ഇത് സ്റ്റീലിൽ പണിത വീട്! 3 മാസംകൊണ്ട് പണിയാം, അഴിച്ചെടുക്കാം; സൂപ്പർഹിറ്റ്
Mail This Article
LGSF (Ligth Gauge Steel Frame) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച തികച്ചും വ്യത്യസ്തമായ വീടാണിത്. ലളിതമായി പറഞ്ഞാൽ സ്റ്റീൽ ഫ്രയിമുകളിൽ ഫൈബർ സിമന്റ് ബോർഡുകൾ വിരിച്ച് നിർമിച്ച 'ഭാരം കുറഞ്ഞ വീട്'. ഡോ. ജയകുമാറിനും ഭാര്യ ബിന്ദുവിനും തിരക്കിട്ട ജീവിതത്തിന് ഒരു ബ്രേക്ക് നൽകി, വാരാന്ത്യ അവധികൾ ചെലവഴിക്കാൻ ഒരു വീട് എന്ന ആശയത്തിലാണ് ഇത് നിർമിച്ചത്.
കോഴിക്കോട് മുക്കത്ത് 5 സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പ്രീഫാബ് വീടുകൾ നിർമിക്കുന്ന ODF ഗ്രൂപ്പാണ് ഇതിന്റെ ശിൽപികൾ. ഈ പ്ലോട്ട് രണ്ട് ലെവലിലാണ് ഉള്ളത്. താഴത്തെ നില പാർക്കിങ്ങിനും മുകൾ നില ബിൽഡിങ്ങിനുമാണ് ഉപയോഗിച്ചത്.
നിർമാണ രീതി
അടിത്തറ കെട്ടിയ ശേഷം Ligth Gauge Steel Frame കൊണ്ട് പ്ലാൻ പ്രകാരം ചട്ടക്കൂട് പണിയുന്നു.
ഇതിൽ ഫൈബർ സിമന്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു.
മേൽക്കൂരയും ഇതേപോലെ ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് ഘടിപ്പിക്കുന്നു. മുകളിൽ ഭംഗിക്ക് ഓടോ ഷിംഗിൾസോ വിരിക്കുന്നു.
അകത്തളങ്ങൾ ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ട് വേർതിരിക്കുന്നു.
ഭിത്തി വെട്ടിപ്പൊളിക്കേണ്ടാത്തതിനാൽ വയറിങ്, പ്ലമിങ് കൺസീൽഡ് ശൈലിയിൽ എളുപ്പമായി ചെയ്യാം.
വീട് ഏകദേശം 1000 ചതുരശ്രയടിയുണ്ട്. നീളമുള്ള വരാന്തയിലൂടെ വീട്ടിലേക്ക് കടന്നാൽ ഒരു ഓപ്പൺ ലിവിങ്ങ് റൂം, കിച്ചൻ, ബ്രേക്ഫാസ്റ്റ് കൗണ്ടറുള്ള കിച്ചൻ, സമീപം ഒരു ഇൻഡോർ ജിം എന്നിവയുണ്ട്.
അടിസ്ഥാനപരമായി തിരക്കുള്ള ജീവിതത്തിൽനിന്ന് ഒഴിവായി നവോന്മേഷം തിരിച്ചുപിടിക്കുക എന്നുള്ളതാണ് ഡോക്ടറും ഫാമിലിയും ഈ വീട് കൊണ്ട് ഉദ്ദേശിച്ചത്. അത് സാധിക്കുന്നു എന്നതിൽ അവർ ഹാപ്പിയാണ്.
LGSFS- സവിശേഷതകൾ
ഭാരം കുറഞ്ഞ നിർമിതിയാണിത്. അതിനാൽ ബേസിക് ഫൗണ്ടേഷൻ മാത്രം മതിയാകും.
മൂന്നു മാസം കൊണ്ട് കുറച്ചു പണിക്കാരെ ഉപയോഗിച്ച് വീട് പൂർത്തിയാക്കാം.
കോൺക്രീറ്റ് വീടിനെപ്പോലെ ക്യുറിങ് ആവശ്യമില്ലാത്തതിനാൽ, വാർക്കലിന് ശേഷം വെള്ളമൊഴിക്കൽ തുടങ്ങിയ പരിപാടികൾ ഒഴിവാകുന്നു.
പരിസ്ഥിതി സൗഹൃദം, ആവശ്യമെങ്കിൽ അഴിച്ചെടുക്കാം, അകത്തളങ്ങൾ പരിഷ്‌കരിക്കാം , മറ്റൊരിടത്ത് പുനർപ്രതിഷ്ഠിക്കാം.
നിർമാണ സാമഗ്രികളുടെ വേസ്റ്റേജ് ഇല്ല, സ്റ്റീലിന്റെ വില ഉയരുന്നതിനാൽ റീസെയിൽ വാല്യൂ ഉറപ്പ്.
ഭൂകമ്പം, തീപിടിത്തം എന്നിവയെ പ്രതിരോധിക്കുന്നു.
ചുവരുകളുടെ കനം കുറയുന്നതുവഴി 1000 sqft എടുത്താൽ 100 sqft കാർപ്പറ്റ് ഏരിയ അധികമായി ലഭിക്കുന്നു.
മികച്ച ഊർജക്ഷമത; തെർമൽ ഇൻസുലേഷൻ ഉള്ളതിനാൽ അകത്ത് ചൂട് കുറവ്.
English Summary- LGSFS House Construction- Veedu Magazine Malayalam