ADVERTISEMENT

'സഹോദരങ്ങൾ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും മനോഹരമാകുന്നു' എന്ന ബൈബിൾ വാക്യം പോലെയാണ് ഈ വീടിന്റെ കഥ. രണ്ട് സഹോദരങ്ങൾ ചേർന്ന് വാങ്ങിയിട്ട പ്ലോട്ട്. അവിടെ പകുതിസ്ഥലത്ത് ഒരാൾ ആദ്യം വീട് വയ്ക്കുന്നു. വീട് രൂപകൽപന ചെയ്യുന്നത് ആർക്കിടെക്ടായ രണ്ടാമത്തെ സഹോദരനും ഭാര്യയും. അങ്ങനെ രക്തബന്ധങ്ങളുടെ കൂടിച്ചേരലുകളുടെ സന്തോഷം നിറയുന്ന വീടാണിത്. 

മലപ്പുറം വാഴക്കാടാണ് ഷമീം- ഷംല ദമ്പതികളുടെ ഈ സ്വപ്നക്കൂട്. വീട് രൂപകൽപന ചെയ്തത് ആർക്കിടെക്ട് ദമ്പതികളായ ഫജാസും ഫാത്തിമയും. ഭാവിയിൽ ഇവരും ഇവിടെ വീടൊരുക്കും. സമീപം പാടമാണ്. വയലിലെ കാറ്റും കാഴ്ചകളും ലഭിക്കുംവിധമാണ് ഡിസൈൻ. ജാലകങ്ങളും ഇപ്രകാരം വിന്യസിച്ചു. നല്ല മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ, 2018 ലെ ഫ്ളഡ് ലെവൽ പരിശോധിച്ചശേഷം സൈറ്റ് ഉയർത്തിയാണ് വീടുപണി തുടങ്ങിയത്. 

brother-home-night

ട്രോപ്പിക്കൽ ശൈലിയിലാണ് പുറംകാഴ്ച ഒരുക്കിയത്. പലതട്ടുകളായി ഒരുക്കിയ മേൽക്കൂര വീടിന് ഭംഗിയേകുന്നു.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറി, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2800 ചതുരശ്രയടിയാണ് വിസ്തീർണം. വീട്ടുകാർ പ്രവാസികൾ ആയതിനാൽ സ്ഥിരതാമസം ഇല്ലാത്തതിനാലും പരിപാലനം കൂടി കണക്കിലെടുത്താണ് ഫർണിഷിങ് ചെയ്തത്.

brother-home-interior

മഞ്ഞ നിറമുള്ള സോഫകളാണ് ലിവിങ്ങിൽ. ഇവിടെ സീലിങ് റസ്റ്റിക് സിമന്റ് ഫിനിഷിലൊരുക്കി.

brother-home-balcony

വീടിനുള്ളിലെ ശ്രദ്ധാകേന്ദ്രം ഡബിൾഹൈറ്റിലുള്ള കോർട്യാർഡാണ്. ധാരാളം ഇൻഡോർ പ്ലാന്റ്സ് വഴി കോർട്യാർഡിൽ ഹരിതാഭ നിറച്ചിരിക്കുന്നു. വാഷ് ഏരിയയും ഇവിടെയാണ്. ഇവിടെയുള്ള ജാലകങ്ങളിലൂടെ പ്രകാശം ഉള്ളിലെത്തും. വീട്ടിലെ ഒരുവിധം ഇടങ്ങളിൽനിന്നെല്ലാം ഇവിടേക്ക് നോട്ടമെത്തും. മാത്രമല്ല, വീടിന്റെ ഇരുനിലകളെ കണക്ട് ചെയ്യുന്ന സ്‌പേസും ഇതാണ്.

brother-home-court

ആറുപേർക്കിരിക്കാവുന്ന ലളിതമായ ഡൈനിങ് സെറ്റാണ്. വശത്തെ ഭിത്തിയിലുള്ള വൃത്താകൃതിയിലുള്ള ജനാലയാണ് ഇവിടെ ശ്രദ്ധാകേന്ദ്രം.

brother-home-dine

മിനിമൽ തീമിലുള്ള ഓപ്പൺ കിച്ചനൊരുക്കി. ഡൈനിങ്ങിനോടൊപ്പം കോർട്യാർഡിലേക്കും കിച്ചൻ തുറക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വർക്കേരിയയിലാണ് പ്രധാന പാചകപരിപാടികളെല്ലാം.

brother-home-kitchen

സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറിയുടെ ഡിസൈൻ. ധാരാളം ഫുൾ ലെങ്ത് വാഡ്രോബുകൾ നൽകി.  

ചുരുക്കത്തിൽ ചുറ്റുപാടിനനുസരിച്ച് രൂപകൽപന ചെയ്തതിനാൽ മികച്ച ആംബിയൻസ് വീട്ടിനുള്ളിൽ നിറയുന്നു.

Project facts

Location- Vazhakkad, Malappuram

Plot- 11 cent

Area- 2800 Sq.ft

Owner- Shameem, Shamla

Design- FaFa Architects, Calicut

email- fafa.architects@gmail.com

English Summary:

Architect build dreamhome for his Brother- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com