ADVERTISEMENT

തൃശൂർ വടക്കാഞ്ചേരിക്കടുത്ത് വാഴക്കോട് നിർമിച്ച വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

വീട് ചുറ്റുപാട്, കാലാവസ്ഥ എന്നിവയുമായി ചേർന്നുനിൽക്കണം, കാറ്റും വെളിച്ചവും നന്നായി ലഭിക്കണം. ഇതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യങ്ങൾ. റോഡ് ലെവലിൽ നിന്നും ഏകദേശം 5 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്ലോട്ടാണ്. സ്വഭാവികമായി കിട്ടിയ ഈ ഉയരവ്യത്യാസം പ്രയോജനപ്പെടുത്തി.

vazhakode-home

വീടിന്റെ ഭംഗി പുറമെനിന്ന് ആസ്വദിക്കാൻ പാകത്തിൽ രണ്ട് തട്ടായിട്ടാണ് മുറ്റം ഡിസൈൻ ചെയ്തിരിക്കുന്നത്. ഡ്രൈവ് വേ വരുന്ന ഭാഗത്ത്‌ ബാംഗ്ലൂർ സ്‌റ്റോൺ വിരിച്ച് ഇടയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് ഫിൽ ചെയ്തു. അതിനുതാഴെവരുന്ന തട്ടിൽ ബഫലോ ഗ്രാസ് വച്ചുപിടിപ്പിച്ച് മനോഹരമാക്കി.

vazhakode-home-night-view

വെയിലും മഴയും ധാരാളം ലഭിക്കുന്ന പ്രദേശമായതിനാൽ, കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ മേൽക്കൂര ചരിച്ച് ഓടുവിരിച്ചു. നിരപ്പായി വാർത്തശേഷം ഉയരംകൂട്ടി ട്രസ് ചെയ്താണ് ഓടുവിരിച്ചത്. മേൽക്കൂരകൾക്കിടയിൽ ക്യാവിറ്റി സ്‌പേസ് ഉള്ളതിനാൽ വീടിനുള്ളിൽ ചൂടും കുറവാണ്.

vazhakode-home-living

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 2658 ചതുരശ്രയടിയാണ് വിസ്തീർണം. 

vazhakode-home-hall

സെമി-ഓപൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. വിശാലതയ്‌ക്കൊപ്പം സ്വകാര്യതയും ഉറപ്പുവരുത്താനായി. ലിവിങ്- ഡൈനിങ് ഏരിയകളെ ബന്ധിപ്പിക്കുന്നത് സ്‌റ്റെയർ ഉൾപ്പെടുന്ന കോറിഡോർ മുഖേനയാണ്.

vazhakode-home-interior

ബെഡ്‌റൂമുകളിൽ സ്റ്റോറേജ് ഉറപ്പാക്കി. എല്ലാ ബെഡ്റൂമിലും ഫുൾ ലെങ്ത് വാഡ്രോബുകളുണ്ട്. ബാത്റൂമുകളിൽ ഡ്രൈ- വെറ്റ് ഏരിയ ഗ്ലാസ്‌ പാർട്ടീഷൻ വഴി വേർതിരിച്ചു.

vazhakode-home-bed

വൈറ്റ്- വുഡ്- ഗ്രേ തീമിലാണ് കിച്ചൻ ഒരുക്കിയത്. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. മധ്യത്തിലായി ഒരുക്കിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ, ഒരു ഐലൻഡ് കിച്ചന്റെ പ്രതീതിയേകുന്നു.

vazhakode-home-kitchen

മുകളിൽ ടെറസ് ഏരിയ റൂഫിങ് ഷീറ്റ് വിരിച്ച് കവർചെയ്ത് ഒരു റീഡിങ് റൂമാക്കിമാറ്റി. ഇതിനെ സ്‌റ്റെയർ ഏരിയയുമായു ബന്ധിപ്പിക്കാൻ ജാളികൾ ഉപയോഗിച്ചത് ശ്രദ്ധേയമാണ്.

vazhakode-home-inside

രാത്രിയിൽ ലൈറ്റുകൾ തെളിയുമ്പോൾ വീട്ടിലും ചുറ്റുവട്ടത്തും ഒരു റിസോർട്ട് ആംബിയൻസ് നിറയുന്നു.

Project facts

Location- Vazhakode, Thrissur

Area- 2658 Sq.ft

Owner- Baby Sukumaran

Designer- Arun KM

AKM builders &interiors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com