ADVERTISEMENT

മിക്സിയുടെ മോട്ടറിനു വേഗം കൂടുതലാണ്. അതിനാൽ കൂടുതൽ നേരം മിക്സി പ്രവർത്തിപ്പിക്കുന്നത് നല്ലതല്ല. വെള്ളം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. വെള്ളം കൂടിയാൽ അരയാൻ സമയം കൂടുതൽ എടുക്കും. പൊടിക്കുമ്പോൾ സാധനങ്ങൾ ജാറിനുള്ളിൽ കുത്തി നിറയ്ക്കുന്നത് മിക്സി ട്രിപ്പ് ആകാൻ കാരണമാകും.

ട്രിപ്പ് ആകുകയും വീണ്ടും റീസെറ്റ് ചെയ്ത് ഓൺ ചെയ്ത് ഉപയോഗിക്കുകയും ചെയ്യുന്നത് മൂലം മിക്സിയുടെ വൈൻഡിങ് തകരാറിലാകാൻ സാധ്യതയുണ്ട്. അതിനാൽ ജാറിന്റെ പകുതി മാത്രം നിറക്കുക. ആദ്യം കുറഞ്ഞ വേഗതയിലും പിന്നെ അടുത്ത സ്റ്റെപ്പിലും അവസാനം കൂടുതൽ വേഗത്തിലും ആക്കാം. മിക്സി ഇടയ്ക്കിടെ ഓഫ് ചെയ്യണം. വൈകിട്ട് വോൾട്ടേജ് കുറവുള്ളപ്പോൾ മിക്സി പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക.

 

wet-grinder

വെറ്റ് ഗ്രൈൻഡർ

അരിയും ഉഴുന്നും കുതിർത്ത ശേഷം മാത്രമേ ആട്ടാവൂ. രണ്ടു മണിക്കൂർ വെള്ളത്തിലിട്ട ശേഷം ആട്ടിയാൽ 15 ശതമാനം വൈദ്യുതി ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വൈറ്റ് ഗ്രൈൻഡറിൽ പരിധിയിലധികം അരിയോ, ഉഴുന്നോ വെള്ളമോ ചേർക്കാതിരിക്കുക. ആവശ്യത്തിനു മാത്രം സാധനങ്ങൾ ഇട്ട് വെള്ളം പല തവണയായി ചേർക്കുന്നതാവും ഉത്തമം.


English Summary- Mixer Wet Grinder Power Consumption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com