ADVERTISEMENT

സിസിടിവി വയ്ക്കുമ്പോൾ കൃത്യമായി പ്ലാൻ ചെയ്തില്ലെങ്കിൽ പ്രതീക്ഷിച്ച ഫലം ലഭിക്കുകയില്ല. സാധാരണക്കാരുടെ അജ്ഞത ക്യാമറ വയ്ക്കുന്നവർ മുതലെടുക്കാനും സാധ്യതയുണ്ട്. സിസിടിവി ഇൻസ്റ്റലേഷനിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ... ആദ്യഭാഗം വായിച്ചിട്ടില്ലാത്തവർക്ക് ഇവിടെ വായിക്കാം..

കേബിളിങ്

1. മികച്ച നിലവാരം ഉള്ള കേബിളുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. കാരണം വിലകുറഞ്ഞ നിലവാരം ഇല്ലാത്ത കേബിളുകൾ ഉപയോഗിക്കുന്നത് വഴി ആദ്യം കുറച്ചു ലാഭം ഉണ്ടാക്കാൻ സാധിക്കുമെങ്കിലും നിങ്ങളുടെ ക്യാമറ clarity യെ അതു ബാധിക്കാം. മാത്രമല്ല അവ വേഗം മോശം ആകുകയും വീണ്ടും മാറ്റി പുതിയ കേബിൾ ഇടേണ്ടി വരുന്നത് വഴി വീണ്ടും ചെലവ് വർധിക്കുകയും ചെയ്യും.

2. CCTV കേബിളുകൾ ഒരിക്കലും Joint ചെയ്ത് ഉപയോഗിക്കാതിരിക്കുക.അഥവാ Joint  ചെയ്യേണ്ടിവന്നാൽ MALE & FEMALE കണക്ടറുകൾ  ഉപയോഗിച്ച് നല്ലരീതിയിൽ കൂട്ടിയോജിപ്പിച്ചതിനുശേഷം ഇൻസുലേറ്റ് ചെയ്യുക.

.3.  ഗുണമേന്മയുള്ള  കണക്ടറുകൾ ആണ് cctv യും കേബിൾസ് ഉം തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക ശേഷം കണക്ട് ചെയ്ത ഭാഗങ്ങൾ നന്നായി ഇൻസുലേറ്റ് ചെയ്തുവയ്ക്കുക..നമ്മുടെ കാലാവസ്ഥയിൽ കണക്ടറുകൾ വേഗം തുരുമ്പും ക്ലാവും പിടിച്ചു പോകുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. എത്ര മികച്ച ക്യാമറകൾ ഉപയോഗിച്ചാലും കേബിളുകളും കണക്ടറുകളും മികച്ച നിലവാരം ഉള്ളത് ഉപയോഗിച്ചില്ലെങ്കിൽ നിങ്ങൾക്ക് ആ ക്യാമറയുടെ മുഴുവൻ ക്ലാരിറ്റിയിൽ ഒരിക്കലും ദൃശ്യങ്ങൾ ലഭ്യമാവുകയില്ല.

 

ഇൻസ്റ്റലേഷൻ & പ്രോഗ്രാമിങ് 

1. CCTV ക്യാമറകൾ 24 hours work ചെയ്യേണ്ട ഒരു സംവിധാനമാണ്. അതുകൊണ്ടുതന്നെ DVR and NVR വയ്ക്കുന്ന സ്ഥലങ്ങളിൽ  ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിനായി ചെറിയ എക്സ്ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കാം.  CCTV ക്യാമറ സിസ്റ്റം ഒരു UPS വഴി കണക്ട് ചെയ്യുന്നത് ഈ ഉപകരണങ്ങളുടെ ആയുസ്സ് വർധിപ്പിക്കും. ഒരിക്കലും Backup ടൈം കൂടുതൽ കിട്ടുവാൻ വേണ്ടി അല്ല പ്രൊട്ടക്ഷനു വേണ്ടിയാണ് UPS ഉപയോഗിക്കേണ്ടത്. Backup-നുവേണ്ടി ഇൻവെർട്ടർ ഉപയോഗിക്കുന്നതാണ് ഉത്തമം.

2.Data Backup-നു വേണ്ടി ഹാർഡ് ഡിസ്കുകൾ ഉപയോഗിക്കുമ്പോൾ സാധാരണ കമ്പ്യൂട്ടർ Hഹാർഡ് ഡിസ്കുകൾ ഉപയോഗിക്കാതെ Surveillance ഹാർഡ് ഡിസ്കുകൾ തന്നെ ഉപയോഗിക്കുക. Computer Hard disk കളെ അപേക്ഷിച്ചു വില അല്പം കൂടുതൽ ആണെങ്കിലും  കൂടുതൽ കാലം നിലനിൽക്കുന്നത് Surveillance ഹാർഡ് ഡിസ്കുകളാണ്.

3. ഇന്ന് വിപണിയിൽ ലഭ്യമായ DVR & NVR  ഒട്ടുമിക്കവയും  AI function നോട് കൂടിയവയാണ്. മികച്ച ഒരു ടെക്‌നീഷ്യന്റെ സേവനം ഉറപ്പുവരുത്തുന്നതു വഴി AI functions നുകൾ കൃത്യമായി പ്രവർത്തിപ്പിക്കുവാനും അതുവഴി നിങ്ങളുടെ CCTV സിസ്റ്റം വെറും ഒരു മോണിറ്ററിങ് സിസ്റ്റം എന്നതിലുപരി ഒരു സെക്യൂരിറ്റി alert system ആയും കൃത്യതയാർന്ന റിസൾട്ടുകൾ സേർച്ച്‌ ചെയ്തെടുക്കാനും  സാധിക്കും. ഉദാഹരണം നിങ്ങളുടെ ഷോപ്പിലോ ഓഫീസിലോ എപ്പോഴാണ് ആളുകൾ കൂടുതൽ വരുന്നത്, ഒരു function നടക്കുമ്പോൾ അവിടെ എത്ര ആളുകൾ ഉണ്ടായിരുന്നു എന്ന് ഏല്ലാം AI സേർച്ച്‌ ഉപയോഗിച്ചു നമുക്ക് അറിയാൻ സാധിക്കും. കൂടാതെ RESTRICTED AREA MARK ചെയ്ത് ആ ലൈൻ ആരെങ്കിലും ക്രോസ്സ് ചെയ്യുകയാണെങ്കിൽ ALARM ഉം അനൗൺസ്മെന്റ് ഉം ഓട്ടോമാറ്റിക് ആയി നൽകുവാനും ഹ്യൂമൻ, വെഹിക്കിൾ എന്നിങ്ങനെ തരം തിരിച്ചു കണ്ടു പിടിക്കുവാനും ഏല്ലാം ഇന്ന് AI കൊണ്ടു സാധിക്കും. 

 

സർവീസ് & വാറന്റി 

1. സെക്യൂരിറ്റി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ പ്ലാൻ ചെയ്യുമ്പോൾത്തന്നെ നല്ലൊരു കമ്പനിയേയോ ടെക്നിഷ്യൻനെയോ കണ്ടു അഭിപ്രായം ചോദിച്ചറിയുക. അവർ തരുന്ന  പ്രൊഡക്ട് ഡീറ്റൈൽ ശരിയായി തന്നെ ചോദിച്ചു മനസിലാക്കുക. പലരും ഇതിൽ കമ്പളിക്കപെടുന്ന സാഹചര്യം കണ്ടു വരുന്നുണ്ട്.

2.  ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ വാറന്റിയും സർവീസും കൃത്യമായി ചോദിച്ചു മേടിക്കുക.

3. പൈസ കുറച്ചു കൂടിയാലും കഴിവതും പുതിയ മോഡൽ തന്നെ വയ്ക്കാൻ ശ്രമിക്കുക. അമിത ലാഭം നോക്കി ചെയ്യുമ്പോൾ പ്രതീക്ഷിച്ച ഫലം കിട്ടിയെന്നുവരില്ല.

വിവരങ്ങൾക്ക് കടപ്പാട് 

ബിനിൽ ലൂക്കോസ് 

English Summary- Things to note while installing CCTV Camera at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com