'ദംഗൽ' താരം ഫാത്തിമ സനയുടെ വീട്ടുവിശേഷങ്ങൾ

fathima-sana
instagram fathima sana
SHARE

ദംഗൽ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകസ്വീകാര്യത നേടിയ ബോളിവുഡ് താരമാണ് ഫാത്തിമ സന ഷെയ്ഖ്. തിരഞ്ഞെടുത്ത കഥാപാത്രങ്ങളെ പോലെ തന്നെ ഊർജ്ജസ്വലത നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ മുംബൈയിലെ വീട്. ലാളിത്യത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് എന്നാൽ ആകർഷണീയത ഒട്ടും കുറയ്ക്കാതെയാണ് തന്റെ വീട് ഫാത്തിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. കണ്ണിന് കുളിർമയേകുന്ന വ്യത്യസ്ത നിറങ്ങളുടെ വിന്യാസമാണ് വീടിന്റെ പ്രധാന സവിശേഷത.

താരം പങ്കുവയ്ക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ വീട്ടിന്റെ ധാരാളം ചിത്രങ്ങൾ ആരാധകരിലേക്ക് എത്തുന്നുണ്ട്. ഏറ്റവും ലളിതമായ രീതിയിൽ പ്രൗഢി ഒട്ടും കുറയ്ക്കാതെ അകത്തളം എങ്ങനെ ഒരുക്കാം എന്നതിന്റെ ഉദാഹരണമാണ് ഫാത്തിമയുടെ വീട്. തടിയിൽ തീർത്ത ഫർണിച്ചറുകളാണ് അകത്തളത്തിന്റെ മാറ്റുകൂട്ടുന്നത്. ഓരോ ഇടത്തിനും ഏറ്റവും അനുയോജ്യമായ ഫർണിച്ചറുകൾ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. 

fatima-home

മുറികൾക്കുള്ളിൽ കൂടുതൽ സ്ഥലവിസ്തൃതി ഉള്ളതായി തോന്നുന്നതിനു വേണ്ടി ഇളം നിറങ്ങളാണ് പ്രധാനമായും പെയ്ന്റിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. വെളിച്ചവും വായുവും കടന്നെത്തുന്ന തുറസ്സായ ഇടങ്ങൾ വീടിനുള്ളിൽ കാണാം. ഈ രൂപകൽപന ആധുനിക ശൈലിയോട് ചേർന്ന് നിൽക്കുന്നതാണെങ്കിൽ അതിനൊപ്പം തന്നെ പാരമ്പര്യ തനിമ നിലനിർത്തുന്നതിനായി തടിയിലും പിച്ചളയിലും തീർത്ത പുരാവസ്തുക്കൾ പലയിടങ്ങളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. അതായത് പരമ്പരാഗത ശൈലിയിലുള്ള അലങ്കാരവസ്തുക്കൾ തികച്ചും കണ്ടമ്പററി മാതൃകയിൽ പ്രദർശിപ്പിച്ചിരിക്കുന്നതാണ് വീടിന്റെ അകത്തളത്തെ വ്യത്യസ്തമാക്കുന്നത്.

ചാരനിറവും നീലയും വെള്ളയും ഇടകലർന്ന ലളിതമായ കാർട്ടനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുറികളുടെ ടോണുമായി ചേർന്നു പോകുന്ന തരത്തിലുള്ള കാർപെറ്റുകളും തറയിൽ ഇടം പിടിച്ചിരിക്കുന്നു. അകത്തളത്തിന്റെ ഭംഗി വർദ്ധിപ്പിക്കാനായി വാം ലൈറ്റിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ മികച്ച വീടുകൾ കാണാം...

English Summary- Bollywood Actor Fathima Sana House in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS