ഒരു വലിയ സ്വപ്നം യാഥാർഥ്യമായ ദിവസം: ചിത്രം പങ്കുവച്ച് നടൻ ശ്രീജിത്ത് വിജയ്

srijith-vijay
SHARE

2011 ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് ശ്രീജിത്ത് വിജയ്. ഫാസിൽ ചിത്രം ലിവിങ് ടുഗതറിലൂടെയാണ് ശ്രീജിത്ത് അഭിനയലോകത്ത് എത്തുന്നത്. പിന്നീട് സിനിമകളിൽ നിന്ന് മിനിസ്ക്രീനിലേക്ക് ചുവടുമാറ്റിയ ശ്രീജിത്ത് മഴവിൽ മനോരമയിലെ D 4 Dance അവതാരകനായും തിളങ്ങി. സീരിയലുകളിലും ശ്രദ്ധപതിപ്പിച്ച താരം ഇപ്പോൾ ജീവിതത്തിലെ  പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ്.

പുതിയ വീട് സ്വന്തമാക്കി താമസം തുടങ്ങിയതിന്റെ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘Our big day and a big dream come true!’ എന്ന കുറിപ്പോടെയാണ് പാലുകാച്ചൽ ചടങ്ങിന്റെയും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരിക്കുന്നത്. ശ്രീജിത്തിനും ഭാര്യ അർച്ചനയ്ക്കും ആശംസകൾ അറിയിച്ച് സഹതാരങ്ങളടക്കം കമന്റ് ചെയ്തിട്ടുണ്ട്.

മികച്ച വീട് വിഡിയോസ് കാണാം..

English Summary- Srijith Vijay New Home- Housewarming Photos

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS