അടുക്കളയ്ക്കായി കൃഷിവകുപ്പിന്റെ അടുക്കുകൃഷി; 75 ശതമാനം സബ്സിഡി
Mail This Article
വെര്‍ട്ടിക്കല്‍ പച്ചക്കറിത്തോട്ടത്തിനു സവിശേഷ സംവിധാനവുമായി കൃഷിവകുപ്പ്
വെർട്ടിക്കൽ ഗാർഡൻ സമ്പ്രദായമായ 340 ‘അർക്ക വെർട്ടിക്കൽ ഗാർഡൻ’ യൂണിറ്റുകൾ സ്ഥാപിക്കാൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സഹായം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് അർക്ക വെർട്ടിക്കൽ ഗാർഡൻ സംവിധാനം സ്ഥാപിക്കാം. ഇതിൽ 16 ചെടിച്ചട്ടികളും 80 കിലോ ഭാരമുള്ള പരിപോഷിപ്പിച്ച നടീൽമാധ്യമവും (ചകിരിച്ചോർ) 25 ലീറ്റർ സംഭരണശേഷിയുള്ള തുള്ളിനനസൗകര്യവും ‘അർക്ക പോഷക രാസ’ ലായനിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു യൂണിറ്റിന് 75 ശതമാനം ധനസഹായവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. മുളക്, കത്തിരിക്ക, തക്കാളി, ബീൻസ്, ഫ്രഞ്ച് ബീൻസ്, ചീര, പാലക്, മെല്ലി, റാഡിഷ് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.