പിഎം കിസാൻ പദ്ധതി പുതുക്കാം
Mail This Article
പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി 31ന് മുൻപായി ഗുണഭോക്താക്കൾ വിവരങ്ങൾ സമർപ്പിക്കണം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം, ഇ-കൈവസി പൂർത്തിയാക്കണം. കൃഷിഭൂമി വിവരങ്ങൾ സമർപ്പിക്കണം എന്നിവയാണ് ചെയ്യേണ്ടത്.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. ഇന്ത്യൻ പോസ്റ്റൽ പേമെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാം.
ഇ-കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ കാർഡും മൊബൈലുമായി നേരിട്ട് പിഎ കിസാൻ പോർട്ടൽ വഴി ഫോണുയോ, അക്ഷയ, സിഎസ്‌സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ കേന്ദ്രസർക്കാർ തയാറാക്കിയിട്ടുള്ള ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴിയോ ഇ-കെവൈസി പൂർത്തീകരിക്കണം.
റവന്യു വകുപ്പിന്റെ റെലിസ് പോർട്ടലിലുള്ള പിഎം കിസാൻ ഗുണഭോക്താക്കൾ, അവരവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ, അക്ഷയ പൊതുസേവന കേന്ദ്രങ്ങൾ വഴിയോ അടിയന്തരമായി ചേർക്കേണ്ടതാണ്.
റെലിസ് പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, റെലിസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നൽകാൻ സാധിക്കാത്തവർ, ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർ അപേക്ഷ, 2018-2019 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ നേരിട്ട് കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പിഎം കിസാൻ പോർട്ടലിൽ സമർപ്പിക്കാവുന്നതാണ്.
വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവൻ സന്ദർശിക്കുക. ടോൾഫ്രീ: 18004251661, 04712304022.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.