ADVERTISEMENT

മുളകുവിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചുനടാം. തുറസ്സായ സ്ഥലത്ത് ധാരാളം ജൈവവളവും മേൽമണ്ണും ചേർത്ത് നഴ്സറി തയാറാക്കണം. വിത്ത് പാകിയ ശേഷം തവാരണ പച്ചിലകൊണ്ട് പുതയിട്ട് ദിവസേന നനയ്ക്കുക. വിത്ത് മുളച്ച് തുടങ്ങിയാൽ പുത മാറ്റാം. നിശ്ചിത ഇടവേളയിൽ സ്യൂഡോമോണാസ് ലായനി തളിക്കണം. ഒരു സെന്റിന് 2–3 ഗ്രാം വിത്ത് വേണ്ടി വരും.

നടീലും വളപ്രയോഗവും: കൃഷിസ്ഥലം നല്ലപോലെ കിളച്ച് നിരപ്പാക്കുക. തൈകൾ നടുന്നതിന് രണ്ടാഴ്ച മുമ്പ് സെന്റൊന്നിന് രണ്ടു കിലോ കുമ്മായം ചേർത്തു കൊടുക്കണം. അടിവളമായി 100 കിലോ ട്രൈക്കോ ഡെർമ സമ്പുഷ്ട ജൈവവളം ചേർക്കണം. നടുന്ന സമയത്ത് തൈകളുടെ വേരുകൾ സ്യൂഡോമോണാസ് ലായനിയിൽ (20 ഗ്രാം – ഒരു ലീറ്റർ വെള്ളത്തിൽ) 20 മിനിറ്റ് മുക്കി വയ്ക്കാൻ ശ്രദ്ധിക്കണം.8–10 ദിവസത്തെ ഇടവേളയിൽ താഴെ പറയുന്ന ഏതെങ്കിലും മേൽവളം നൽകാം.

ചാണകപ്പാൽ / ബയോഗ്യാസ് സ്ലറി 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ ചേർത്തത്.

ഗോമൂത്രം / വെർമിവാഷ് – രണ്ടു ലീറ്റർ എട്ടിരട്ടി വെള്ളവുമായി ചേർത്തത്. 

നാലു കിലോ മണ്ണിര കമ്പോസ്റ്റ്/ കോഴിവളം / ആട്ടിൻകാഷ്ഠം. 

കടലപ്പിണ്ണാക്ക് 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ കുതിർത്തത്.

chilli

പരിപാലനമുറകൾ

വേനൽക്കാലത്ത് 2–3 ദിവസത്തിലൊരി ക്കൽ നനയ്ക്കുക. കളയെടുക്കുക, വളപ്ര യോഗം, മണ്ണ് കൂട്ടിക്കൊടുക്കൽ എന്നിവ ചെയ്യുക. 

കീടങ്ങൾ /നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ : ഏഫിഡുകൾ, ജാസിഡുകൾ, ത്രിപ്സ്, (ഇലപ്പേൻ), മണ്ഡരി, വെള്ളീച്ച എന്നിവ മുളകിനെ ആക്രമിക്കുന്ന കീടങ്ങളാണ്. 

ഏഫിഡുകളെ നിയന്ത്രിക്കാൻ പുകയിലക്കഷായം, വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ, നാറ്റപ്പൂച്ചെടി എമൽഷന്‍ എന്നിവയിൽ ഏതെങ്കിലും ഒന്ന് തളിക്കുക. 

ജാസിഡുകളെ നിയന്ത്രിക്കുന്നതിന് കിരിയാത്ത് സത്ത് (10%) തളിക്കുക. മണ്ഡരിയെ നിയന്ത്രിക്കുന്നതിനുവേണ്ടി വേപ്പെണ്ണ – വെളുത്തുള്ളി എമൽഷൻ 2% തളിക്കുക. പത്ത് ദിവസത്തിലൊരിക്കൽ നേർപ്പിച്ച കഞ്ഞിവെള്ളം ഇലയുടെ അടിയിൽ തളിച്ചുകൊടുക്കണം. 

വെർട്ടിസീലിയം ലക്കാനി 3–5 ഗ്രാം ഒ രു ലീറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. 

ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണികൾ സ്ഥാപിക്കുക. 

വേപ്പെണ്ണ–വെളുത്തുള്ളി എമൽഷൻ 2% തളിക്കുക. 

ചുരയ്ക്ക വേനലിലും മഴക്കാലത്തും കൃഷി ചെയ്യാം. വരൾച്ചയെ ചെറുക്കും. നീർവാർച്ചയുള്ളയിടങ്ങളിലെ ഇളക്കമുള്ള മണ്ണ് നല്ലത്. 

വിത്തുകൾ നേരിട്ടു പാകി കൃഷി ചെയ്യാം. നിലത്തും പന്തലിൽ പടർത്തിയും വളർത്തണം. നിരകൾ തമ്മിൽ മൂന്നു മീറ്റർ അകലം നൽകി അത്രയും തന്നെ അകലത്തിൽ തടമെടുത്ത് വിത്തുകൾ പാകുക. ഒരു തടത്തിൽ 10–15 കിലോ സാധാരണ ജൈവവളങ്ങൾ ചേർത്ത് ആദ്യം അഞ്ചു വീതം വിത്തുകൾ വിതയ്ക്കുക. കിളിർപ്പു കൾ കരുത്തുള്ള മൂന്നെണ്ണം നിർത്തി ബാക്കി പിഴുതുകളയാം. 

വേനലിൽ ആഴ്ചയിലൊരു നന. ആവശ്യമെങ്കിൽ പച്ചക്കറി രാസവളക്കൂട്ട് ചെടിച്ചുവട്ടിൽ തട്ടാതെ ചുറ്റുമായി രണ്ടാഴ്ച ഇടവിട്ടു വിതറി മണ്ണിളക്കി യോജിപ്പിക്കണം. കള നീക്കലും മണ്ണടുപ്പിക്കലും ആവശ്യാനുസൃതം. 

വലുപ്പവും മൂപ്പും നോക്കി വിളവെടുപ്പ്. കറിയാവശ്യത്തിന് ഇളംപരുവമാണ് നല്ലത്. പുറന്തോട് നഖംകൊണ്ട് അമർത്തി നോക്കി മൂപ്പ് തീരുമാനിക്കാം.

വിലാസം ഡപ്യൂട്ടി മാനേജർ (സീഡ്സ്), വിഎഫ്പിസികെ. ഫോണ്‍: 9446400119

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT