ADVERTISEMENT

റോസിന്റെ ഇലകളിൽ കീടങ്ങൾക്കെതിരെ ദിവസവും രണ്ടുമൂന്നു തവണ വെള്ളം ഹോസ്കൊണ്ട് തളിക്കണം. ജൈവകീടനാശിനികളായ വെളുത്തുള്ളി നീര് നേർപ്പിച്ചത്, വെളുത്തുള്ളി–വേപ്പെണ്ണ–സോപ്പുമിശ്രിതം എന്നിവ ചെറുകീടങ്ങൾക്കെതിരെ പല തവണ തളിക്കേണ്ടിവരും. ഈ മാസം റോസിനു നേരിയ തോതിലേ പ്രൂണിങ് നടത്താവൂ. കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തു കിട്ടുന്ന തെളി, മണ്ണിരക്കമ്പോസ്റ്റ്, പച്ചച്ചാണക സ്ലറി എന്നിവ ഇടയ്ക്കിടെ ചേർക്കാം. കൂടാതെ 19–19–19 വളം, റോസ് മിക്സ്ചർ എന്നിവ രണ്ടാഴ്ചതോറും രണ്ടു സ്പൂൺ വീതം ചേർക്കാം. ഉണക്കിന്റെ കാഠിന്യം കുറയ്ക്കാൻ ചുവട്ടിൽ ഉണങ്ങിയ ചാണകക്കട്ട കൂട്ടിവയ്ക്കുന്നതും കൊള്ളാം. 

∙ഓർ‌ക്കിഡ്‍

orchid-flower

 

നിലത്തു വളർത്തുന്നയിനം ഓർക്കി‍ഡുകൾക്ക് കടലപ്പിണ്ണാക്ക്, പച്ചച്ചാണകസ്ലറി എന്നിവ ചേർക്കുക. കരുത്ത് കിട്ടുന്നതിനായി 19–19–19 വളം നേരിയ അളവിൽ നേർപ്പിച്ച് ഇടയ്ക്കിടെ ഒഴിക്കാം. ഹാങ്ങിങ് വിഭാഗം ഓർക്കിഡുകൾക്ക് പച്ചച്ചാണകം വെള്ളത്തിൽ കലക്കി തെളിയെ‍‍ടുത്തു തളിക്കാം. ഇവ നന്നായി വളരുന്നതിനും പുഷ്പിക്കുന്നതിനും നേരിയ അളവിൽ രാസവളങ്ങൾ ഉപയോഗിക്കാം. ഇവയുടെ കായികവളർ‌ച്ചയുടെ കാലത്ത് എൻപികെ 3:1:1 അനുപാതത്തിലും പുഷ്പിക്കുന്ന കാലത്ത് 1:2:2 അനുപാതത്തിലും ഉപയോഗിക്കാം. 

176003492

∙ആന്തൂറിയം 

നന കൂടിയാൽ കുമിൾബാധയും ഒച്ചിന്റെ ശല്യവും കൂടും. രാത്രിയിൽ ടോർച്ചടിച്ച് ഒച്ചിനെ പെറുക്കി നശിപ്പിക്കണം. നാലു മാസത്തിലൊരിക്കൽ ഓരോ ചുവടിനും ഒരു വലിയ സ്പൂൺ കുമ്മായം ചുറ്റും വിതറി കൊത്തിച്ചേർ‌ക്കുക. കടലപ്പിണ്ണാക്ക് അഞ്ചുദിവസം കുതിർത്തു കിട്ടുന്ന തെളി നേർ‌പ്പിച്ചത്, പച്ചച്ചാണകസ്ലറി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കാം. എന്നാൽ‌ ചെടികൾക്ക് കരുത്തു കിട്ടാൻ 19–19–19 വളം 10 ഗ്രാം രണ്ടു ലീറ്റർ‌ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവേളയിൽ‌ ഒഴിക്കാം. 

 

∙മറ്റു ചെടികൾ 

 

മറ്റു പൂച്ചെടികളായ മാരിഗോൾഡ്, സെലോഷ്യ, ബാൾസം, സീ നിയ മുതലായവയ്ക്ക് പാകത്തിന് നനയും ഇടയ്ക്കിടെ മണ്ണിരക്ക മ്പോസ്റ്റ് മാതിരിയുള്ള ജൈവവളങ്ങളും ചേർക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT