ADVERTISEMENT

കേരളത്തില്‍ ഏതാണ്ട് എല്ലായിടത്തും ഇക്കൊല്ലം മാവുകള്‍ നിറഞ്ഞു പൂത്തിരിക്കുന്നു. എന്നാല്‍ ഇത് തികച്ചും അസ്വാഭാവികമായ പ്രതിഭാസമൊന്നുമല്ല. മാവുള്‍പ്പെടെ, എല്ലാ ഫലവൃക്ഷങ്ങളുടെയും വളര്‍ച്ച, പൂവിടല്‍, കായ്ക്കല്‍ പ്രക്രിയകള്‍ക്ക് ഇനങ്ങള്‍, കാലാവസ്ഥാമാറ്റം എന്നിവയുമായി അടുത്ത ബന്ധമുണ്ട്. 

 

ഇക്കഴിഞ്ഞ. മണ്‍സൂണിലെ സമൃദ്ധമായ മഴ മാവുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. തുടര്‍ച്ചയായ മഴയ്ക്കു ശേഷം വരുന്ന വരള്‍ച്ചക്കാലത്താണ് പൂവിടലിന് പ്രേരകമായ േഹാര്‍മോണുകള്‍ കൃത്യമായ അനുപാതത്തില്‍ മാവില്‍ ക്രമീകരിക്കപ്പെടുന്നത്. രാത്രിയിലെയും പകലത്തെയും താപനിലകള്‍ തമ്മില്‍ അന്തരം കൂടുന്നത് മാവുകളില്‍ വളര്‍ച്ചാ സമ്മര്‍ദം ഉണ്ടാക്കുകയും പൂവിടല്‍ പ്രക്രിയയെ ഉത്തേജിപ്പിക്കുകയും ചെയ്യും. കായികവളര്‍ച്ചയില്‍നിന്നു പ്രത്യുല്‍പാദന ഘട്ടത്തിലേക്കു കടക്കാനും ഈ സാഹചര്യം സഹായകമാണ്. ഈ അനുകൂല ഘടകങ്ങളെല്ലാം ഇക്കൊല്ലം ഒത്തുവന്നതാണ് മാവുകള്‍ നിറഞ്ഞുപൂക്കാന്‍ കാരണമായത്. ഈ വര്‍ഷം നവംബര്‍ മാസം മുതല്‍ പകലും രാത്രിയിലുമുള്ള താപനിലകള്‍ തമ്മില്‍ 10 ഡിഗ്രി സെല്‍ഷ്യസിനുമേല്‍ അന്തരം അനുഭവപ്പെട്ടു. തുടര്‍ന്ന് ഡിസംബറില്‍ പൂവിടല്‍ തുടങ്ങുകയും ജനുവരിയില്‍ അത് ഉച്ഛസ്ഥായിയിലെത്തുകയും ചെയ്തു. 

 

അതേസമയം കഴിഞ്ഞ വര്‍ഷം കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഇതു മാവുകളുടെ വളര്‍ച്ചയെ ബാധിച്ചതിനാല്‍ പൂവിടല്‍തോതു കുറഞ്ഞു. നവംബറില്‍ തുടര്‍ച്ചയായി മഴ പെയ്തത് പൂക്കള്‍ കൊഴിയാനും കാരണമായി. ഇക്കൊല്ലം സമൃദ്ധമായി പൂത്തെങ്കിലും രണ്ടു മാസത്തോളം അതു െവെകിയെന്നു കാണാം. വേനല്‍മഴ നേരത്തേ എത്തിയാല്‍ പൂക്കള്‍ കൊഴിയാനിടയാകും. അതായത്, സമൃദ്ധമായുണ്ടായ പൂക്കള്‍ കായ്കളാകണമെങ്കിലും കാലാവസ്ഥ കനിയണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT