ADVERTISEMENT

വർഷം മുഴുവൻ ചക്ക കിട്ടുന്ന ഇനങ്ങൾ ഉണ്ടോ. തൈകൾ എവിടെ കിട്ടും. 

വിത്സൻ, ആലുക്കൽ, പൂവൻചിറ, തൃശൂർ.

മലയാളികൾക്ക് സുപരിചിതവും എന്നാൽ ഈയിടെ ജന ശ്രദ്ധ നേടുകയും ചെയ്ത പഴവർഗവിളയാണ് ചക്ക. ചക്കയുടെ ഗുണഫലങ്ങൾ കണ്ടെത്തിയതോടെയാണ് പ്ലാവിന് നല്ല കാലം വന്നത്. തമിഴ്നാട്ടിൽ ഗൂഡല്ലൂർ ജില്ലയിലെ പൻറുട്ടി എന്ന ഗ്രാമത്തിൽ ചക്ക കൊല്ലം മുഴുവനും ലഭ്യമാകുന്നവിധം പ്ലാവുകൃഷിയുണ്ട്. പാലൂർ–1, പാലൂർ–2 ഇനങ്ങളാണ് ഇവിടെ വളർത്തുന്നത്. എന്നാൽ, കേരളത്തിൽ ജനുവരി – ഫെബ്രുവരി മാസങ്ങളിൽ തുടങ്ങി മേയ്– ജൂൺ വരെയാണ് ഇവ കായ്ക്കുന്നത്. ശക്തമായ മഴക്കാലത്ത് കായ്പിടിത്തം പ്ലാവിൽ കുറവുമാണ്. മഴക്കാലം ഒഴിവാക്കി നിർത്തുകയാണെങ്കിൽ പൻറുട്ടി ഇനങ്ങൾ കേരളത്തിലും പരീക്ഷിക്കാം. കേരള കാർഷിക സർവകലാശാല, വിഎഫ്പിസി കെ, കൃഷി വകുപ്പിന്റെ ഫാമുകൾ, അംഗീകൃത നഴ്സറികൾ എന്നി വിടങ്ങളിൽ തൈകൾ ലഭ്യമാണ്. എന്നാൽ, ശാസ്ത്രീയ അടിത്ത റയൊന്നുമില്ലാതെ, ചിലയിനങ്ങള്‍ക്കു കൊല്ലം മുഴുവൻ ചക്ക ലഭ്യമാകുമെന്ന് ചില സ്വകാര്യ ഫാമുകൾ തെറ്റിദ്ധാരണ പരത്തുന്നതിനാല്‍ െതെകള്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. നമ്മുടെ മുട്ടം വരിക്കയും തേൻവരിക്കയും പരീക്ഷിക്കാം.  

ഉത്തരങ്ങൾ തയാറാക്കിയത്  

ജോസഫ് ജോൺ തേറാട്ടിൽ

കൃഷി ഒാഫിസർ, പഴയന്നൂർ കൃഷിഭവൻ, തൃശൂർ

ഫോൺ: 04884 225140 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) മെയിൽ: johntj139@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT