ADVERTISEMENT

തണുപ്പേറിയ കാലാവസ്ഥയിൽ കൃഷിചെയ്‌തിരുന്ന കാബേജും കോളിഫ്ലവറും ക്യാരറ്റുമൊക്കെ മലയിറങ്ങിയിട്ട് നാളേറെയായി. ഇന്ന് നിരവധി അടുക്കളത്തോട്ടങ്ങളിൽ ശീതകാല വിളയായി ഇവ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ശീതകാലത്തിലേക്ക് ചുവടുവയ്ക്കുന്നതിനാൽ ഒക്‌ടോബറിൽ ഇവയുടെ വിത്തുകൾ പാകി മുളപ്പിച്ചെടുക്കുന്നതാണ് നല്ലത്. കടുകിന്റെ വലുപ്പമുള്ള വിത്തുകളായതിനാൽ പ്രോട്രേകളാണ് വിത്തു പാകാൻ അനുയോജ്യം. മുളച്ചതിനുശേഷം ആരോഗ്യമുള്ള തൈകളെ ഗ്രോബാഗു‌കളിലോ നിലത്ത് തടമെടുത്തോ നടാം.

ശീതകാല പച്ചക്കറി വിത്തുകൾ മുളപ്പിക്കാൻ

1. കാബേജ്, കോളിഫ്ലവർ വിത്തുകൾ മൂന്നു മണിക്കൂർ കുതിർത്തതിനുശേഷം അരിപ്പയിൽ അരിച്ചെടുക്കണം. ശേഷം ടിഷ്യു പേപ്പറിൽ നിരത്തി നനവ് മാറ്റാം.

2. ചകിരിച്ചോറും, ഉണങ്ങിയ ചാണകപ്പൊടിയും സംയോജിപ്പിച്ച് പുട്ടുപൊടി നനവിൽ ട്രേയിൽ നിറയ്ക്കണം.

3. ഒരറയിൽ ഒരു വിത്തു വീതം ട്രേയിലെ അറകളിൽ ഇടുക.

4. ഒരു ഈർക്കിൽ ഉപയോഗിച്ച് വിത്തുകൾ അല്പം താഴ്ത്തിവയ്ക്കണം.

5. അടുത്ത ദിവസം സ്പ്രേയർ ഉപയോഗിച്ച് നനയ്ക്കാം. മഴ നനയാൻ പാടില്ല.

6. മുളച്ചുതുടങ്ങിയാൽ വെയിൽ കൊള്ളിക്കണം.

7. ബീൻസ് വിത്തുകൾ വെള്ളത്തിൽ കുതിർക്കേണ്ട. വിത്തുകൾ ഗ്രോബാഗിൽ (പുട്ടു പരുവത്തിൽ നനവുള്ള മണ്ണ്) അര ഇഞ്ചു താഴ്ത്തി മുളവരുന്ന ഭാഗം അടിയിലേക്കായി നടുക. അടുത്ത ദിവസം മുതൽ വളരെ മിതമായി വെള്ളം സ്പ്രെ ചെയ്യുക. 3 - 4 ദിവസം കൊണ്ട് മുളയ്ക്കും.

8. ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് തുടങ്ങിയവ പറിച്ചുനടാൻ പാടില്ല. അതിനാൽ ഗ്രോ ബാഗിലോ നിലത്തോ തന്നെ പാകുക. വളർച്ചയ്ക്കനുസരിച്ച് മണ്ണു കൂട്ടിക്കൊടുക്കണം.

cabbage-seedlings
കാബേജ് തൈകൾ

ശ്രദ്ധിക്കുക:

1. വിത്തിന്റെ മുകളിൽ വിത്തിന്റെ കനത്തിൽ മാത്രം മണ്ണോ ചകിരിച്ചോറോ വിതറുക.

2. സ്പ്രേയർ ഉപയോഗിച്ചു മാത്രം നനയ്ക്കുക.

3. അമിത ഈർപ്പം ഉണ്ടാകാതെ ശ്രദ്ധിക്കുക.

4. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ (ആദ്യ നനയ്ക്ക്) വളരെ നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT