തിരുവാതിര ഞാറ്റുവേല ജൂലൈ 5 വരെ: ഓരോ ഞാറ്റുവേലയിലും ചെയ്യാവുന്ന കൃഷികൾ ഇവയാണ്

HIGHLIGHTS
 • ഓരോ ഞാറ്റുവേലയിലും ചെയ്യാവുന്ന കൃഷികൾ
njattuvela
SHARE

ആണ്ടു മുഴുവൻ ഞാറ്റുവേലയുണ്ടെങ്കിലും മണ്ണിനെയും വിളകളെയും ഉയിരായിക്കണ്ട മലയാണ്മ നെഞ്ചോടു ചേർത്ത ഞാറ്റുവേലയാണു തിരുവാതിര. 

ഓരോ വർഷത്തെയും മേടവിഷു മുതൽ അടുത്ത വർഷത്തെ മേടവിഷു വരെയുള്ള 27 ഞാറ്റുവേലകളിൽ ആറാമത്തേതാണു തിരുവാതിര ഞാറ്റുവേല.  

ഓരോ ഞാറ്റുവേലയിലും ചെയ്യാവുന്ന കൃഷികൾ:

 1. അശ്വതി – നെൽക്കൃഷിക്കു വിത്തു വിതയ്ക്കാം, കിഴങ്ങുകൾ നടാം.
 2. ഭരണി – കരനെല്ല് വിതയ്ക്കാം, മധുരക്കിഴങ്ങു വള്ളി നടാം.
 3. കാർത്തിക – വെണ്ട, വഴുതന, കയ്പ, കുമ്പളം, മത്തൻ, ഇഞ്ചി, മഞ്ഞൾ എന്നിവ നടാം.
 4. രോഹിണി – തെങ്ങിനു തടമെടുക്കാം, പയർ നടാം. 
 5. മകയിരം - തെങ്ങ്, കമുക് തൈകൾ നടാം, മാവ്, പ്ലാവ് തുടങ്ങിയ മരത്തൈകളും നടാം. കൈതച്ചക്ക നടാം.
 6. തിരുവാതിര – തെങ്ങിൻതൈ നടാം, കുരുമുളകുവള്ളി വച്ചുപിടിപ്പിക്കാം, ഒടിച്ചുകുത്തി വയ്ക്കുന്ന എന്തും നടാം. ഫലവൃക്ഷങ്ങൾ നടാം.
 7. പുണർതം – ചതുരപ്പയറും അമരയും നടാം. വെറ്റിലക്കൊടി വച്ചുപിടിപ്പിക്കാം.
 8. പൂയം – വെറ്റിലക്കൊടി വച്ചുപിടിപ്പിക്കാം, മുണ്ടകൻ കൃഷിക്കു ഞാറിടാം, ചേമ്പ, ചേന, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കു മണ്ണിടാം. 
 9. ആയില്യം – മൂപ്പു കുറഞ്ഞ നെൽവിത്തിനങ്ങളുടെ ഞാറിടാം, കപ്പ, ചേന, ചേമ്പ് എന്നിവയ്ക്കു വളം ചേർത്തു മണ്ണിടാം.
 10. മകം -  എള്ള് വിതയ്ക്കാൻ പറ്റിയ സമയം. ഉഴുന്ന്, മുതിര എന്നിവയും വിതയ്ക്കാം.
 11. പൂരം – രണ്ടാംവിളയ്ക്കായി ഞാറു തയാറാക്കാം.
 12. ഉത്രം – രണ്ടാംവിളയുടെ തുടർപ്രവർത്തനങ്ങൾ.
 13. അത്തം – നേന്ത്രവാഴ നടാം, എള്ള്, ഉഴുന്ന്, മുതിര എന്നിവ വിതയ്ക്കാം, വെള്ളരി, കക്കിരി എന്നിവ നടാം.
 14. ചിത്തിര – തെങ്ങിനു വളം ചേർത്തു മണ്ണിടാം. 
 15. ചോതി – ചേന, ചേന തുടങ്ങിയ കിഴങ്ങുവർഗങ്ങൾ വിളവെടുക്കാം.
 16. വിശാഖം – തെങ്ങിനും കമുകിനും തടം കിളച്ചുകൊടുക്കേണ്ട സമയം.
 17. അനിഴം – ശീതകാലപച്ചക്കറിക്കൃഷിക്കു നല്ല സമയം.
 18. തൃക്കേട്ട – പുഞ്ചക്കൃഷി ആരംഭിക്കാം, വേനൽക്കാല പച്ചക്കറികളും നടാം.
 19. മൂലം – കൊയ്ത്തു കഴിഞ്ഞ പാടത്തു പച്ചക്കറിക്കൃഷി നടത്താം.
 20. പൂരാടം – വെണ്ട, വഴുതന, മത്തൻ, കുമ്പളം തുടങ്ങിയവ നടാം.
 21. ഉത്രാടം – വേനൽക്കാല പച്ചക്കറിക്കൃഷി
 22. തിരുവോണം – വെള്ളരി, കക്കിരി തുടങ്ങിയവയ്ക്കു പറ്റിയ സമയം. മറ്റു പച്ചക്കറികളുമാകാം.
 23. അവിട്ടം – പച്ചക്കറിക്കൃഷിത്തടങ്ങളിൽ മണ്ണിട്ടുകൊടുക്കാം.
 24. ചതയം – ചേന, ചേമ്പ്, കാവത്ത് തുടങ്ങിയ കിഴങ്ങുവർഗങ്ങൾ നടാം.
 25. പൂരുരുട്ടാതി -  കിഴങ്ങുവർഗങ്ങൾ നടാം, തെങ്ങിൻ തൈ വച്ചുപിടിപ്പിക്കാം.
 26. ഉത്തൃട്ടാതി – കിഴങ്ങുവർഗങ്ങൾക്കു നല്ല സമയം, ഒന്നാംവിളയ്ക്കു നിലമൊരുക്കാം.
 27. രേവതി – പുഞ്ചവിള കൊയ്തെടുക്കാം, മൂപ്പു കൂടിയ വിത്തുകൾ വിതയ്ക്കാനും നല്ല സമയം.

English summary: Njattuvela Calendar for Agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA