കാഴ്ചയ്ക്കു ഭംഗിയെങ്കിലും ഈ ഫലസുന്ദരിയെ നേരിട്ടു കഴിക്കാനാവില്ല

HIGHLIGHTS
  • വിത്തു മുളപ്പിച്ചെടുക്കുന്ന തൈകൾ നട്ടു വളർത്താം
makotadeva
SHARE

അടുത്ത നാളുകളിൽ കേരളത്തിൽ പ്രചാരത്തിലാകുന്ന ഇന്തോനേഷ്യൻ ഔഷധ സസ്യമാണ് മക്കോട്ടദേവ. അഞ്ച് അടിയോളം ഉയരത്തിൽ ധാരാളം ചെറു ശാഖകളോടെ വളരുന്ന ഇവയ്ക്ക് കടും പച്ച നിറത്തിലുള്ള ഇലകൾ കാണാം. തടിക്ക് കടുപ്പം കുറവാണ്. സസ്യ നാമം 'പലേറിയ മാക്രോകാർപ്പ'. 

കാലവർഷാരംഭത്തിലാണ് മക്കോട്ടദേവ ചെടികൾ പൂത്തു തുടങ്ങുന്നത്. ഇലക്കവിളുകളിൽ ചെറു പൂക്കൾ ഇക്കാലത്ത് കൂട്ടമായി വിരിയും. ദീർഘഗോളാകൃതിയുള്ള കായ്കൾ ഓഗസ്റ്റ് മാസത്തോടെ പാകമാകും. അപ്പോൾ അവയുടെ നിറം പിങ്കിലേക്കെത്തും. 

പഴങ്ങൾ മുറിച്ച് ഉള്ളിലെ വിത്ത് നീക്കം ചെയ്ത് ചെറു കഷണങ്ങളായി അരിഞ്ഞുണങ്ങി സൂക്ഷിക്കുകയാണ് പതിവ്. ഇവ ഇട്ട് തിളപ്പിച്ചാറിയ വെളം കുടിച്ചാൽ പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങി പല രോഗങ്ങളും കുറയുമെന്ന് ഇന്തോനേഷ്യക്കാർ വിശ്വസിക്കുന്നു. പഴങ്ങൾ കാഴ്ച്ചയിൽ മനോഹരമാണെങ്കിലും നേരിട്ട് ഭക്ഷ്യയോഗ്യമല്ല. 

വിത്തു മുളപ്പിച്ചെടുക്കുന്ന തൈകൾ നട്ടു വളർത്താം. ഭാഗിക സൂര്യപ്രകാശം ലഭിക്കുന്ന വളക്കൂറുള്ള മണ്ണാണ് അനുയോജ്യം. രണ്ടു വർഷത്തിനുള്ളിൽ ഇവ പുഷ്പിച്ച് ഫലമണിയും. മഴക്കാലത്ത് ജൈവവളങ്ങൾ ചേർത്തും, വേനൽക്കാലത്ത് ജലസേചനം നൽകിയും പരിചരിച്ചാൽ ഇവയിൽ സമൃദ്ധമായി കായ്കൾ ഉണ്ടാകും. നീർ വാർച്ചയുള്ള വലിയ ചെടിച്ചട്ടികളിലും മക്കോട്ടദേവ വളർത്താം. 

ഫോൺ: 9495234232

English summary: Macota Deva Fruit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA