ADVERTISEMENT

ചുവപ്പും പിങ്കും ഡ്രാഗൺ പഴങ്ങൾ കണ്ടുമടുത്ത കണ്ണുകൾക്ക് കുളിർമയേകി മഞ്ഞ ഡ്രാഗൺ. മഞ്ഞ നിറത്തിൽതന്നെ ഒന്നിലേറെ ഡ്രാഗൺ ഇനങ്ങളുണ്ടെങ്കിലും അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ ശ്രദ്ധ നേടിവരുന്ന ഐഎസ്ഐഎസ് എന്ന ഇനമാണ് ചിത്രത്തിൽ.  ഇതിന്റെതന്നെ ഇസ്രയേൽ യെല്ലോ,  ഓ സി ഗോൾഡ്, ഗോൾഡൻ യെല്ലോ തുടങ്ങിയ വകഭേദങ്ങളുമുണ്ട്.  

മഞ്ഞനിറവും ഡ്രാഗണുമൊക്കെ ചൈനാക്കാരുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഈയിനം വിക സിപ്പിച്ചത് ഇസ്രയേലിലാണ്. നെഗെവ് സർവകലാശാല വികസിപ്പിച്ച ഈ സങ്കര ഇനത്തിന് ഗോൾഡൻ പിത്തായ എന്നും വിളിപ്പേരുണ്ട്. നേരിട്ടു കഴിക്കാം. നല്ല മധുരം, ഒരു കിലോ തൂക്കം, നേരത്തെയുള്ള കായ്പിടിത്തം തുടങ്ങിയ ഗുണങ്ങൾ മൂലം വാണിജ്യക്കൃഷിക്ക് യോജ്യം. പ്രതികൂല സാഹചര്യങ്ങളെ അതി ജീവിക്കാനുള്ള ശേഷി കൂടുതലാണ്. മുള്ളുകളില്ലെന്നതും സവിശേഷത. മനം കവരുന്ന രുചിയുള്ള  ഐഎസ്ഐഎസ് ഏറ്റവും മികച്ച ഡ്രാഗൺ ഇനങ്ങളിലൊന്നായി അറിയപ്പെടുന്നു. വിത്തു  പാകിയാൽ നല്ല തൈ ലഭിക്കണമെന്നില്ല. അതിനാൽ തണ്ടുമുറിച്ചു നട്ടു വേണം തൈകളുണ്ടാക്കാൻ. കേരളത്തിലും ഈയിനം ഇപ്പോൾ ലഭ്യമാണ്.

ചിത്രങ്ങൾക്കു കടപ്പാട്: കാരക്കാട് നഴ്സറി, മാമ്മൂട്, ചങ്ങനാശേരി

English summary: Isis Gold (Aussie Gold) dragon fruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT