മുന്തിരിച്ചെടിക്ക് തുരുമ്പുരോഗം: ചെറുക്കാൻ സൾഫർ പ്രയോഗം

grapes-leaf
SHARE

? എന്റെ മുന്തിരിച്ചെടിയിലെ ഇലകളിൽ തവിട്ടു നിറത്തില്‍  ചെറിയ പൊട്ടുകൾ വന്ന് കരിഞ്ഞു പോകുന്നു. എങ്ങനെ നിയന്ത്രിക്കാം.

സുനു രാജീവ്, പുല്ലപ്രം

മുന്തിരിച്ചെടിയെ ബാധിക്കുന്ന തുരുമ്പുരോഗമാണിത്. രോഗത്തിന്റെ ഫലമായി ഇലകളുടെ മുകൾവശത്തു തവിട്ടുനിറത്തിലുള്ള ചെറിയ പാടുകളും അടിവശത്ത് മഞ്ഞ കലർന്ന ഓറഞ്ച് നിറത്തില്‍ പൊടിപോലുള്ള സ്പോറുകളും കാണുന്നു. നിയന്ത്രിച്ചില്ലെങ്കിൽ വളരെ വേഗത്തിൽ രോഗം പടരും. ഇല കൊഴിഞ്ഞുപോകുകയും ചെയ്യും. രോഗത്തെ ചെറുക്കാൻ സൾഫർ പൗഡർ – 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തില്‍ അല്ലെങ്കില്‍  ടെബുകോണാസോൾ എന്ന കുമിൾനാശിനി ഒന്നര മില്ലി ഒരു ലീറ്റർ വെള്ളത്തില്‍ എന്ന തോതിലെടുത്ത് ഇലകളുടെ മുകളിലും കീഴ്ഭാഗത്തും വീഴത്തക്കവിധം തളിക്കണം. മഞ്ഞുകാലാരംഭത്തോടെ  തുരുമ്പുരോഗം വ്യാപകമാകാറുണ്ട്.

English summary: Grape Disease and Treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS