ADVERTISEMENT

കമുകുകർഷകര്‍ക്ക് ആശങ്കയേറ്റി ഇലപ്പുള്ളി രോഗം വ്യാപിക്കുന്നു. രൂക്ഷമായ വിളനാശമുണ്ടാക്കുന്ന ഈ രോഗം കർണാടകയിലെ ചിക്കമംഗളൂരു, ഷിമോഗ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ മേഖലകളിലും കേരളത്തിലെ കാസർകോട്, കണ്ണൂർ ജില്ലകളിലുമാണ് പടരുന്നത്. കൊളിറ്റോ ട്രിക്കം ഗ്ലിയോസ്പോറിയോയിഡസ് എന്ന കുമിൾ മൂലമുണ്ടാകുന്ന ഈ രോഗം ആദ്യമായല്ല കാണുന്നത്. കമുകിൻതൈകളിലും ചെറുപ്രായത്തിലുള്ള കമുകുകളിലും വർഷങ്ങൾക്കു മുൻപുതന്നെ കാലവർഷത്തോട് അനുബന്ധിച്ച്  ഈ രോഗം കണ്ടിട്ടുണ്ട്. എന്നാല്‍ അന്ന് ഇന്നത്തെപ്പോലെ വലിയ തോതിൽ വിളനഷ്ടമുണ്ടായില്ല. 

രോഗലക്ഷണം

പുറം ഓലകളിൽ തവിട്ടുനിറത്തിലുള്ള ഇലപ്പുള്ളികൾ കാണുന്നതാണ് സാധാരണയുള്ള രോഗല ക്ഷണം. എന്നാലിപ്പോൾ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി മഞ്ഞ വലയത്തോടു കൂടിയ ഇലപ്പുള്ളികൾ പുറംവരിയിലെ ഓലകളിൽ മാത്രം ഒതുങ്ങാതെ ഉള്ളിലെ മറ്റ് ഓലകളിലേക്കും തുടർന്ന് പാളകളിലേക്കും അടയ്ക്കയുടെ  തൊണ്ടിലേക്കും വരെ വ്യാപിച്ചു കാണുന്നു. തുടർന്ന്, ഓലകളൊക്കെ കരിഞ്ഞുണങ്ങുന്നതായും കാണാം. കാലാവസ്ഥമാറ്റം, വിശേഷിച്ച് മഴയുടെ അളവി ലും വിതരണത്തിലുമുണ്ടായ മാറ്റങ്ങൾ എന്നിവ രോഗകാരിയായ കുമിളുകൾക്ക് അനുകൂലമായിട്ടുണ്ടാവാം. പുതിയ കുമിൾവര്‍ഗങ്ങള്‍ രോഗബാധയ്ക്ക് ഇടയാക്കുന്നുണ്ടോ എന്നും ഗവേഷകർ പരിശോധിക്കുന്നുണ്ട്.

arecanut-1

രോഗനിയന്ത്രണം

തോട്ടം വൃത്തിയാക്കൽ: രോഗം ബാധിച്ചു കരിഞ്ഞുണങ്ങിയ പുറം ഓലകൾ വെട്ടി തീയിട്ടു നശിപ്പിക്കുന്നത് രോഗകാരിയായ കുമിളുകൾ പെരുകുന്നതു തടയും. പ്രൊപിക്കോണസോൾ (Propiconazole 25 EC) എന്ന കുമിൾനാശിനി ഒരു മി. ലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാറാക്കി സ്പ്രേയർ ഉപയോഗിച്ച് ഓലകളുടെ മുകൾഭാഗത്തു തളിക്കുക. 25-30 ദിവസങ്ങൾ ക്കു ശേഷം പ്രൊപിനെബ് (Propineb 70 % WP) എന്ന കുമിൾനാശിനിയും 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തില്‍ എന്ന തോതിൽ തയാറാക്കി ഓലകളുടെ മുകൾഭാഗത്തു തളിക്കുക. പ്രൊപിനെബ് കുമിൾനാശിനി ഉപയോഗിക്കുമ്പോൾ അനുയോജ്യമായ സ്റ്റിക്കർ ഒരു മി. ലീറ്റർ (ഒരു ലീറ്റർ ലായനിക്ക്) ചേർക്കണം. 

മണ്ണുപരിശോധനയുടെ അടിസ്‌ഥാനത്തിലുള്ള സന്തുലിത വളപ്രയോഗം കമുകുകളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനും രോഗനിയന്ത്രണത്തിനും ഗുണം ചെയ്യും. ഒറ്റയൊറ്റയായി മരുന്നുതളിയും മറ്റും നടത്തുന്നതിനു പകരം അതത് പ്രദേശത്തെ കൃഷിക്കാർ കൂട്ടായ്മ രൂപീകരിച്ച് ഒരുമിച്ചു ചെയ്യുകയാണെങ്കിൽ രോഗനിയന്ത്രണം വേഗത്തിൽ സാധ്യമാകും. ചെലവും കുറയും.

വിലാസം: ഐസിഎആർ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം(CPCRI), കാസർകോട്.  ഫോണ്‍:  8921943811 (ഡോ.ഡാലിയാമോൾ)

English summary: Arecanut Diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT