ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നോ? ജൈവ നിയന്ത്രണമാർഗമിതാ

spinach
SHARE

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര. ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു. ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു. ചുവപ്പുനിറമുള്ള ഇനങ്ങളെയാണ് പൊതുവെ ഇലപ്പുള്ളി രോഗം ബാധിക്കുക. കാലഭേദമില്ലാതെയുള്ള ഈ രോഗബാധ നിയന്ത്രിക്കാന്‍ ഒട്ടേറെ രാസവസ്തുക്കളും ജൈവമാർഗങ്ങളും ഞാന്‍ പരീക്ഷിച്ചെങ്കിലും ഫലപ്രദമായില്ല. 

രോഗം ബാധിച്ച ചീരയിൽ ആദ്യഘട്ടത്തിൽ ഇലകളിൽ വിവിധ ജൈവനിയന്ത്രണ വസ്തുക്കൾ പ്രയോഗിക്കുകയും തുടർന്ന് രോഗം വ്യാപകമാകുന്നുണ്ടോയെന്നും നിരീക്ഷിച്ചു.  ഗ്രോബാഗിലെ  ചീരയും നിലത്തുള്ള ചീരയും പ്രത്യേകം പരിശോധിച്ചപ്പോള്‍  PGPR (Plant growth-promoting rhizobacteria) പ്രയോഗിച്ച ചീരയിലകൾക്ക് വളർച്ച കൂടുതലുണ്ടെന്ന് ബോധ്യപ്പെട്ടു. ജൈവ കുമിൾനാശിനി ആയ ബാസില്ലസ് സബ്ടിലീസ് സ്പ്രേ ചെയ്തപ്പോള്‍  രോഗബാധ തുടക്കത്തിൽതന്നെ നിയന്ത്രിച്ചു നിർത്താനും (കൂടുതൽ ഇലകളില്‍ പുള്ളികൾ  ഉണ്ടാകാതെയും വന്നവയുടെ വലുപ്പം വർധിക്കാതെയും) സാധിച്ചു. മുൻകൂറായി (Prophylactic) ആയി ഇതു സ്പ്രേ ചെയ്തവയിൽ രോഗബാധയുണ്ടായില്ലെന്നും കണ്ടു. രോഗം ബാധിച്ച ഇലകളിൽ ബാസില്ലസ് സബ്ടിലിസ് സ്പ്രേ ചെയ്തപ്പോൾ പുതിയ ഇലകളിൽ രോഗബാധ ഒട്ടുമുണ്ടായില്ല. ഒരു കാര്യം വ്യക്തം. ബാസില്ലസ് സബ്ടിലിസ് 20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ വൈകുന്നേരം സ്പ്രേ ചെയ്യുന്നത് ചുവന്ന ചീരയിൽ ഇലപ്പുള്ളി രോഗനിയന്ത്രണത്തിന് ഫലപ്രദമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA