കോഴികൾക്ക് വളർച്ചാകാലത്ത് നല്ല പരിചരണമെങ്കിൽ മികച്ച മുട്ടയുൽപാദനം ഉറപ്പ്

HIGHLIGHTS
 • മുപ്പതു ദിവസത്തിനു ശേഷം ഗ്രോവർ തീറ്റയിലേക്ക് മാറാം
 • തീറ്റയെടുക്കുന്നതിനാവശ്യമായി പകൽ മാത്രമേ വെളിച്ചം നൽകാവൂ
bv-380
SHARE

BV380, ഇൻഡിബ്രോ തുടങ്ങിയ അത്യുൽപാദനശേഷിയുള്ള കോഴികൾക്ക് മുപ്പതു ദിവസം മുതൽ 120 ദിവസം വരെ അതായത് ഗ്രോവർ സമയത്ത് കൂടുതൽ ശ്രദ്ധ നൽകിയാൽ മാത്രമേ നല്ല ആരോഗ്യവും ഉൽപാദനശേഷിയും ലഭിക്കൂ. കൂടുതൽ വാക്‌സിനുകൾ നൽകുന്ന ഘട്ടമായതിനാൽ കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. 30 ദിവസം പ്രായത്തിനു ശേഷമാണ് കോഴിക്കുഞ്ഞുങ്ങളെ ഗ്രോവർ കൂടുകളിലേക്ക് മാറ്റേണ്ടത്.

കൂടിന്റെ അളവ്

 • നീളം : 22 ഇഞ്ച്.
 • വീതി : 15 ഇഞ്ച്
 • ഉയരം : 10 ഇഞ്ച്
 • കോഴിക്കുഞ്ഞുങ്ങൾ നിൽക്കുന്ന പ്രതലം : 1/2 x1 ഇഞ്ച്
 • വശങ്ങളിലെ കവറിങ് : 1.5 x1.5 ഇഞ്ച്
 • മുകളിൽ : 1.5 x1.5

ഇത്തരത്തിലുള്ളെ ഒരു കൂട്ടിൽ 8 ഗ്രോവർ  കോഴിക്കുഞ്ഞുങ്ങളെ വരെ  വളർത്താം.

വിരിപ്പു രീതിയിൽ വളർത്തുന്നവർ സ്ഥലം കൂടുതൽ നൽകുകയോ അല്ലെങ്കിൽ ഗ്രോവർ ഷെഡുകളിലേക്ക് മാറ്റിയ ശേഷം കൂടുതൽ സ്ഥലം നൽകുകയോ ചെയ്യുക. ഒരു കോഴികുഞ്ഞിന് 1/2 -1 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്.

തീറ്റക്രമം 

മുപ്പതു ദിവസത്തിനു ശേഷം ഗ്രോവർ തീറ്റയിലേക്ക് മാറാം. 30 ഗ്രാം സ്റ്റാർട്ടർ തീറ്റ നൽകിയിരുന്നത് 40 ഗ്രാം ഗ്രോവർ തീറ്റയിലേക്കു മാറ്റുക. എല്ലാ ആഴ്ചയിലും 4-5 ഗ്രാം വർധിപ്പിച്ചു നൽകുക. 120–ാം ദിവസം 80 ഗ്രാം ആകുന്ന രൂപത്തിൽ. സ്റ്റാർട്ടർ തീറ്റയിൽ നിന്ന് ഗ്രോവർ തീറ്റയിലേക്ക് മാറുമ്പോൾ 3 ദിവസമെങ്കിലും പഴയ തീറ്റ ചേർത്ത് നൽകണം. തീറ്റ മിശ്രണം ചെയ്യുന്ന രീതി ഇവിടെ വായിക്കാം.

വെളിച്ചം

തീറ്റയെടുക്കുന്നതിനാവശ്യമായി പകൽ മാത്രമേ വെളിച്ചം നൽകാവൂ. ഗ്രോവർ പ്രായത്തിൽ കുറഞ്ഞ വെളിച്ചം നൽകിയാൽ മുട്ടയിടുന്ന സമയത്തുള്ള  അധിക വെളിച്ചം നൽകുമ്പോൾ കൂടുതൽ ഫലം ലഭിക്കും. എല്ലാ കോഴികളും ഒരേ സമയം മുട്ടയിട്ടു തുടങ്ങും.

വെള്ളം

 • കഴിക്കുന്ന തീറ്റയുടെ 2.5 മുതൽ 3 ഇരട്ടി വരെ വെള്ളം കുടിക്കും.
 • അണുനശീകരണം നടത്തിയ വെള്ളം മാത്രം നൽകുക. 1000 ലീറ്റർ വെള്ളത്തിനു ഒരു ക്ലോറിൻ ഗുളികയെങ്കിലും നൽകുക. മഴക്കാലത്തു രണ്ടെണ്ണം.
 • ഓരോ ബാച്ചിന് ശേഷവും ഹൈഡ്രജൻ പേറോക്‌സൈഡ് ഉപയോഗിച്ചു പൈപ്പ്‌ലൈനിന്റെ അകം വൃത്തിയാക്കുക.
 • ഓരോ ബാച്ചിന് ശേഷവും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ടാങ്ക് വൃത്തിയാക്കുക.

രോഗപ്രധിരോധ മാർഗങ്ങൾ

വാക്‌സിനേഷൻ

 • 40–ാം  ദിവസം  R2B 0.5 മില്ലി ചിറകിനടിയിൽ.
 • 50–ാം ദിവസം ഫൗൾ പോക്സ് വാക്‌സിൻ.
 • 80–ാം ദിവസം  R2B ഇൻജെക്ഷൻ 0.5 മില്ലി ചിറകിനടിയിൽ.
 • 105–ാം ദിവസം  IB മാസ്സ് വാക്‌സിൻ.
 • 120–ാം ദിവസം ND killed 0.5 മില്ലി പേശിയിൽ.

മരുന്നുകൾ  ടോണിക്കുകൾ

 • ആഴ്ചയിൽ  3 ദിവസം ലിവർ ടോണിക്കുകൾ, B കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവ നൽകുന്നത് വളർച്ച ത്വരിതപ്പെടുത്തും.
 • ‌ഇടയ്ക്ക് പ്രോബയോട്ടിക്കുകൾ നൽകുന്നത് രോഗപ്രതിരോധത്തിനും ദഹനത്തിനും സഹായിക്കും.

ബയോസെക്യൂരിറ്റി

 • പത്തു ദിവസത്തിലൊരിക്കൽ അണുനാശിനി സ്പ്രേ ചെയ്യുക.
 • ഫാമിൽ കയറുന്നതിനു മുമ്പ് പാദരക്ഷകളും, കയ്യും അണുനാശിനിയിൽ മുക്കുക.
 • വസ്ത്രത്തിൽ അണുനാശിനി സ്പ്രേ ചെയ്യുക.
 • സന്ദർശകരെ  ഒഴിവാക്കുക.
 • ഫാമിനുള്ളിൽ പ്രത്യേകം വസ്ത്രം ധരിക്കുക.

ഇത്തരം കാര്യങ്ങൾ കൃത്യമായി പിന്തുടർന്നാൽ ആരോഗ്യവും ഉൽപാദനശേഷിയുമുള്ള മുട്ടക്കോഴികളെ ഉൽപാദിപ്പിച്ചെടുക്കാൻ സാധിക്കും.

English summary: How to make BV380 poultry rearing more profitable‌, Is Poultry Farming A Profitable Business, Poultry Farm, Poultry Farm Making, Poultry Farm Operations, Poultry Farm Plans, Poultry Farming Business, Poultry Farming Business Plan, Poultry Farming Egg Production, Poultry Farming For Eggs, Poultry Farming In India, Poultry Farming In Kerala, Poultry Farming In Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA