ADVERTISEMENT

തീറ്റയെടുക്കാൻ മടി കാണിക്കുകയും ക്രമേണ തീറ്റ എടുക്കാതെയുമാകും. പാലുൽപാദനം ഗണ്യമായി കുറയും. വായിലൂടെ ഉമിനീർ ധാരധാരയായി ഒഴുകും. തൊണ്ടയിൽ ഏതോ വസ്തു കുടുങ്ങിയതായി തോന്നും. ഈ ലക്ഷണങ്ങൾ കാണുമ്പോൾ വായിൽ കയ്യിട്ട് തടസം നീക്കാൻ ശ്രമിക്കരുത്. ഇടവിട്ട് മൂത്രമൊഴിക്കുക, കൃത്യമായി ഇടവേളകളിൽ അത്യുച്ചത്തിൽ അമറുക, ചെറിയ ശബ്ദം കേട്ടാൽ പോലും വിറളിപിടിക്കുക, ആക്രമണ സ്വഭാവം കാണിക്കുക, ഉടമയെ തിരിച്ചറിയാതിരിക്കുക എന്നിവയും പേവിഷബാധയുടെ ലക്ഷണങ്ങളാണ്. ക്രമേണ പേശികൾക്ക് തളർച്ച ബാധിച്ച് പശു കിടപ്പിലാകുകയും മരണം സംഭവിക്കുകയും ചെയ്യും. ലക്ഷണം കാണിച്ചുതുടങ്ങിയാൽ 10 ദിവസത്തിനുള്ളിൽ മരണം സംഭവിക്കും. 

English summary: The Warning Signs Of Rabies In Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com