കത്തികൊണ്ട് കപ്പയരിഞ്ഞ് കൈ വേദനിച്ചോ; അപ്പച്ചന്റെ കപ്പയരിയൽ യന്ത്രം സഹായിക്കും

cassaova-machine
അപ്പച്ചൻ കപ്പയരിയൽ യന്ത്രവുമായി
SHARE

കത്തികൊണ്ട് കപ്പയരിഞ്ഞ് കൈ വേദനിച്ചപ്പോൾ പരിഹാരമായി ഇടുക്കി തൊടുപുഴ മുട്ടത്തുള്ള പൂവത്തോട്ടത്തിൽ മാത്യു ഏബ്രഹാം എന്ന അപ്പച്ചൻ വികസിപ്പിച്ചതാണ് കപ്പയരിയൽ യന്ത്രം. 3 ബ്ലെയ്ഡുകൾ ചേരുന്ന ഡിസ്ക് ആണ് പ്രധാന ഭാഗം. ഇരുന്നു പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ സൗകര്യപ്രദമായി സ്റ്റൂളിലോ മറ്റോ ഘടിപ്പിക്കാം. സഞ്ചിയിലാക്കി കൊണ്ടു നടക്കാവുന്നത്ര വലുപ്പമേയുള്ളൂ. മികച്ച തകിട് കൈകൊണ്ടു തന്നെ വെട്ടിയെടുത്ത് അപ്പച്ചൻ തയാറാക്കുന്ന ഈ യന്ത്രത്തിന് നിലവിൽ 6000 രൂപയാണ് വില. കപ്പയരിയൽ യന്ത്രത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി പച്ചക്കറി അരിയുന്ന മറ്റൊരു യന്ത്രവും അപ്പച്ചൻ ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്. 

ഫോൺ: 9961769860

English summary: Simple Machine for Cassava Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS