ADVERTISEMENT

കൂട്ടിലടച്ചു വളർത്തുന്ന അത്യുൽപാദനശേഷിയുള്ള മുട്ടക്കോഴികളിൽ കണ്ടുവരുന്ന പ്രധാന ദുശീലങ്ങളാണ് പരസ്പരം കൊത്തുന്നതും മുട്ട കൊത്തിക്കുടിക്കുന്നതും. ഈ ദുശീലങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ നിയന്ത്രിക്കുക എത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ പല കർഷകരും ഈ പ്രശ്നംമൂലം പ്രതിസന്ധിയിലാകാറുണ്ട്. തമ്മിൽത്തമ്മിൽ പിൻഭാഗം കൊത്തി കുടൽ വരെ പുറത്തുവന്നു ചത്തുപോവുകയും ചെറിയ മുറിവാണെങ്കിൽ അതിൽ ഈച്ച മുട്ടയിട്ട് പുഴുക്കൾ രൂപപ്പെടുകയുമൊക്കെ ചെയ്യുന്നതാണ് കർഷകരെ സംബന്ധിച്ചിടത്തോളം നഷ്ടത്തിലേക്കെത്തുന്നത്. ചുണ്ടു കരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാമെങ്കിലും ചുണ്ടുകൾ വളരുന്നതനുസരിച്ച് കൃത്യമായ ഇടവേളകളിൽ ഡീബീക്കിങ് ആവശ്യമാണ്. കർഷകരെ സംബന്ധിച്ചിടത്തോളം അത് പ്രായോഗികമായിരിക്കുകയുമില്ല. 

ഈ സാഹചര്യത്തിലാണ് കോഴികൾക്ക് മൂക്കുത്തി ധരിപ്പിക്കുന്നത്. മൂന്നു മാസം പ്രായത്തിലാണ് കോഴികളുടെ മൂക്കിൽ പിൻലെസ് പീപ്പേഴ്സ് (Pinless Peepers) എന്ന ഈ ലഘു വസ്തു ധരിപ്പിക്കുന്നത്. പൂമ്പാറ്റയുടെ ആകൃതിയിലുള്ള പോളി കാർബണേറ്റ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ക്ലിപ്പിലെ രണ്ടു പിന്നുകൾ കോഴിയുടെ മൂക്കിലേക്ക് കടത്തിവച്ചാണ് ഉറപ്പിക്കുക. നേരെ മുൻഭാഗത്തെ കാഴ്ച തടയുകയാണ് ഈ ക്ലിപ്പ് ചെയ്യുക. അതുകൊണ്ടുതന്നെ മുന്നിലുള്ള കോഴിയെയോ മറ്റു വസ്തുക്കളോ കാണാൻ കഴിയില്ല. അതോടെ പരസ്പരമുള്ള കൊത്തുകൂടലും മുട്ട കൊത്തിക്കുടിക്കലും ഇല്ലാതാകും. ക്ലിപ് ധരിപ്പിച്ചുവെന്നുകരുതി ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ബുദ്ധിമുട്ടും ഉണ്ടാവില്ല.

വിശദ വിവരങ്ങൾക്ക്: കൃഷി വിജ്ഞാന കേന്ദ്രം, പത്തനംതിട്ട. ഫോൺ: 0469 2662094, 2661821

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

English summary: Anti-Pick Solutions for Chickens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com