ADVERTISEMENT

വൻകിട ഭക്ഷ്യോൽപന്ന നിർമാതാക്കളുടെ ഉൽപന്നങ്ങൾക്കായി അസംസ്കതൃ വസ്തുക്കൾ തയാറാക്കി നൽകുന്ന സ്ഥാപനമാണ് ഇടുക്കി തുടങ്ങനാട്ടിലെ പൈൻകോ ഫുഡ്സ്. പൈനാപ്പിളിന്റെ നാട്ടിൽനിന്നുള്ള ജിത്തു ജയിംസ് കണ്ടത്തിക്കുടിയിൽ, ഷാജിമോൻ ജോർജ് പുളിക്കൽ, സനിഷ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, എം.പി.ബാബു  എന്നിവരാണ് കമ്പനിയുടെ ഉടമകൾ. പൈനാപ്പിൾ കമ്പനി എന്ന പേരിൽനിന്ന് പൈൻകോ എന്ന ബ്രാൻഡ് ജനിച്ചതുതന്നെ വേറിട്ട സംരംഭ സാധ്യത മുന്നിൽക്കണ്ടുകൊണ്ടാണ്. സാധാരണ കമ്പനികൾ ഉപഭോക്താക്കൾക്കായുള്ള ഉൽപന്നങ്ങൾ നിർമിക്കുമ്പോൾ കമ്പനികൾക്കുവേണ്ടി പൈനാപ്പിളിൽനിന്ന് അസംസ്കൃതോൽപന്നങ്ങൾ നിർമിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ചുരുക്കത്തിൽ  ബിടുബി രീതിയിൽ വൻകിട കമ്പനികൾക്ക് അവരുടെ വ്യത്യസ്ത ഉൽപന്നങ്ങൾക്കായി അവർ ആവശ്യപ്പെടുന്ന രീതിയിൽ പൈനാപ്പിൾ ഉൽപന്നങ്ങൾ തയാറാക്കുന്നു. രാജ്യത്തെ പ്രധാന ബഹുരാഷ്ട്ര കമ്പനികളുമായിട്ടാണ് ഇടപാട്. 

പൾപ്പ് തയാറാക്കുന്നതിനായി പൈനാപ്പിൾ ചെത്തിയൊരുക്കുന്നു. 
സമീപം മാനേജിങ് ഡയറക്ടർ ജിത്തു. ചിത്രം- കർഷകശ്രീ
പൾപ്പ് തയാറാക്കുന്നതിനായി പൈനാപ്പിൾ ചെത്തിയൊരുക്കുന്നു. സമീപം മാനേജിങ് ഡയറക്ടർ ജിത്തു. ചിത്രം- കർഷകശ്രീ

എന്തുകൊണ്ട് ബിടുബി

ദിവസം 18–20 ടൺ പൈനാപ്പിളാണ് ഇവിടെ സംസ്കരിക്കുക. വിവിധ കമ്പനികൾക്കായി ഫ്രോസൺ, അസപ്റ്റിക്, സൾഫൈറ്റ് തുടങ്ങിയ രീതിയിൽ പൾപ്പ് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വൻ തോതിലുള്ള ഉൽപാദനം നടത്താനും വിൽക്കാനും സാധിക്കും.

കർഷകരിൽനിന്ന് നേരിട്ട് വാങ്ങുന്നതിനൊപ്പം വാഴക്കുളത്തുനിന്നും പൈനാപ്പിൾ ശേഖരിക്കുന്നുണ്ടെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജിത്തു. അതുകൊണ്ടുതന്നെ കർഷകർക്കും നേട്ടം. കർഷകരിൽനിന്ന് തൂക്കി എടുക്കുന്ന പൈനാപ്പിളിന്റെ ക്രൗൺ നീക്കം ചെയ്തശേഷം യന്ത്രസഹായത്തോടെ കഴുകിയാണ് ഫാക്ടറിക്കുള്ളിലേക്ക് എത്തിക്കുക. പൈനാപ്പിളിന്റെ തനത് രുചി നിലനിർത്താൻ പച്ചയും പഴവും ഒരുപോലെ ഉപയോഗിക്കുന്നു. കൺവെയർ ബെൽറ്റിലൂടെ അകത്തേക്ക് എത്തുന്ന പൈനാപ്പിൾ പുറംതൊലി ചെത്തി പൾപ്പിങ് രീതിയിലേക്ക് കടക്കും. കമ്പനികൾക്ക് ആവശ്യമുള്ള രീതിയിൽ ഓരോ ഉൽപന്നത്തിനുംവേണ്ടി കസ്റ്റമൈസ് ചെയ്ത ഉപകരണങ്ങളാണ് ഇവിടെയുള്ളതെന്ന് ജിത്തു. പൈനാപ്പിളിന്റെ തൊലിയും ചണ്ടിയുമെല്ലാം കൺവെയർ സംവിധാനം വഴിതന്നെ പുറത്ത് വാഹനത്തിലേക്ക് എത്തിക്കുന്ന രീതിയുമുണ്ട്. ഡെയറി ഫാമുകളിലേക്കാണ് ഈ മിച്ചവസ്തു പോകുക. അതുകൊണ്ടുതന്നെ മാലിന്യപ്രശ്നവും ഇവിടെയില്ല. 

pineco-3

ഇനി ലക്ഷ്യം വിദേശ വിപണി

വിദേശ വിപണിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് പൈൻകോ. ജിസിസി രാഷ്ട്രങ്ങളിലേക്കായി ചില ഉൽപന്നങ്ങൾ തയാറായിക്കൊണ്ടിരിക്കുന്നു. പരിശോധനയെല്ലാം പൂർത്തിയായിക്കഴിഞ്ഞെന്നും ജിത്തു. പ്രധാനമായും ജൂസ് ഉൽപന്നങ്ങളായിരിക്കും ഉണ്ടാവുക. അതിനൊപ്പം പൈനാപ്പിളിൽനിന്ന് തയാറാക്കാൻ കഴിയുന്ന ഉൽപന്നങ്ങളെല്ലാം പദ്ധതിയിലുണ്ട്. ഭൗമസൂചിക പദവിയുള്ള നമ്മുടെ വാഴക്കുളം പൈനാപ്പിളിനാണ് മറ്റു പൈനാപ്പിളുകളെ അപേക്ഷിച്ച് രുചി കൂടുതൽ. അതുകൊണ്ടുതന്നെ അതിന്റെ സാധ്യത എത്രത്തോളം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന പരിശ്രമത്തിലാണ് കമ്പനിയെനും ഈ യുവ സംരംഭകൻ പറയുന്നു.

ഫോൺ: 7272038380

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com