പച്ചക്കറിവില കുതിക്കുമ്പോൾ പോക്കറ്റ് കാലിയാവില്ലെന്ന് ജെബി; ടെറസിലുണ്ട് പച്ചക്കറികൾ
Mail This Article
വഴുതന, ചീര, വെണ്ട, തക്കാളി, പയർ, കാബേജ്, കോളിഫ്ലവർ... അങ്ങനെ മിക്ക പച്ചക്കറികളുമുണ്ട് മൂവാറ്റുപുഴ നെല്ലാട് നെടുംകുഴിയിൽ വീടിന്റെയും വീടിനോടു ചേര്‍ന്നുള്ള കടമുറിയുടെയും മട്ടുപ്പാവില്‍. ജെബി വർഗീസ്–ഷിജി ദമ്പതികള്‍ക്കു പച്ചക്കറിക്കൃഷി ഒരു ലഹരിയാണ്. ഗ്രോ ബാഗിലും ഫൈബർ ചട്ടികളിലുമാണ് കൃഷി.
മണ്ണ് നിറച്ച വീപ്പകളില്‍ പേര, മാവ്, പ്ലാവ്, നാരകം, മുരിങ്ങ, ഓറഞ്ച്, റംബുട്ടാൻ, അത്തി, സപ്പോട്ട തുടങ്ങിയ പഴവര്‍ഗങ്ങളും നട്ടുവളര്‍ത്തിയിരിക്കുന്നു. പുഷ്പക്കൃഷിയാണ് ഈ മട്ടുപ്പാവിലെ മറ്റൊരു സവിശേഷത. ജമന്തിയാണ് പ്രധാനം.
മണ്ണിനൊപ്പം കരിയില, എല്ലുപൊടി, ആട്ടിൻകാഷ്ഠം എന്നിവ കൂട്ടിച്ചേർത്താണ് ഗ്രോ ബാഗില്‍ നടീല്‍മിശ്രിതം ഒരുക്കിയത്. കൊപ്ര പുളിപ്പിച്ചു നേർപ്പിച്ചു ചെടികളിൽ തളിക്കുന്നു. ഓടിനു മുകളിലാണ് ഗ്രോ ബാഗ് വയ്ക്കുന്നത്. അതിനാല്‍ തറയില്‍ ഈർപ്പം തങ്ങിനിന്ന് ചോര്‍ച്ചയും മറ്റു ദോഷങ്ങളുമുണ്ടാവില്ല. പയർപോലെ പടര്‍ന്നു വളരുന്നവയ്ക്കായി പന്തലിട്ടു കൊടുത്തിട്ടുണ്ട്.
സ്വന്തം ആവശ്യം കഴിഞ്ഞു വില്‍ക്കാനുമുണ്ടിവിടെ പച്ചക്കറി. അടുത്തുള്ള ഹോട്ടലുകളിലും കടകളിലുമാണ് വില്‍പന.
ഫോൺ: 7306597316