ADVERTISEMENT

‘സെമി നാടന്‍, സെമി ബ്രോയിലര്‍ അതാണ് ചാബ്രോ. നാടൻകോഴിയെ അപേക്ഷിച്ച് മാംസത്തിന് മുറുക്കം കുറവാണ് എന്നതാണല്ലോ ബ്രോയിലറിന്റെ ആകർഷണം. ബ്രോയിലര്‍ കോഴി 38 ദിവസംകൊണ്ട് 

2 കിലോ തൂക്കമെത്തുമ്പോള്‍ ചാബ്രോയാകട്ടെ, 70 ദിവസംകൊണ്ട് 800 ഗ്രാം തൂക്കമെത്തും. നാടന്‍കോഴി 800ഗ്രാം തൂക്കമെത്താന്‍ 6 മാസം വേണം. പക്ഷേ ഇക്കാലംകൊണ്ട് നാടൻകോഴിയുടെ ഇറച്ചിക്കു നാരു കൂടും, രുചി കുറയും. അവിടെയാണ്, ഇറച്ചിക്കോഴിമാംസത്തിന്റെ രുചിയും നാടൻകോഴിയുടെ മേന്മകളുമുള്ള ചാബ്രോയുടെ പ്രസക്തി’. തൃശൂര്‍ ജില്ലയിലെ വെറ്ററിനറി ഡോക്ടർമാരുടെ കൂട്ടായ്മയായ അനിമല്‍ ഹസ്ബന്‍ഡറി എംപ്ലോയേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിടെ ‘ചാബ്രോ’ സംരംഭത്തെക്കുറിച്ച്  പ്രസിഡന്റും തൃശൂര്‍ ജില്ല മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി ഡോക്ടറുമായ പി.ബി.ഗിരിദാസ് പറയുന്നു.        

ചാബ്രോ കോഴി ഫ്രൈ
ചാബ്രോ കോഴി ഫ്രൈ

കോവിഡ് കാലത്ത് കര്‍ഷകരെ സഹായിക്കാൻ ആരംഭിച്ച പദ്ധതിയാണിതെന്നു ഡോ. ഗിരിദാസ്. കോഴിക്കുഞ്ഞുങ്ങളെ വളർത്താനായി നൽകി 2 മാസം പ്രായമെത്തുമ്പോൾ തിരികെ വാങ്ങുന്നതാണ് പദ്ധതി. സൊസൈറ്റിയും തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കര്‍ഷക കമ്പനിയായ സില്‍വര്‍ഫേണും കര്‍ഷക‌രും ചേരുന്ന കൂട്ടായ്മയാണ് ചാബ്രോ ജൈവ ചിക്കനു പിന്നില്‍. സെന്‍ട്രല്‍ പൗള്‍ട്രി ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത കോഴിയിനമാണ് ചാബ്രോ. വര്‍ഷം ശരാശരി 200 മുട്ട നല്‍കുന്ന മുട്ടക്കോഴി കൂടിയാണ് ചാബ്രോ. കാഴ്ചയില്‍ തനി നാടന്‍പുള്ളിക്കോഴിയുടെ ചന്തമുള്ള ചാബ്രോയ്ക്ക് മികച്ച പ്രതിരോധശേഷിയുമുണ്ട്. വീട്ടിലെ അടുക്കളയവശിഷ്ടങ്ങള്‍ നല്‍കി പരിപാലിക്കാം. കൃത്രിമത്തീറ്റകളൊന്നും നല്‍കേണ്ടതില്ല. അടുക്കളമുറ്റത്ത് അഴിച്ചുവിട്ട് വളര്‍ത്തുകയും ചെയ്യാം. 

ചാബ്രോ കോഴി സ്റ്റാൾ
ചാബ്രോ കോഴി സ്റ്റാൾ

കോഴിക്കുഞ്ഞിനെ ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്കു കൈമാറുന്നതും പരിപാലനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ അറിവുകള്‍ നല്‍കുന്നതും സൊസൈറ്റിയാണ്. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഒല്ലൂര്‍ ഹാച്ചറിയിലാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. നിലവില്‍ ഇരുപതോളം കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നു. അഴിച്ചുവിട്ട് വളര്‍ത്തണമെന്ന വ്യവസ്ഥയോടെയാണ് കൈമാറുന്നത്. 65–70 ദിവസം പ്രായമെത്തിയ കോഴികളെ ഒന്നിന് 130 രൂപ നല്‍കി തിരിച്ചെടുത്ത് ‘ബാസഗി’ എന്ന ബ്രാന്‍ഡില്‍ ഉപഭോക്താക്കളിലെത്തിക്കുന്നത് കര്‍ഷക കമ്പനിയാണ്. കര്‍ഷകര്‍ക്ക് കോഴിയൊന്നിന് കുറഞ്ഞത് 100 രൂപ ലാഭം ലഭിക്കും, കമ്പനിയുടെ ഭക്ഷ്യശാലയില്‍ വിളമ്പുന്ന ജൈവ കോഴിയിറച്ചി വിഭവങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണുള്ളത്. കിലോയ്ക്ക്  500 രൂപ നിരക്കില്‍ തൃശൂരിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി സംസ്‌കരിച്ച കോഴിയിറച്ചിയും ലഭ്യമാക്കുന്നുണ്ട്.

ഫോണ്‍: 9447196747

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Chabro chicken: Multi-coloured dual purpose bird

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com