ADVERTISEMENT

വികൃതിക്കാരാണ് നായ്ക്കുട്ടികൾ. ചെറു പ്രായത്തിൽ കണ്ണിൽ കണ്ടതെല്ലാം കടിച്ചെടുക്കാനും കഴിക്കാനും എടുത്തുകൊണ്ട് ഓടാനുമെല്ലാം ശ്രമിക്കുന്നവർ. പലപ്പോഴും ഈ വികൃതി അതിരു കടക്കുന്ന സ്ഥിതിയിലേക്ക് എത്താറുണ്ട്. അത്തരത്തിൽ കൗതുകം അതിരു കടന്നപ്പോൾ അഞ്ചു മാസം പ്രായമുള്ള നായ്ക്കുട്ടിയെത്തിയത് ആശുപത്രിയിൽ! 

അഞ്ചു മാസം പ്രായമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിലെത്തിയതെന്ന് ആലപ്പുഴ തുമ്പോളിയിലെ സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റൽ ഉടമ ഡോ. റാണി മരിയ തോമസ്. മെൻസ്ട്രൽ കപ്പ് വിഴുങ്ങിയതിനാലാണ് ആശുപത്രിയിൽ എത്തിച്ചത്. 

lab-puppy-3

എക്സ്‌റേ പരിശോധനയിൽ വയറിനുള്ളിൽ കപ്പ് കണ്ടെത്തിയെങ്കിലും സ്വാഭാവികമായി പുറത്തേക്ക് പോരുന്ന രീതിയിൽ ആയിരുന്നില്ല സ്ഥാനം. അതിനാൽ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. റാണി മരിയ പറ‍ഞ്ഞു. ഇൻഹേലന്റ് അനസ്തീഷ്യ നൽകി നായ്ക്കുട്ടിയെ മയക്കിയതിനു ശേഷമായിരുന്നു വയർ തുറന്നുള്ള ശസ്ത്രക്രിയ. പിറ്റേന്നു തന്നെ നായ്ക്കുട്ടി ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും ഡോക്ടർ പറഞ്ഞു. 

lab-puppy-2
ശസ്ത്രക്രിയയ്ക്കുശേഷം (ഇടത്ത്), നായ്ക്കുട്ടിക്കൊപ്പം ഡോ. റാണി മരിയ തോമസ്

കൗതുക സ്വഭാവം കൂടുതലുള്ളവരായതിനാൽ നായ്ക്കുട്ടികളെ വളർത്തുമ്പോൾ നല്ല ശ്രദ്ധ വേണം. നായ്ക്കുട്ടികൾക്ക് എടുക്കാനോ വിഴുങ്ങാനോ പാകത്തിൽ ഒരു വസ്തുക്കളും ഇല്ല എന്നുറപ്പുവരുത്തിയശേഷം മാത്രമേ അവയെ പുറത്തേക്കിറക്കാവൂ. എന്തെങ്കിലും കടിച്ചെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ തിരികെ വാങ്ങാൻ ശ്രദ്ധിക്കണം.

English summary: Puppy Ate Menstrual Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com