ഡി സി ബുക്സ്
വില: 120 രൂപ
സൂര്യാകൃഷ്ണമൂർത്തി തൊടുത്തുവിട്ട ചോദ്യങ്ങൾ സത്യത്തിന്റെ ശക്തിയുള്ളതാണ്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാർ നിരവധിപ്പേർ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചത് ഈ ചോദ്യങ്ങളോടുള്ള അവരുടെ അന്വേഷണമാണ്. ഈ ചോദ്യങ്ങള്‍ അവരുടേതുകൂടിയാണ്. ഈ ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള വായനക്കാർ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി നടക്കുകയാണ്. അവരുടെ യാത്ര എന്നവസാനിക്കും എന്നു പറയാനാവില്ല. കാരണം ഇതിലെ ചോദ്യങ്ങൾ അത്രയും ശക്തമാണ്. സത്യസന്ധമാണ്.