ADVERTISEMENT
കിഴക്കൻ യൂറോപ്പിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നായ ഉക്രെയ്ൻ, ദ്വീപ് രാജ്യമായ തായ്‌വാൻ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകം. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്നിലെ ലോകത്തെ ഞെട്ടിച്ച ആണവസ്ഫോടനം നടന്ന ചെർണോബിൽ, കീവ്, ലിവീവ്, ഒഡേസ എന്നിവിടങ്ങളിലെ നഗരക്കാഴ്ചകൾ, പ്രിപ്യാറ്റ് നഗരാവശിഷ്ടങ്ങൾ, കാസിലുകൾ തുടങ്ങി ഒട്ടനവധി വിവരണങ്ങളിലൂടെ ഉക്രെയ്ന്റെ ചരിത്രം, സമകാലിക സാഹചര്യങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ ദ്വീപ് രാഷ്ട്രമായ തായ്‌വാന്റെ അഭൗമസുന്ദരമായ കാഴ്ചകളും പുസ്തകത്തിന് മിഴിവേറുന്നു. വ്യാവസായിക വിപ്ലവത്തിലൂടെ തായ്‌വാൻ മിറക്കിൾ എന്ന് കേൾവികേട്ട രാജ്യത്തിലെ പ്രധാന കാഴ്ചകളായ ചിയാങ് കായ്ഷെക്ക് മെമ്മോറിയൽ ഹാൾ, ലുങ്ഷാൻ ക്ഷേത്രം, തായ്പേയ് 101, എലിയു ജിയോളജിക്കൽ പാർക്ക്, പിങ്ഷിയിലെ വർണ ബലൂണുകൾ തുടങ്ങി ഒട്ടനവധി വിസ്മയങ്ങൾ ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com