ഇന്നലെകളുടെ സിനിമകൾ എന്നത്തേക്കും – പി. കെ. നായർ

Mail This Article
'ഇന്ത്യയുടെ സെല്ലുലോയ്ഡ് മാൻ' എന്നറിയപ്പെടുന്ന പി. കെ. നായർ (1933– 2016) ഒരു ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റും ആയിരുന്നു. രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചു.
ഇപ്പോൾ ആദ്യമായി സിനിമയെക്കുറിച്ചുള്ള നായരുടെ രചനകള്‍ ഒരു പുസ്തകത്തിൽ ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറുപ്പത്തിൽ സിനിമ കാണാൻ പോകുന്ന ഓര്‍മ്മകൾ മുതൽ ഫാൽക്കെയുടെ സിനിമകൾ തേടിയുള്ള യാത്രകൾ വരെ, മഹാന്മാരെക്കറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ മുതൽ ഹിന്ദി ഗാനത്തെക്കുറിച്ചുള്ള ഉപന്യാസവും, ദേവദാസിന്റെ നിരവധി അവതാരങ്ങളും വരെ. ആകർഷകവും വിജ്ഞാനപ്രദവുമായ ഇന്നലെകളുടെ സിനിമകൾ എന്നത്തേക്കും സിനിമയെ സ്നേഹിക്കുന്ന, അതിന്റെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവർക്കും വേണ്ടിയുള്ള ഒരു പുസ്തകമാണ്.