ADVERTISEMENT
പുതിയ മനുഷ്യത്വം എന്ന പെരിയ ചരിത്രോദയത്തിൽ ആദ്യമുണർന്ന നമ്മുടെ സൂക്ഷ്മപ്രദേശങ്ങളിലൊന്നാണ് വന്നേരിമനസ്സ്. ഉണരുംതോറും അകമേ കേരളവും ഇന്ത്യയും ലോകവും മനുഷ്യചരിത്രവുമായി നിരന്തരം പുതുമയിലേക്കു വിപുലപ്പെടുന്ന ബോധഗതിയായി അതിന് മുന്നേറ്റം; മാറ്റം; നവോത്ഥാനം; വിമോചനം; എല്ലാം ചേർന്ന പുതിയ മനുഷ്യത്വം. പഴയ സാംസ്കാരിക ഘടനയിലെ മൂഢവിശ്വാസങ്ങളുടെ പരിമിതികളിൽനിന്ന് പുതിയ പ്രബുദ്ധതയിലെ സ്വാതന്ത്ര്യ സാധ്യതകളിലേക്ക് വന്നേരിപ്രതിഭ ആഴംകൊണ്ട് പടർന്നു. ചിന്ത, ജ്ഞാനം, ഭാവന, ദർശനം, കർമ്മം, ഭാവുകത്വം, ഭാഷ, സാഹിത്യം, കല, ശാസ്ത്രം, രാഷ്ട്രീയം, മതം, ജാതി, അന്ധവിശ്വാസം, അകാരണവെറുപ്പ് തുടങ്ങിയ കോയ്മകളിൽ നിലനിന്ന മൃതബോധ്യങ്ങളോട് നാരായണഗുരുവും സഹപ്രതിഭകളും ചെയ്ത സാംസ്കാരിക സമരങ്ങളുമായി വന്നേരിമനസ്സ് ആർജ്ജിച്ചിരുന്നു ഗാഢമായ കാരുണ്യപ്പൊരുത്തം. പഴയ ബോധത്തിലും ഭാവുകത്വത്തിലും ഇടുക്കങ്ങൾ മെടഞ്ഞും വാഴ്‌വിന്റെ സ്വച്ഛന്ദഗതി തടഞ്ഞും പീഡക നെടുങ്കോട്ടകളായി കനത്തു നിന്ന അതിർത്തികളുടെ നിരന്തരമായ ലംഘനമായിരുന്നു ആ പ്രബുദ്ധതകളിലെ സമാന സംഭവധാര. പല തലങ്ങളിൽ, പല വ്യാപ്തിയിൽ, പല ആഴത്തിൽ, മലയാളിക്ക് മനഃസംസ്കരണാനുഭവമായ ആ ധീര വെളിവുകളുടെ മനോഹരവും ഗഹനവുമായ അനുസ്മരണവും അന്വയവുമായി ‘വന്നേരിനാട്.’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com