ADVERTISEMENT
അയിത്തത്തിന്റെ പേരിൽ കേരളത്തിലെ മുഖ്യധാരാ സമൂഹത്തിൽനിന്നും അകറ്റി നിർത്തിയിരുന്ന ഈഴവർ, പറയർ, പുലയർ തുടങ്ങിയ പാർശ്വവത്കൃത ജനതയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ വൈക്കം ശിവക്ഷേത്രനടയ്ക്കരികിൽ മലയാളികളും തമിഴരും തോളോടുതോൾ ചേർന്നു നടത്തിയ ചരിത്രപ്രസിദ്ധമായ സമരമാണ് വൈക്കം സത്യഗ്രഹം. ടി. കെ. മാധവൻ, കെ. പി. കേശവമേനോൻ, ജോർജ് ജോസഫ്, പെരിയാർ, എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ അഹിംസാമാർഗത്തിൽ 1924 മാർച്ച് 30 മുതൽ 1926 ജനുവരി 1 വരെ നടത്തിയ ഐതിഹാസികസമരം. ക്ഷേത്രപ്രവേശനവിളംബരത്തിനു വിത്തുപാകിയ വൈക്കം സത്യഗ്രഹത്തിന്റെ നാൾവഴിചരിത്രം പത്രവാർത്തകളുടെയും സർക്കാർ രേഖകളുടെയും പിൻബലത്തിൽ ഡയറിക്കുറിപ്പ് മാതൃകയിൽ രചിക്കപ്പെട്ട ആധികാരിക ചരിത്രഗ്രന്ഥം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com