പരിസ്ഥിതി ദര്‍ശനം മതങ്ങളിൽ

Mail This Article
×
ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള ബഹുസ്വരദർശനങ്ങൾ ഗൗരവപൂർവം സമാഹരിക്കപ്പെട്ടിട്ടുള്ള കനത്ത പുസ്തകം. വേദേതിഹാസങ്ങൾ മുതൽക്ക് വിവിധ മതദര്‍ശനങ്ങൾ പ്രകൃതി / മനുഷ്യർ പാരസ്പര്യത്തെയും വൈരുധ്യത്തെയും എങ്ങനെ കണ്ടു, വ്യാഖ്യാനിച്ചു, വിലയിരുത്തി എന്നതിലേക്കുള്ള അന്വേഷണമാണ് ഇതിന്റെ ഉള്ളടക്കം. ചരിത്രാതീതകാലം മുതൽക്കേ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഘനഗംഭീരമായ മണിനാദംപോലെ ഇത് അനുഭവപ്പെടുന്നു. ഇതരജീവജാലങ്ങളിൽനിന്നു ഭിന്നമായി മനുഷ്യർ മാത്രം പ്രകൃതിയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഘോരഭയാനക ചൂഷണങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കും റവ. ഡോ. മോത്തി വർക്കിയുടെ ഈ പുസ്തകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.