ഈശ്വരാ വഴക്കില്ലല്ലോ

Mail This Article
×
നാട്ടിൻപുറത്തു ജനിച്ചുവളർന്നവനാണു ഞാൻ, സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാൽ, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആർദ്രതയുള്ളവരാക്കും. നർമമാണ് മേമ്പൊടിയെങ്കിലും നെഞ്ചിൽ കൈചേർത്താണ് സലിം ഓർമകളോരോന്നും പങ്കുവയ്ക്കുന്നത്. കൂട്ടത്തിൽ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓർമയെഴുത്തും അങ്ങനെതന്നെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.