രൗദ്രസാത്വികം

Mail This Article
കവിയും യുവവിപ്ലവകാരിയുമായിരുന്ന കാലിയേവിന്റെ ചരിത്രമോ ഭാവനയോ കണ്ടെത്താത്ത പിൽക്കാലത്തെ ജീവിതാഖ്യാനമാണ് ഇത്. വിപ്ലവത്തിന്റെ ഉച്ചാവസ്ഥയിൽ ദൗത്യനിർവഹണത്തിൽ പരാജയപ്പെട്ട് മനഃസാക്ഷിയുടെ വനാന്തരത്തിൽ പുണ്യ–പാപബോധങ്ങൾക്കിടയിലൂടെ നടത്തുന്ന പലായനം: സ്വത്വാന്വേഷണം. മിത്രങ്ങളാലും ശത്രുക്കളാലും ഒരേപോലെ വേട്ടയാടപ്പെടുന്ന വിഭ്രമാവസ്ഥയിലെ പോരാളിയായും ഭീരുവായും റെനഗേഡായും ഇരയായും രക്ഷകനായും ഉള്ള വേഷപ്പകർച്ചകൾ. ആയിരത്തൊന്നു രാവുകളിലെന്നപോലെയുള്ള വിസ്മയാനുഭവ പരമ്പരകൾ.
പിറന്ന നാട്ടിലേക്കുള്ള തിരിച്ചുവരവിൽ തനിക്കും മുമ്പിലുള്ള തന്റെ പ്രതിമയ്ക്കുമിടയിലെ സ്വത്വവിഭ്രമം. സാത്വികത രൗദ്രമായും രൗദ്രം സാത്വികതയായും താൻ അപരനായും അപരൻ താനായും പുണ്യം പാപമായും പാപം പുണ്യമായും നിറംപകർന്നാടുന്ന വൈരുദ്ധ്യങ്ങളിലെ ദ്വന്ദ്വത്തെയും ദ്വന്ദ്വത്തിലെ വൈരുദ്ധ്യങ്ങളെയും അനുഭവിപ്പിക്കുന്ന മാജിക്കൽ റിയലിസത്തിന്റെ കാവ്യാഖ്യായിക.