sections
MORE

തെക്കുപടിഞ്ഞാറു നിന്ന് ഒരു കാലൻ കോഴി നീട്ടി കൂവി,അവൾ ചാടിയെണീറ്റു; അസഹ്യമായ ദുർഗന്ധം, തന്നെ ചുറ്റിക്കിടക്കുന്ന കൈകൾ...

HIGHLIGHTS
  • ജലപാലന്‍ തിരുവാർപ്പ് എഴുതുന്ന മാന്ത്രിക നോവൽ
  • ആര്യൻ കാവ്– അധ്യായം –1
ആര്യൻ കാവ്– അധ്യായം –1
SHARE

ഒരു ചേനത്തണ്ടൻ ആര്യൻ കാവിലേക്ക് ഇഴഞ്ഞു കയറുന്നതു  രുഗ്മിണി നോക്കി നിന്നു. വിളക്കു വയ്ക്കാനല്ലാതെ ആരും കാവിനുള്ളിലേക്ക് പോകാൻ അമ്മാവൻ സമ്മതിക്കില്ല. അരുണിനെ കാണാനായി ഈ ആഴ്ചയിൽത്തന്നെ മൂന്നാം തവണയാണ് രുഗ്മിണി കാവിൻ പരിസരത്ത മുളംകൂട്ടത്തിനടുത്തെത്തു ന്നത്. ആദ്യമായി എവിടെയാണ് തങ്ങൾ കണ്ടുമുട്ടിയതെന്നാണ് രുഗ്മിണി ഓർക്കാൻ ശ്രമിച്ചു. ഇല്ല ഒരു പുക മറ പോലെ. ജന്മാന്തരങ്ങൾ മുതലേ ബന്ധമുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ പരിചയമുണ്ടായിരുന്നു അവനെപ്പറ്റി എന്തെങ്കിലും തിരക്കാൻ ഒരുങ്ങുന്നതിനുമുമ്പ് ചുണ്ടുകൾ മുദ്രബന്ധിതമാക്കും. പിന്നെ എല്ലാം മറന്നുപോകും. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അവൾ അറിയുന്നുണ്ടായിരുന്നു. 

കുളക്കരയിൽ പോയപ്പോൾ കല്യാണിച്ചിറ്റ അവളുടെ ദേഹമാകെ കണ്ണോടിക്കുന്നുണ്ടായിരുന്നു എന്തോ കണ്ടുപിടിച്ച ഭാവത്തിൽ.നഖക്ഷതങ്ങൾ അവൾ മറച്ചുപിടിച്ചത് വളരെ ബുദ്ധിമുട്ടിയാണ്. കുടുംബ പരദേവതയായ നാഗരാജൻ കുടിയിരിക്കുന്ന കാവിലേക്ക് നോക്കി അവൾ പ്രാർഥിച്ചു. ‘‘അരുണിനെ എനിക്ക് നൽകണേ’’... കാവിനുളളിലെ വൃക്ഷങ്ങൾ ഭ്രാന്തുപിടിച്ചപോലെ ഇളകി. മുളംകൊമ്പുകൾ ഫട്..ഫട് എന്ന് ആഞ്ഞ‌ടിച്ച് പിളർന്നു മാറി. അവളുടെ ചുവന്ന പാവട കാറ്റിൽ പറന്ന് സമീപത്തെമുൾക്കാട്ടിലുടക്കി.

അവൾ പതിയെ ഇരുന്ന് മുൾച്ചെടി അടർത്തി മാറ്റാൻ തു‌ടങ്ങി. പെട്ടെന്ന് ഒരു കൈ അവളെ കോരിയെടുത്തു. പിന്നിൽ ഇടതൂർന്ന താടിയുടെ സ്പർശമേറ്റപ്പോഴേ അവൾക്ക് ആളെമനസിലായി. അവളുടെ തമ്പുരാനെ ത്തിയിരിക്കുന്നു. മുളംകൂട്ടങ്ങൾക്ക് വീണ്ടും ഭ്രാന്തുപിടിച്ചു.  തെക്കുപടിഞ്ഞാറു നിന്ന് ഒരു കാലൻ കോഴി നീട്ടി കൂവി. അവൾ ചാടിയെണീറ്റു. അസഹ്യമായ ദുർഗന്ധം. തന്നെ ചുറ്റിക്കിടക്കുന്ന കൈകൾ അവൾ സ്പർശിച്ചു.

അഴുകിയ മരപ്പലകയിൽ തൊടുന്നതുപോലെ. പരന്നൊഴുകുന്ന നിലാവെളിച്ചത്തിൽ അവൾ കണ്ടു.ജടപിടിച്ച താടിയും മുടിയുമായി ഒരു രൂപം. കരടിയുടെ പോലെ ദേഹമാകെ രോമങ്ങള്‍. അവൾ വാ പൊത്തിപ്പിടിച്ച് പിറകോട്ട് നീങ്ങി. അവളുടെ കാലിൽ. അയാളുടെ കൈകൾ പിടിമുറുക്കി. ഞരങ്ങാൻ പറ്റുന്നതിനുമുമ്പ് അവൾ മുളങ്കാടിനുൾഭാഗത്തേക്ക് വലിച്ചെടുക്കപ്പെട്ടു.

ആര്യൻ കാവിൽ നിന്നൊരു ചൂടുകാറ്റ് പുറത്തേക്കും ആഞ്ഞടിച്ചു. തൊപ്പമ്മലയിൽനിന്നു കുഞ്ഞോൻ പുള്ളോൻ കാവിന്റെ നേരെ നോക്കി നിന്നു. ‘‘എന്താ അച്ഛാ നോക്കി നിക്കണേ’’...ഉണ്ണിമായ പുറത്തേക്കി റങ്ങി വന്നു. അയാൾ കാവിന്റെ നേരേ വിരൽചൂണ്ടി . അവൾ നോക്കിയിട്ട്  ഒന്നും കാണാനായില്ല. ‘‘ആരോ കാവു തീണ്ടിയിരിക്കുന്നു. അവൻ ഉണർന്നു കഴിഞ്ഞു. ഇനി എന്താണാവോ വരാൻ പോണേ കാവിലമ്മേ’’...

ആര്യൻ കാവ്– അധ്യായം –1

പൂമുഖത്തേക്കു ഇരുവരും കടന്നിരുന്നു. ചന്ദന നിറമുള്ള ജുബയും മുണ്ടുമായിരുന്നു വിഷ്ണുവിന്റെ വേഷം.ചുവന്ന കുറിയും കാതിൽ കല്ലുകടുക്കനുമായി ഒപ്പം മൂന്നാനും‌ം. കയറി വരിക ഇരിക്യാ നങ്ങേമേ അകത്തുള്ളോരോടു പറഞ്ഞോളൂ അവർ വന്നെന്ന്.  ശങ്കരനുണ്ണി വെപ്രാളത്തോടെ ഇരിപ്പിടമൊരുക്കി നൽകവെ പറഞ്ഞു. അമ്മാവൻ  എന്റെ സഹപാഠിയാണ്. ന്നലെ വന്നു കണ്ടിരുന്നു. ഞങ്ങളിത്തിരി പഴേ തരക്കാരാണ്. പഠിത്തമൊക്കെ വേദവും ശാസ്ത്രവുമൊക്കെ കൊണ്ടവസാനിച്ചു. രുക്കുക്കുട്ടി..രുക്മിണി അവൾ ഡിഗ്രി ചെയ്തിരുന്നു. ശേഷം പോയില്ല, വിട്ടില്ലാന്നു പറയുന്നതാ ശരി. അമ്മയില്ലാത്ത കുട്ടിയാ..

നങ്ങേമ കാപ്പിയുമായി എത്തി. സംസാരം പുരോഗമിച്ചപ്പോൾ മൂന്നാൻ ശങ്കരനുണ്ണിയെ തോണ്ടി. ഒന്നു പരിഭ്രമിച്ചശേഷം ശങ്കരനുണ്ണി. വന്നകാര്യം ന‌ടക്കട്ടെ. ബാക്കി വിശേഷങ്ങൾ വഴിയേ. കുട്ടി അകത്തായിലുണ്ട്. സംസാരിക്കാം. ഇഷ്ടങ്ങൾ തുറന്നു പറയാം. ചെന്നോളൂ. വിഷ്ണു അകത്തായിലേക്കുള്ള പടി കടന്നു. അകത്തേക്കു നടന്നു. ആ‌ട്ടുകട്ടിലിന്റെ ഓരം ചേർന്നിരുന്നു രുക്കു വിഷ്ണുവിനെ സകൂതം നോക്കി. അതേ സമയം ആര്യൻ കാവിനു മുകളിൽ ഒരിടി വെട്ടി. അതിരിൽ നിന്ന കള്ളിപ്പാല രണ്ടായി പിളർന്നു. 

English Summary : Aryankavu Horror Novel By Jalapalan Thiruvarppu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA