ADVERTISEMENT

വെല്ലുവിളി നേരിട്ടു, പ്രേത ബംഗ്ളാവിൽ താമസിക്കാൻ അവർ തയാറായി; ഇനിയെന്തായിരിക്കും!

 

വിശാലമായ ചതുപ്പു പ്രദേശത്തോ‌ടു ചേർന്നു സ്ഥിതി ചെയ്യുന്നു പുരാതന കോട്ടപോലെയുള്ള കെട്ടിടം –കൊച്ചിൻ ഫിലിം സിറ്റി എന്നു വലിയ ബോർഡ്. അതിനു മുകളിൽ ഒരു പരുന്തിന്റെ ശിൽപം. ഗേറ്റിനടുത്തേക്കു വാഹനങ്ങൾ എത്തി. വശത്തെ ചെറിയ വാതിൽ തുറന്നു ഒരു മ്യൂസിക് ബാൻഡ് രംഗപ്രവേശം ചെയ്തു. ചെറിയൊരു തീം മ്യൂസിക് അവതരണം. ശേഷം ഇരു വശങ്ങളിലുമായി ഫയർ ഗണ്ണുകൾ മുഴങ്ങി. ഗേറ്റ് പതിയെ തുറന്നു. വാഹനങ്ങൾ അകത്തേക്കുനീങ്ങി. ബാരിക്കേഡിനു പുറത്തുനിന്ന് ആരൊക്കെയോ വീഡിയോ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.

 

വാഹനങ്ങളില്‍നിന്നും താരങ്ങൾ പുറത്തേക്കിറങ്ങി. കേരളത്തിൽ ഇത്തരമൊരു റിയാലിറ്റി ഷോ ആദ്യമായതിനാൽ ചാനൽ മേധാവിമാരും ഷോ പ്രൊഡ്യൂസേഴ്സും നല്ല ഒരുക്കം നടത്തിയിട്ടുണ്ടായിരുന്നു. ഏവരും പരിചയം പുതുക്കി. വെൽകം ഡ്രിങ്കിനു ശേഷം അകത്തേക്ക് ന‌ടന്നു. ദീപ്തിയുടെ ഹൃദയം ആകാംക്ഷ കൊണ്ടു തുടി കൊട്ടി. ഇന്നുമുതൽ എല്ലാം മാറുകയാണ്. ഇവിടെനിന്നും എന്തായിട്ടാകും താൻ പുറത്തെത്തുകയെന്ന് സങ്കൽപ്പിക്കാൻ പോലും ഇപ്പോൾ ആകുന്നില്ല.

 

**********    *********    ********

 

നരേന്ദ്രൻ ടിവിയിലേക്ക് ഉറ്റുനോക്കി. പ്രെമോഷണൽ വിഡിയോകള്‍ വൻ ഹൈപ്പ് ഉണ്ടാക്കിയിരുന്നതിനാൽ. ഷോയ്ക്കു ഒരുപാട് സ്പോൺസേഴ്സിനെ കിട്ടിയിരുന്നു. നിരവധി പരസ്യത്തിനുശേഷം ടിവിയിൽ കൗണ്ട് ഡൗൺ തു‌ടങ്ങിയിരുക്കുന്നു. ഫസ്റ്റ് ഡേ ഇൻ ഹോണ്ടഡ് ഹൗസ്. നരകത്തിലേക്കെന്ന പോലെ തുറക്കുന്ന ഒരു കവാടമാണ് സ്ക്രീനിൽ കാണിച്ചിരിക്കുന്നത്. ‘അതിഥികൾ പ്രേത ബംഗ്ളാവിലേക്ക് കടക്കാനൊരുങ്ങുന്നു’– അനൗൺസ്മെന്റ് മുഴങ്ങി, സബ്ടൈട്ടിലും തെളിഞ്ഞു. 

 

ഇലക്ട്രിക് കാറുകൾ ഗേറ്റിനടുത്തേക്കു വന്നു. ഓരോരുത്തരായി ഇറങ്ങുന്നത് ക്യാമറ ക്ളോസിൽ കാണിച്ചു. താഴെ അവരെക്കുറിച്ചുള്ള വിവരണങ്ങളും.

 

ദീപക് രാം– നൃത്തസംവിധായകൻ, റിയാലിറ്റി ഷോ ആങ്കർ

 

ശ്വേത ഭാസ്കർ– സീരിയൽ–സിനിമ നടി, നർത്തകി, ആക്ടിവിസ്റ്റ്‌

 

ജോമി തോമസ്– ക്രിക്കറ്റ് താരം, സിനിമാ താരം അഞ്ജലി ഗോപിനാഥിന്റെ ഭർത്താവ് (പ്രണയ വിവാഹം)

 

സാം ഡേവിഡ്– സോഷ്യ– കൾച്ചർ ഓർഗനൈസേഷൻ എന്ന സംഘടനയുടെ നേതാവ്, വ്യത്യസ്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ സോഷ്യൽ മീഡിയ സെൻസേഷൻ ഉണ്ടാക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്

 

ദീപ്തി നരേന്ദ്രൻ– ഗായിക, നർത്തകി, സൂപ്പർ സ്റ്റാർ നരേന്ദ്രനാഥിന്റെ മകൾ

 

രേഖ രാജീവൻ– ബിഗ്രേഡ് സിനിമകളിലൂടെ പ്രശസ്തയായി പിന്നീട് മെയിൻസ്ട്രീം സിനിമകളിൽ ചെറിയ വേഷങ്ങളിലെത്തി.​

 

റോയി കപ്പലുമാങ്കൽ– ബിസിനസ് മാന്‍, ചെയിൻ ഹോട്ടലുടമ, സാമൂഹിക പ്രവർത്തകൻ, 

 

എസ്കെ രഘുരാമൻ– സൈബർ സെക്യൂരിറ്റിയിൽ ഗവേഷണം നടത്തുന്ന ടെക്കി, സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രാങ്ക് ഷോ നടത്തുന്നതിൽ പ്രശസ്തൻ

 

റേച്ചൽ എബ്രഹാം– മോഡലായി പേരെടുത്തു വരുന്നു.

 

മീന ഗണപതി– പുരാണ സിനിമകളിലും സീരിയലുകളിലും ദേവീ കഥാപാത്രങ്ങൾ ചെയ്ത് പ്രശസ്തയായി.

 

ഷിയ സോഫിയ– ടെലിവിഷൻ അവതാരക

 

രാജീവ് ദേവരാജ്– ഗവേഷകൻ, ചാനൽ ചർച്ചകളിലെ സാന്നിധ്യം

 

 

ഒരു സൈറൺ മുഴങ്ങി... വലിയ കമാന വാതിലിനുമുകളിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ഒന്നിലധികം സ്ത്രീ പുരുഷ  ശബ്ദം ഇടകലർന്നതു പോലുള്ള ഭീകര സ്വരം മുഴങ്ങി.. വെൽക്കം ടു മൈ ഹൗസ്, ദുർബല ഹൃദയർക്ക് മടങ്ങിപ്പോകാൻ ഇനിയും അവസരം ഉണ്ട്. വലിയ ശബ്ദത്തോടെ ഗേറ്റ് തുറന്നടഞ്ഞു. ഹൈദരാബാദിലെ ഇറാം മൻസിലിന്റെ തനത് മാതൃകയുള്ള കെട്ടിടം. സെറ്റാണോ യാഥാര്‍ഥ്യമാണോയെന്ന് നരേന്ദ്രന് സംശയമായി. രണ്ട് പേർ ചേർന്ന് മുറികളിലേക്ക് ന‌ടന്നു. 

 

പ്രേതസിനിമകളിലെ ക്ളിഷേ അന്തരീക്ഷമാണ് മുറികളിലാകെ ഒരുക്കിയിരിക്കുന്നത്. ഓരോ മുറിയിലും കണ്ണാടികളുടെ വലിയ നിരകള്‍ അനബെല്ലേ മോഡൽ പാവകളും ഇലുമിനാറ്റി സിമ്പലുകളും. ഫോൺ ബെല്ലടിച്ചപ്പോൾ നരേന്ദ്രന്റെ ശ്രദ്ധമാറി..

 

ഹലോ സർ, പ്രശാന്താണ്

 

ങ്ഹാ പറയൂ പ്രശാന്തേ...

 

സാർ ദീപ്തി മാമിന് ഇൻസ്റ്റയിൽ ഒരു ത്രെട്ട് മെസേജ്

 

പ്രൊഫൈൽ ഒന്ന് നോട്ട് ചെയ്തേക്കൂ...

 

സർ ഇത് അങ്ങിനെ അല്ല, ഒന്നു നോക്കൂ...

 

ഒകെ.. സെന്റ് മീ.. ഞാൻ നോക്കാം,,,,

 

സോഷ്യൽ മീഡിയ ടിം മാനേജർ പ്രശാന്തിന്റെ കോൾ കട്ടായി. സെക്കന്‍ഡുകള്‍ക്കുള്ളിൽ ഫോൺ മുരണ്ടു. ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞ വീഡിയോ ദൃശ്യം കണ്ട് നരേന്ദ്രന്റെ ശ്വാസം നിലച്ചു ചാടിയെണീറ്റ് മുറിയുടെ വാതിൽതുറന്ന് ആ സൂപ്പർ സ്റ്റാർ ലോബിയിലേക്ക് ഓടി. വെള്ളിത്തിരയിലെ താരം പരക്കം പായുന്നതു കാഴ്ച ഏവരെയും അമ്പരപ്പിച്ചു.

....

 

ദീപ്തി തന്റെ ബെഡിലേക്ക് തല ചായ്ച്ചുഎസിയുടെ ശീതളിമ കൂടിയതുപോലെ തോന്നിയപ്പോൾ ബെഡ്ഷീറ്റ് വലിച്ച് തലക്കുമുകളിലേക്കിട്ടു. 21 ദിവസമാണ് വീടിനുള്ളിൽ കഴിയേണ്ടത്. ചുറ്റും ക്യാമറകളും മാത്രമല്ല. ഹൃദയമിടിപ്പും പൾസുമൊക്കെ പരിശോധിക്കാന്‍ സ്മാർട് ഡിവൈസുകളാണ് നൽകിയിരിക്കുന്നത്

ഭയപ്പെടുത്താൻ പല തന്ത്രങ്ങളും ഉണ്ടാകും... ഓരോ ദിവസത്തെ ടാസ്കുകളും. ടാസ്കുകള്‍ വിജയിച്ചാ. എന്തൊരു തമാശ.. ദീപ്തി ഓർത്തു... പാൽക്കുപ്പി പ്രോഗ്രാം ദീപ്തി ഓർത്തു. തന്റെ വശത്തുള്ള വലിയ ചില്ലു ജനലിലൂടെ ദീപ്തി പുറത്തേക്ക് നോക്കി കിടന്നു.. നേരിയ പ്രകാശം പുറത്തെ പുൽതകിടിയിലുണ്ട് മതിലിനു പുറത്താണ് യഥാർഥലോകം...

 

തണുപ്പിന് കട്ടികൂടിയപോലെ ദീപ്തിക്ക് തോന്നി... ജനൽ ചില്ലിലേക്ക് എന്തോ വീണ് മറയാൻ തുടങ്ങി. ഒപ്പം തണുപ്പ് ഇരട്ടിക്കാനും... ദീപ്തി കണ്ണുതുറന്ന് നോക്കി.. പുറത്താകെ മഞ്ഞ് പെയ്യുന്നു. ആർട്ടിഫിഷ്യൽ സ്നോ ഉണ്ടാക്കിയിട്ട് എസി കൂളിങ് കൂട്ടിയിട്ടിരിക്കുകയാണെന്ന് ദീപ്തിക്ക് മനസിലായി.... 

 

എല്ലാ മുറികളിലും ഉള്ളവർ ആ മഞ്ഞുവീഴ്ച കാണുകയായിരുന്നു.. പുൽത്തകിടിയാകെ മഞ്ഞിൽപുതഞ്ഞു.. പെട്ടെന്ന് ഏവരും നടുങ്ങി.. പുൽത്തകിടിയിലൂടെ ഒരു രൂപം ഏവരുടെയും മുന്നിലേക്ക് വന്നു. വെളുത്ത ഭീമൻ നായ, 4 അടിയോളമെങ്കിലും ഉയരമുള്ള നായയുടെ വലിയ പല്ലുകൾ ഇരുട്ടിൽ തിളങ്ങി..

 

പെട്ടെന്ന് ബംഗ്ളാവിൽ എവിടെനിന്നോ ഒരു നിലവിളി മുഴങ്ങി..

 

തുടരും...

 

Content Summary: Order of the empire-2, e-novel by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com