ADVERTISEMENT

ആ ഗോഡൗണിനുള്ളിൽ അന്തരീക്ഷ വായുവിൽ പോലും പൊടിയായിരുന്നു. എസ്ഐയും സംഘവും അകത്തേക്ക് ടോർച്ച് തെളിച്ചു. ഒരു ഫാൻ കറങ്ങിക്കൊണ്ടിരുന്നു. മുറിയുടെ വശത്തെ സ്വിച്ച് ബോർഡ് കണ്ടുപിടിച്ച പൊലീസുകാരിലൊരാൾ താക്കോലിന്റെ അഗ്രം കൊണ്ടു സ്വിച്ചമർത്തി ലൈറ്റ് ഓണാക്കി. നിരവധി മദ്യക്കുപ്പികളും സിറിഞ്ചുകളും മുറിക്കുള്ളിൽ ചിതറിക്കിടന്നിരുന്നു. വശത്തെ ഒരു കബോർഡിനുള്ളിൽ കുറെ കയറുകളും പോളിത്തീൻ ചാക്കുകളും കിടന്നിരുന്നു. നിലത്തുകിടന്ന മദ്യത്തിന്റെ ബില്ലുകൾ പ്രദീപ് എടുത്ത് പരിശോധിച്ചു. 

 

വയർലെസ് സെറ്റ് ശബ്ദിച്ചു. കോബ്ര എത്രയും പെട്ടെന്ന് മരട് സ്റ്റേഷനിലേക്ക് എത്തും. സൈറയും ബ്രാവോയും ഇമ്മീഡിയറ്റ്ലി റിപോർട്ടു ചെയ്യണം.. റോജർ...

 

പ്രേതകഥയുടെ മൂഡിലുള്ള കഥകളാണ് നാട്ടിൽ പ്രചരിക്കുന്ന കഥകളെന്ന് ഇന്റലിജന്റ്സ് പറയുന്നു. മീഡിയ പ്രഷർ വേറെയും. ഇത് കൈവിട്ടു പോകുന്ന ലക്ഷണമാണല്ലോടോ?. എന്തൊക്കെയാണ് അന്വേഷണ വിവരങ്ങൾ?  പ്രദീപ്കുമാർ എണീറ്റുനിന്നു  പ്രഥമിക വിവരങ്ങൾ വായിച്ചു. ഇതൊക്കെ എല്ലാർക്കും അറിയുന്നതല്ലേടോ,  പക്ഷേ ആരാണ് കൊന്നത്, മോട്ടീവ് എന്ത്, ഉപകരണം.  അടച്ചിട്ട മുറിയിൽ അയാൾ എങ്ങനെ കയറി? ഇതൊന്നുമില്ല. 

 

സാർ കഴുത്തിലെ വിരലടയടങ്ങളുണ്ട്. പക്ഷേ ആ വിവരം പ്രചരിക്കുന്ന പ്രേതകഥകൾക്ക് കൊഴുപ്പ് കൂട്ടുകയേ ഉള്ളൂ, ഇയാളുടെ വാർഡ്റോബിൽ നിന്നു കിട്ടിയ ആ  കൈപ്പത്തിയുടെ വിരലടയാളമാണ് കഴുത്തിൽ.  പ്രദീപ് കാര്യങ്ങൾ ഡ്രമാറ്റിക്കലാക്കാതെ.. ഈ ‍ഡിറ്റക്ടീവ് നോവലുകൾ വായിച്ച് കേസന്വേഷിച്ചാലുള്ള കുഴപ്പമാണിത്. മദ്യപിച്ചെത്തി ബോധം കെട്ട ഒരാളെ വേണമെങ്കിൽ ആ കൈപ്പത്തികൂടി ചേർത്തുവച്ച് കഴുത്ത് ഞെരിക്കാവുവന്നതേയുള്ളൂ. ഓകെ മേക് ഇറ്റ് ഫാസ്റ്റ്. 8 അവേഴ്സിനുള്ളിൽ റിപ്പോർട്ട് കിട്ടണം. 

 

 

..................

 

പ്രദീപ് എഫ്റ്റ്പിയിൽ വന്ന രേഖകള്‍ പ്രിന്റ് കൊടുത്തു, സൈബർ വിംഗ് കോൺഫിഡന്‍ഷ്യൽ എന്ന കവറിംഗ് ലെറ്റർ ഉണ്ടായിരുന്ന ആ പേപ്പറുകള്‍ ഒരു ഫയലിലാക്കിയശേഷം നോക്കി. ആന്റണി ജോസഫ് ജോൺ–9961####### ഫോൺ കോളുകൾ അപൂർവം, ഗ്യാസ് ഏജന്‍സി നമ്പരുകളും ഹോട്ടലിൽനിന്ന് ഫുഡ് ഓർഡർ ചെയ്തതും മാത്രമാണ് പല ദിവസവും. മുറിയില്‍ നിന്ന് കിട്ടിയ ബില്ലുകൾ പ്രദീപ് എടുത്തുനോക്കി. അതാത് ദിവസത്തെ അടുക്കി വച്ചിരിക്കുന്നു, മുറിയാകെ അലങ്കേലപ്പെടുത്തിയിട്ടയാൾ എന്തിനാണ് ഈ ബില്ലുകൾ അടുക്കി സൂക്ഷിച്ചു വച്ചിരിക്കുന്നത്. 

 

വെജിറ്റേറിയൻ വിഭവങ്ങളാണ് അയാൾ കൂടുതലും ഓർഡർ ചെയ്തിരിക്കുന്നത്. ചില ബില്ലുകളിൽ നോൺ വെജും രണ്ട് പേർക്കുള്ള ഫുഡും ഓര്‍ഡർ ചെയ്തിരിക്കുന്നു, ആരോ മുറിയിൽ ആദിവസം ഉണ്ടായിരിക്കും. ബില്ലിലെ ദിവസം നോക്കി, ഫോൺ ഹിസ്റ്ററി നോക്കി. വൈകുന്നേരം 6ന് ഏതാനും സെക്കന്‍ഡ് മാത്രം നീണ്ടുനിൽക്കുന്ന ഇൻകമിംഗ് കോൾ...

 

................

 

ദീപ്തി ഇടനാഴിയിലൂടെ നടന്നു, കെട്ടിടത്തെ വട്ടംചുറ്റി നീണ്ട് കിടക്കുന്ന ഇടനാഴിയുടെ പല ഭാഗങ്ങളിലും നിരവധി കണ്ണാടികളുണ്ട്. ബ്ളഡി മേരീ എന്ന ടാസ്ക് ആണ്. ഇന്നു ലഭിച്ചിരിക്കുന്നത്. ഇടനാഴിയിലെ ഏതോ കണ്ണാടിയിൽ ബ്ളഡി മേരി എന്ന ആത്മാവുണ്ട്, ആ കണ്ണാടി ആദ്യ താക്കോലിലേക്കുള്ള രഹസ്യവാതിലാണ്. ഓരോ കണ്ണാടിയിലും പോയി  ഗോസ്റ്റ് ഹൗസിലെ അന്തേവാസികൾ പരിശോദിക്കാൻ തുടങ്ങി. കണ്ണാടിക്ക് പുറകിലെ ക്യാമറകൾ അതൊക്കെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.

 

വെറെങ്ങും നോക്കാതെ ദീപ്തി നേരേ നടന്നു, ക്യാമറ ക്രൂവിനെപ്പോലും അമ്പരപ്പിച്ച് പതിമൂന്നാം നമ്പർ കണ്ണാടിയുടെ സമീപം ദീപ്തി ചെന്നു, ഗെയിം കൺട്രോളേഴ്സ് അമ്പരപ്പോടെ  പിന്നിലായി സെറ്റ് ചെയ്ത ടി വി സ്ക്രീനിൽ  ബ്ളഡി മേരിയെന്ന ആത്മാവ് പ്രത്യക്ഷപ്പെട്ടു പെട്ടെന്നു ആക്രമിക്കാൻ ഒരുങ്ങുന്ന ആക്ഷൻ സീന്‍ കണ്ണാടിയിൽ പ്ളേ ചെയ്തു. അതൊന്നും ശ്രദ്ധിക്കാതെ കണ്ണാടി വച്ചിരുന്ന ഷെൽഫ് തുറന്ന് ദീപ്തി താക്കോലെടുത്ത് അലസമായി തിരിച്ച് നടന്നു. ഒരു തമാശ സീന്‍ ക്രിയേറ്റ് ചെയ്യാൻ കാത്തിരുന്ന പ്രോഗ്രാം പ്രൊഡ്യൂസർ തന്റെ ടീമംഗങ്ങളെ നോക്കി..

 

എയർ ചെയ്യാനുള്ള എപ്പിസോഡ് കണ്ട് ചോപ്ര തന്റെ റിമോട്ട് വലിച്ചെറിഞ്ഞു.. ബുൾഷിറ്റ്...ആ കുട്ടിക്കെങ്ങനെ മനസിലായി പതിമൂന്നാമത് കണ്ണാടിയാണെന്ന്. എന്തായാലും നമ്മൾ ക്രിയേറ്റ് ചെയ്യാനിരുന്ന ഡ്രമാറ്റിക് സിറ്റുവേഷന്‍ ഫെയിൽഡ്. പക്ഷേ എങ്ങനെ?, ആരാണ് ചോർത്തുന്നത്. ഏതായാലും ഈ എപ്പിസോഡ് എയർ ചെയ്യൂ..

 

.............

 

മൂന്നാംദിനം....

 

പുറത്ത് ക്യാമ്പ് ഫയറിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ടീമംഗങ്ങൾ പുൽത്തകിടിയിലേക്ക് നടന്നു.  പുറംലോകത്തിനു അതിരിടുന്നു വലിയ മതിൽ ചുവട്ടിലെത്തി പലരും നെടുവീർപ്പിട്ടു. ചുറ്റും സോഫ സജ്ജീകരിച്ച് നടുവിലാ ഒരുക്കങ്ങൾ നടത്തി. 

രാത്രി വൈകി. ടീമംഗങ്ങൾക്ക് പുറത്തേക്ക് പോകാൻ അറിയിപ്പ് കിട്ടി ഏവരും പുറത്തേക്ക് കുതിച്ചു.  ഒരു നിലാവ് ആകാശത്തിന്റെ അതിരിൽ ഒളിഞ്ഞു...കൂട്ടിയിട്ടിരുന്ന വിറകുകൂനയ്ക്ക് ചെറിയൊരു പൊട്ടലോടെ തീപിടിച്ചു. ചെന്നായയുടെ ഓരിയിടൽ ശബ്ദം മുഴങ്ങി, കാറ്റ് ചൂളംകുത്താൻ തുടങ്ങി.

 

Content Summary: Order of the empire, e novel by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com