ADVERTISEMENT

കമ്മീഷണർ  ജിനദേവ് ഐപിഎസ് വീഡിയോ ദൃശ്യങ്ങളിലേക്കു ശ്രദ്ധിച്ച് നോക്കിയിരുന്നു. ദീപകും വീണയും വിറങ്ങലിച്ച് അടുത്ത് നിന്നു. 10 ക്യാമറകളിലെ ഫുട്ടേജുകള്‍, പക്ഷേ ഒരിടത്ത്പോലും ആ ബെഡിന്റെ മറുവശം കാണാൻ പറ്റുന്നില്ല, ദീപക് നിങ്ങള്‍ അൽപ്പം കഷ്ടപ്പെടേണ്ടി വരും, ദീപക്  ദയനീയമായി വീണയെ നോക്കി. സർ ലെഫ്റ്റ് സൈഡ് ക്യാമറകൾ കംപ്ളെയ്ന്റ് ആയിട്ട് 2 ഡേയ്സ് ആയി. റോബോട്ടിക് ട്രാക്കിംഗ് ക്യാമാണ്. കമ്പനി ടെക്നീഷ്യൻസിന് മാത്രമേ റിപ്പയർ ചെയ്യാൻ പറ്റുള്ളൂ. 

 

ബ്ളൈൻഡ് സ്പോട്ട് അല്ലാത്തതിനാലാണ് ബാക്ക് അപ് ക്യാമറ വച്ചത്. സീ ദെർ ഈസ് ബ്ളെൻഡ് സ്പോട്ട്  എല്ലാ വശത്തെയും ക്യാമറകൾ വർക്കിംഗ് ആണ്. പക്ഷേ അയാൾ കിടന്ന ബെഡിലെ ക്യാമറ മാത്രം ഒരു സൈഡീന്നുള്ളത്. ബെഡിലെ ആളെ കാണാനാവില്ല. സർ ആരും അയാളു‌ടെ അടുത്ത് ചെന്നതായി വ്യക്തമല്ല...

ഓകെ ടെക്നിക്കൽ എററായിക്കോട്ടെ പക്ഷേ ഈ കറക്ട് സമയത്ത്. അൺബിലീവബിൾ, ആ ടെക്നീഷ്യൻസിനെ വിളിക്കൂ, ആദ്യം കണ്ടവരെ.

 

 രണ്ടുപേർ മുറിയിലേക്ക് എത്തി, എന്താണ് നിങ്ങളുടെ പേര്. പളനിസ്വാമി, സാബുമോൻ. ഓകെ ആ വീഡിയോയില്‍ പൾസ് നോക്കുന്നത് കണ്ടത് സാബുമോനാണല്ലേ?, അതേ സാർ

എന്താണ് അയാൾ അപകടത്തില്‍പ്പെട്ടെന്ന് തോന്നാൻ കാരണം?

 

രക്തം ഒഴുകുന്നുണ്ടായിരുന്നു സർ

 

ആദ്യം കരുതിയത് അയാൾ മുന്പ് ചെയ്തത് പോലെ പറ്റിക്കുകയാണെന്നാ പക്ഷേ കി‌ടപ്പ് കണ്ടപ്പോൾ എന്തോ പിശക് തോന്നി. വല്ലാതെ പേടിച്ചതുപോലെ കണ്ണൊക്കെ തുറിച്ച്...സാബുമോന്റെ മുഖവും വിളറി. ഓകെ സാബുമോൻ സ്റ്റേഷനിലേക്ക് നാളെ ഒന്നു വരണം, ദീപകും വീണയും കൂടി പോരൂ.. ജിനദേവ് എണീറ്റു.. നടക്കുന്നതിനിടെ എസ്ഐയോടു പറഞ്ഞു: ആ വീഡിയോ എല്ലാം കോപ്പി എടുത്ത് തന്നിട്ട് ഹാർഡ് ഡിസ്ക് സൈബർസെല്ലിനയക്കാൻ പറയൂ.ഷോ നിർത്തിയാൽ നഷ്ടമുണ്ടാവുമെന്ന ചോപ്രയുടെ അപേക്ഷയിൽ തീരമാനം വരാനുണ്ട് .തൽക്കാലം ടീമംഗങ്ങളെ ഹോട്ടലിലേക്ക് മാറ്റൂ.ഞങ്ങളു‌ടെ പ്രൊട്ടക്ഷനുണ്ടാവും.ഇന്ന് വൈകിട്ട് മീറ്റിംഗിനുശേഷം അവരെ പുറത്തുവിട്ടാൽ മതി. കമ്മീഷണറുടെ കാർ ചാനൽ ഓഫീസിൽനിന്ന് പുറത്തേക്കിറങ്ങി. പത്രക്കാർ കാറിനുപിന്നാലെ തിക്കിത്തിരക്കി....

 

 

എസ്ഐ പ്രദീപ് ജീപ്പിലിരുന്ന് രഘുരാമിന്റെ വീട്ടിലേക്ക് നോക്കി. ഗെയ്റ്റ് പൂട്ടിക്കിടക്കുന്നു. കരിയിലകള്‍ മുറ്റമാകെ ചിതറിക്കിടക്കുന്നു. മതിൽക്കെട്ട് കടന്ന് വാഹനം മുന്നോട്ട് നീങ്ങിയതും.മതിലിലെ പൊളിഞ്ഞവശത്തുനിന്നും ഒരു നായ വാഹനത്തിന് മുന്നിലേക്ക് ചാടി.... ഓഹ്... ബ്രേക്കമർത്തിയപ്പോൾ നായ മതിൽക്കെട്ടിന്റെ വശത്തെക്ക് തിരികെചാടി. ശാപവാക്കുരുവിട്ട് ആ നായയെ നോക്കിയ പ്രദീപ് ഞെട്ടി. അന്തരീക്ഷത്തിലേക്കു അപ്രത്യക്ഷമായതുപോലെ അതിനെ കാണാനില്ല. 

ദുരൂഹത ചൂഴ്ന്നു നിൽക്കുന്ന ആ വീട്ടിലേക്ക് നോക്കിയപ്പോൾ പ്രദീപ് ആകെ വിയർത്തിരുന്നു. സർ  വീട്ടിലേക്ക് ആരോ വന്നിട്ടുണ്ട്. വാതിൽപാളി പാതിതുറന്ന് കിടക്കുന്ന ശ്രദ്ധിച്ച് കോൺസ്റ്റബിൾ പറ‍ഞ്ഞു. പ്രദീപ് തന്റെ  9 എംഎം പിസ്റ്റൽ കൈയ്യിലെടുത്ത് വാതിൽപാളി ഒരുകൈകൊണ്ട് തള്ളിത്തുറന്നു..

 

കാൽപെരുമാറ്റം കേട്ടവണ്ണം പാറ്റകൾ  ഭക്ഷണപാത്രത്തില്‍നിന്നിറങ്ങി ഓടി, അവിടുത്തെ ദുർഗന്ധത്തിൽ പ്രദീപിന് ഓക്കാനം വന്നു രഘുരാമിന്റെ മുറിയിലേക്ക് കയറി, സ്ററഫ് ചെയ്ത് വച്ചിരിക്കുന്ന ചെറിയ ജീവികളുടെ രൂപങ്ങള്‍ പലതിലും ഉറുമ്പ് കയറിതുടങ്ങിയിരിക്കുന്നു. അലമാര തുറന്ന് തുണി വാരിവലിച്ച് ഇട്ടിരിക്കുന്നു.പ്രദീപ് കമ്മീഷണറുടെ നമ്പർ ഡയൽ ചെയ്തു..

 

അതേസമയം മറ്റൊരിടത്തും റഹിം തന്റെ എസ്​യുവി ഒരു സെമത്തിരിയുടെ മതിലിനോടു ചേർത്തിട്ടശേഷം കാത്തിരിക്കുകയായിരുന്നു. പരിസരം വിജനമാണെന്ന് ഉറപ്പുവരുത്തിയശേഷം പുറത്തേക്കിറങ്ങി. മതിൽചാടിക്കടന്നു.വിശാലമായ സെമിത്തേരിയിലൂടെ ഓരോ കല്ലറകളും നോക്കി നടന്നു.. കരിഞ്ഞുണങ്ങിയ പൂക്കൾ സമീപത്ത് ചിതറിക്കിടക്കുന്ന ആ കല്ലറയുടെ സമീപത്ത് അയാൾ എത്തി. കല്ലറയുടെ ചുറ്റുംനടന്ന് പരിശോധിച്ചു. തന്റെ കോട്ടിനുള്ളിൽനിന്ന് ഒരു ചെറിയ ഹൈഡ്രോളിക് ലിഫ്റ്റെടുത്ത് കല്ലറയുടെ മൂടി നിസാരമായി വശത്തേക്ക് മാറ്റി .അധികം പഴക്കമില്ലാത്ത പെട്ടിയുടെ മുകളിലേക്ക് ഇറങ്ങി.ടൗവൽ കൊണ്ട് മൂക്ക് പൊത്തി അയാൾ തുറന്നു.എന്നാൽ അവശ്വസനീയമെന്നവണ്ണം അത് ശൂന്യമായിരുന്നു. റഹിം കല്ലറ പഴയപടി ആക്കി മതിൽചാടി തിരികെ എത്തി.

 

 

കമ്മീഷണർ ജിനദേവ് തന്റെ കോൺഫറൻസ് റൂമിലിരുന്നു. സൈബർ വിംഗിലെ ഉദ്യോഗസ്ഥരും ചില ചാനലിൽനിന്നുള്ള വിദഗ്ദരും ടേപ്പുകൾ ആവർത്തിച്ചു പരിശോധിക്കുന്നത് അവിടെയിരുന്ന് അദ്ദേഹം നിരീക്ഷിച്ചു. സർ ആകെ ഒരു പോസിബിലിറ്റിയേ ഉള്ളൂ..ഈ മനുഷ്യൻ ഏതെങ്കിലും കാരണവശാല്‍ ആത്മഹത്യ ചെയ്തതാവും. സോഫയുടെ മറുവശം ബ്ളൈന്ഡ് സ്പോട്ടാണെങ്കിലും പരിസരം സർവൈലെൻസിൽ ഉണ്ട്. അവസാന ആളും പൂന്തോട്ടത്തിൽനിന്നു പോകുമ്പോഴും ആരും സോഫയ്ക്കരികിലേക്ക് വന്നിട്ടില്ല. ഈ ലിസ്റ്റിൽ നമ്മൾ അടയാളപ്പെടുത്തിയ രാജീവ് എന്നയാളാണ്. ആ ഭാഗത്തേക്ക് ഒന്നു നോക്കുകയെങ്കിലും ചെയ്തിട്ടുള്ളത്. 

 

യെസ്, ചെറിയാൻ, ആരില്‍നിന്നും ഒരു സസ്പീഷ്യസ് ആക്ടിവിറ്റി ഉണ്ടായിട്ടില്ല. ചിലർ അയാൾ കിടക്കുന്നത്കണ്ട് അൽപ്പം ശ്രദ്ധിക്കുന്നുണ്ടെങ്കിലും തലേദിവസത്തെപ്പോലെ പറ്റിക്കുകയായിരിക്കുമെന്നു കരുതി നോക്കാതെ പോയെന്നാണ് അയാളുടെ മൊഴി ദൃശ്യങ്ങളിലും വ്യക്തമാണ്. പിന്നെ എങ്ങനെ.അയാളുടെ കൈയ്യിൽനിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടുമില്ല..

 

സർ ഒരു സെക്കൻഡ് ഒന്നുവരൂ..സൈബർ വിംഗിലെ രാജേഷ് വിളിച്ചു. സാർ തലേദിവസം രാത്രി 12ന് ഒരു ടെക്നീഷ്യൻ കയറി ആ സോഫ മാറ്റിയിടുന്നുണ്ട്...ക്യാമ്പ് ഫയർ ഒരുക്കങ്ങള്‍ക്കിടയിൽ മുഖംമൂടിവച്ച ടെക്നീഷ്യൻ സോഫ ബ്ളൈൻഡ് സ്പോട്ടിലേക്കെന്നവണ്ണം തിരിക്കുന്നത് അയാൾ കാണിച്ചു. ജിനദേവ് അയാളുടെ തോളിൽതട്ടി. യെസ് ഏതോ തിരിമറി ഇതിന്റെ പിന്നിലുണ്ട്. പക്ഷേ എങ്ങനെ കണ്ടുപിടിക്കും...

 

 

 

വാർത്ത– 

 

ഹോണ്ടട് ഹൗസ് എപ്പിസോഡ് നിര്‍ത്താൻ ഉത്തരവ്

 

കൊച്ചി. സെറ്റിലെ ദുരൂഹമരണത്തെത്തുടർന്ന് വിവാദമായ ഹോണ്ടഡ് ഹൗസെന്ന റിയാലിറ്റി ഷോ നിർത്തി വയ്ക്കാൻ ഉത്തരവ്. രഘുറാമെന്ന പ്രശസ്ത ടി വി അവതാരകനാണ് ഷോയ്ക്കിടെ കൊല്ലപ്പെട്ടത് . മരണത്തിനുപിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ  പൊലീസിന് ആയിട്ടില്ല.  ചാനൽ ഷോ താത്കാലികമായി നിർത്തിവയ്ക്കുന്നതായും കോടതിയിൽനിന്ന് ഉത്തരവുണ്ടായശേഷം വീണ്ടും ആരംഭിക്കുമെന്ന് പ്രോഗ്രാം സംവിധായകൻ നീൽ ചോപ്ര പറഞ്ഞു. പൊലീസ് അന്വേഷണവുമായി പൂർണ്ണമായും  സഹകരിക്കുമെന്നും ആവശ്യമായ വീഡിയോ ദൃശ്യങ്ങളുൾപ്പടെ കൈമാറിയതായും വാർത്താസമ്മേളനത്തിൽ ചോപ്ര അറിയിച്ചു...നരേന്ദ്രൻ ന്യൂസ് ആപ്പ് ക്ളോസ് ചെയ്തു. 

(തുടരും...) 

Content Summary: Order Of The Empire, e novel by Sanu Thiruvarppu - Episode 6 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com