ADVERTISEMENT

സാർ എന്താണിത്, നമ്മുടെ നിമ്മിയെ.... അയാൾ?. സംസാരിക്കാനാവാതെ ദീപ വിഷമിച്ചു. ചെറിയാൻ ചുണ്ടിൽ വിരൽ ചേർത്തു. നിങ്ങൾ കണ്ടില്ലേ .അയാൾ ഇൻഫെക്ടഡ്...ആണ്.. ടിഎസ്ഇ.അയാളുടെ നേര്‍വസ് സിസ്റ്റത്തെ ബാധിച്ചു കഴിഞ്ഞു. നിമ്മിയെ പ്രെപ്പോസ് ചെയ്തപ്പോഴൊന്നു എനിക്കത് തിരിച്ചറിയാനായില്ല, പക്ഷേ റീസെൻലി ഇയാളുടെ ബിഹേവിയർ ചേഞ്ച് ആയി. നിമ്മിക്കത് മനസിലായിരുന്നു. പക്ഷേ അവളെയും ബാധിച്ചിരുന്നു. പുവർ ഗേൾ . 

ബോഡി ബാലൻസ് പോയാണ് അവള്‍ വീണു മരിച്ചതെന്നു എനിക്ക് മനസിലായിരുന്നു.അതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങളിലൊന്ന്. പക്ഷേ ജോർജിന് കുറച്ചുകൂടി ടൈം കിട്ടി. അവനെ രക്ഷിക്കാനുള്ള ഒരു ശ്രമം. എനിക്ക് ഒരു ഇൻഫെക്ടഡ് ബോഡി വേണമായിരുന്നു. അതാണ് നിമ്മിയെ പുറത്തെടുക്കാൻ പറഞ്ഞത്. പക്ഷേ ജോർജിനെ ഇനി രക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല. അവന്റെ വിധിക്ക് വിടാം. 

ജോർജിന്റെ വീടിന്റെ പിൻഭാഗത്തായി നിർത്തിയ കാറിൽനിന്നും ചെറിയാൻ ഇറങ്ങി, കൈയ്യിൽ ഗ്ളൗസിട്ട് ഒരു നൈലോൺ ചരടുമായി  മതിൽചാടിക്കടന്ന് ജോർജിന്റെ വീട്ടിലേക്ക് അയാൾ പോകുന്നത് അവർ നോക്കി നിന്നു.  ഇരുളിന്റെ നിറമുള്ള വസ്ത്രം ധരിച്ച് ചെറിയാൻ പിൻവാതിൽതുറന്ന് പുറത്തേക്കി. ഡോറിൽ കുരുക്കിയിട്ട ഒരു നൈലോൺ നൂലിൽ വലിച്ച് അയാൾ ലോക്ക് ഇട്ടു. വലിച്ചു പിടിച്ച ഇരട്ട ചരടിന്റെ ഒരറ്റം അഴിച്ച് അയാൾ ആ നൂലും പുറത്തേക്കെടുത്തു. കാർ ഇരുളിലേക്കു നീങ്ങി

..................

അപ്പോ വില്ലൻ ലൈംലൈറ്റിലെത്തി, ഡോക്ടർ ചെറിയാൻ.. അതെ ഇൻഫെക്ടഡായി മാറിയ ജോർജ് എന്തെങ്കിലും പുറത്താക്കുന്നതിനുമുമ്പ് അയാൾ കൊന്നു. പക്ഷേ ഇതിനെല്ലാം ഒരു സാക്ഷിയുണ്ടായി. രഘുറാം. രഘുറാം എങ്ങനെയാണ് നിങ്ങളുമായി ബന്ധപ്പെടുന്നത്. ചോപ്രയിലൂടെ.ഹോണ്ടട് ഹൗസ് വെറും ഒരു ടിവിഷോയല്ല, അതിലുള്ളവരെല്ലാം ഒരുസൊസൈറ്റിയിലെ അംഗങ്ങളാണ്. കാനിബാള്‍സ്.തങ്ങളുടെ ആശയപ്രചാരണമാണ് ആ ഷോയിലൂടെ ലക്ഷ്യമിടുന്നത്. സാത്താനിക് റിച്വൽസും മറ്റുമാണ് അവർ വിനോദമെന്ന പേരിൽ കാണിക്കുന്നത് . ചെറിയാന്റെ ഡിസ്പൻസറിയിലെ സ്ഥിരം സന്ദർശകരായിരുന്നു ഞങ്ങൾ. നിമ്മിയിലൂടെയാണ് ഞങ്ങൾ ഈ സൊസൈറ്റിയിലെത്തിയത്. 

സമൂഹമാധ്യമങ്ങളിലെ രഹസ്യ ഗെയിം ടാസ്കുകളിലൂടെ വിശ്വസ്തരെ കണ്ടെത്താനുള്ള ചുമതലയായിരുന്നു രഘുറാമിന്. ഞങ്ങൾ ഒരു കാനിബാൾ ഫീസ്റ്റിൽ പങ്കെടുക്കുന്ന വീഡിയോ അയാൾ പകർത്തി. ധാരാളം പണം അയാൾക്ക് കൊടുക്കേണ്ടി വന്നു. 

 ജോർജിന്റെയും നിമ്മിയുടെയും മരണത്തിനുശേഷം ഞങ്ങൾ പിൻമാറാൻ ആഗ്രഹിച്ചപ്പോൾ രഘുറാം അത് കാണിച്ച് ഭയപ്പെടുത്തിക്കൊണ്ടിരുന്നു..ചെറിയാൻ പറഞ്ഞതുപ്രകാരമാണ് ഞങ്ങൾ  ഹോണ്ടടിന്റെ എപ്പിസോഡിൽ എത്തുന്നത്. എങ്ങനെയെങ്കിലും അവിടെവച്ച് ആ വീഡിയോ കൈക്കലാക്കണം അതായിരുന്നു ഞങ്ങളുടെ പ്ളാൻ. അയാൾ അവിടെ എല്ലാവരെയും ഒന്നു പറ്റിച്ചു. അപ്പോഴാണ് ഞങ്ങൾക്ക് ആ ഐഡിയ തോന്നിയത്..

വൈകിട്ട് ക്ളീൻ ചെയ്യാൻ പോകുന്ന സ്റ്റാഫിന്റെ കൂടെ എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. സാബുമോൻ. ആദ്യദിവസം അവൻ ക്യാമറ കേടുവരുത്തി. സോഫ്റ്റ് ഡ്രിങ്ക്സിനൊപ്പം രഹസ്യമായി മദ്യവും അവിടെ വിതരണം ചെയ്യാറുണ്ട്. രഘുറാം ഓർഡർ ചെയ്ത ആപ്പിൾ ജ്യൂസ് ക്യാനിൽ ഞങ്ങൾ മദ്യം കലർത്തി.സോഫ തലേദിവസം തന്നെ ബ്ളൈൻഡ് സ്പോ‌ട് ലക്ഷ്യമാക്കി ഇട്ടിരുന്നു..

കുടിച്ച് ബോധമില്ലാതെ കിടന്ന രഘുറാമിന്റെ കഴുത്തിലേക്ക് സർജിക്കല്‍ നൈഫ് ഇറക്കിയത് അവനാണ്.  രഘുറാമിന്റെ സമീപത്തായി നിൽക്കുന്നതല്ലാതെ എന്തു ചെയ്യുന്നെന്ന് ക്യാമറയിൽ പതിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ആരും സംശയിച്ചുമില്ല .രഘുറാം നേരത്തെ മരിച്ചുകിടക്കുകയായിരുന്നെന്നും താൻ പൾസ് നോക്കുകയായിരുന്നുവെന്നും അയാൾ പറഞ്ഞത് വിശ്വസിച്ചു. പുറത്തിറങ്ങുന്നതിനിടയിൽ അയാൾ നൈഫ് എനിക്ക് തന്നു.

ചെറിയാൻ ഇപ്പോൾ എവി‌ടുണ്ടാകും, റഹിം പുറത്തേക്കു നടക്കുന്നതിനിടെ അവരോടു തിരക്കി.. 

.................

ചെന്നൈയിലെ വീട്ടിൽനിന്നിറങ്ങി കാറിൽ കയറുന്നതിനിടെ അയാൾ പുറത്തേക്ക് നോക്കി. തിരക്കിൽ നിന്നകന്നു നഗരം പിന്നിട്ടു കാർ ഒഴുകി നീങ്ങി.  ആരും പിന്തുടരുന്നില്ലെന്ന ധൈര്യത്തിൽ അയാൾ ഒന്നു റിലാക്സായി ഇരുന്നു  തന്റെ മുന്നിൽ നിശ്ചിത അകലത്തിൽ വഴി തടസപ്പെടുത്തി പോകുന്ന ട്രെക്ക് ഒരു നിമിഷം അസ്വസ്ഥതയുണ്ടാക്കി മുന്നോട്ട് ചെല്ലുന്തോറും വേഗം കൂട്ടി ട്രക്ക് വഴിതടസമുണ്ടാക്കുകയാണ്.

വേഗത്തിൽ സഞ്ചരിക്കവേ വലിയ ശബ്ദത്തില്‍ ട്രക്കിന്റെ പിൻവാതിൽ റോഡിലേക്ക് വീണ് നിലത്തുരഞ്ഞു ബ്രേക്ക് അമർത്തുന്നതിനുമുമ്പ് വാഹനം ട്രക്കിനകത്തേക്ക് ഇരച്ചുകയറി. റബർഫോമുള്ള മെത്തയിലേക്ക് ഇ‌ടിച്ചുകയറിയ വാഹനത്തിന്റെ എയർബാഗുകളെല്ലാം വിടർന്നു. പെട്ടെന്നുണ്ടായി ആഘാതത്തിൽ ചെറിയാന്റെ ബോധംമങ്ങി.

..................

കമ്മീഷണർ ജിനദേവൻ ദീപയെയും ചെറിയാനെയും സാബുമോനെയും വിലങ്ങുവയ്ക്കാൻ നിർദ്ദേശിച്ചു. റഹിം നിങ്ങള്‍ ചെയ്ത സഹായത്തിനുനന്ദി, ഞങ്ങൾ ദീപ്തിയെ ഒഴിവാക്കുന്നു. പക്ഷേ കേസ് എപ്പോഴെങ്കിലും ഇനിയും പൊങ്ങിയാൽ... ഇല്ല ദീപ കുറ്റമേൽക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. അവളെ മാപ്പുസാക്ഷിയാക്കി മുന്നോട്ടു പോവാനാണ് നിർ‌ദ്ദേശം.

അപ്പോൾ കാനിബാൾ ക്ളബിലെ മറ്റംഗങ്ങള്‍?. കമ്മീഷണർ ചോദിച്ചു. ചിലരുടെ മനസ്സിൽ നിൽക്കുന്ന വേരുറച്ച ഒരു പ്രാകൃതമനസ്ഥിതി ആണ് അത്. രണ്ട് ജീവൻ അവസാനിപ്പിച്ചവർക്കുള്ള ശിക്ഷ മാത്രമേ കൊടുക്കാനാവൂ. അപമാനിച്ചെന്ന പരാതിയുമായി ഒരു മൃതശരീരവും വരില്ല. ഒരു തെളിവും കിട്ടുകയുമില്ല. ഒരു ഗ്ളാസിനപ്പുറത്തുനിന്നും ദീപ്തി ദീപയെയും സാബുമോനെയും നോക്കി. അവളെ ചേർത്തുപിടിച്ച് നരേന്ദ്രൻ അകത്തേക്ക് കൊണ്ടുപോയി.

..................

വിധി പ്രഖ്യാപനം. വക്കീലൻമാർ പുറത്തേക്കുവന്നു, പത്രക്കാർ അവരെ പൊതിഞ്ഞു. ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു പൊലീസ് വാൻ റോഡിലേക്ക് കുതിച്ചു...പിന്നാലെ ചാനൽ വാഹനങ്ങളും..ഹോണ്‌ട‌ട് ഹൗസ് സീസൺ 2ന്റെ ബ്രാൻഡിംഗ് ചെയ്ത ഒരു വാഹനവും റോഡിലൂടെ പാഞ്ഞുപോകുന്നത് നോക്കി ആൾക്കൂട്ടത്തിനിടയിൽനിന്ന്

ഒരു കഷണ്ടിക്കാരൻ കിളവൻ പതിയെ തിരിഞ്ഞുനടന്നു. അയാൾ നടന്നുപോയ പാതയിലേക്ക് ഇലകൾ പൊഴിഞ്ഞുവീണു.

(അവസാനിച്ചു)

Content Summary: Order Of The Empire Episode 09, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com