ADVERTISEMENT

ശാന്ത...എത്ര പരിചിതമാണ് നമുക്ക് ആ പേര്. പൗരാണിക കാലം മുതല്‍ക്ക് തന്നെ മലയാളികള്‍ക്കിടയില്‍ സര്‍വസാധാരണമായ നാമധേയം. എന്നാല്‍ നമുക്കൊന്നും അത്ര പരിചിതമല്ലാത്ത ഒരു ശാന്തയുണ്ട്. വാത്മീകിയുടെ ശാന്ത. രാമായാണത്തിലെ ശാന്ത. ശാന്തയെക്കുറിച്ച് പുരാണങ്ങളില്‍ പോലും നാമമാത്രമായ പരാമര്‍ശങ്ങള്‍ മാത്രമേയുളളു എന്നതാണ് കൗതുകം.

യഥാർഥത്തില്‍ ആരായിരുന്നു ശാന്ത. ദശരഥ മഹാരാജാവിന് ആദ്യഭാര്യയായ കൗസല്യയില്‍ ജനിച്ച പുത്രി..

കൃത്യമായി പറഞ്ഞാല്‍ ശ്രീരാമചന്ദ്രന്റെ ജ്യേഷ്ഠ സഹോദരി..

പെണ്‍കുട്ടിയായിരുന്നു എന്ന കാരണത്താല്‍ ശാന്തയെ ദശരഥന്‍ സുഹൃത്തായ ലോമപാദന് വളര്‍ത്താനായി നല്‍കിയെന്ന് പറയപ്പെടുന്നു.

ഋഷ്യശൃംഗന്‍ പിന്നീട് ശാന്തയെ വിവാഹം കഴിക്കുകയുണ്ടായി. എന്തൊക്കെയായാലും ബാല്യത്തില്‍ തന്നെ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ശാന്തയുടെ മാനസിക ജീവിതം അത്ര സുഖകരമായിരുന്നില്ല എന്ന് വേണം അനുമാനിക്കാന്‍.

ശാന്തയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല.

 ഈ നോവല്‍ ശാന്തയെ വീണ്ടെടുക്കാനുളള ശ്രമമാണ്.

നോവലിസ്റ്റിന്റെ കാഴ്ചപ്പാടില്‍ ശാന്ത ആദ്യത്തെ സ്ത്രീപക്ഷവാദിയാണ്. പുതുകാലഭാഷയില്‍  ആദിമകാല ഫെമിനിസ്റ്റ്.

വാസ്തവം എന്ത് തന്നെയായിരുന്നാലും പെണ്ണായി പിറന്നു എന്ന കാരണത്താല്‍ നിരാകരിക്കപ്പെട്ട ഒരു സ്ത്രീയുടെ ധര്‍മ്മസങ്കടങ്ങളും പ്രതിരോധങ്ങളുമാണ് ഈ നോവലിന്റെ പ്രമേയം. 

പരിഗണിക്കപ്പെടാതെ പോയ സ്ത്രീത്വത്തിന്റെ വ്യഥകള്‍ ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യമായ കഥാപാത്രമാണ് ശാന്ത. ആരും മനസിലാക്കാത്ത ആരാലും തിരിച്ചറിയപ്പെടാത്ത ഒരു കഥാപാത്രം.

സ്ത്രീശാക്തീകരണത്തിന്റെയും സ്ത്രീപക്ഷവാദത്തിന്റെയും ഏറ്റവും  ഫലപ്രദമായ ഈ കാലത്ത് പോലും സ്ത്രീക്ക് നീതി ന്യായങ്ങള്‍ നിഷേധിക്കുന്ന കാഴ്ച നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ഏത് കാലത്തും ഏത് ദേശത്തും പ്രസക്തമായ ഒന്നാണ് ശാന്തയുടെ കഥ.

തിരസ്‌കാരത്തിന്റെയും നിരാകരണത്തിന്റെയും മറ്റൊരു ബലിയാടായ വൈശാലിയുടെ കഥയും ഈ നോവലില്‍ സമാന്തരമായി പറയപ്പെടുന്നു.

അങ്ങനെ തമസ്‌കരിക്കപ്പെട്ട രണ്ട് സ്ത്രീമനസുകളിലൂടെയുളള സഞ്ചാരമായി നോവല്‍ പരിണമിക്കുന്ന ഒരു പുതിയ അനുഭവം പങ്ക് വയ്ക്കുന്ന ശാന്തയെ പ്രിയ വായനക്കാര്‍ക്ക് മുന്നില്‍ സസന്തോഷം അവതരിപ്പിക്കുന്നു.

ഏപ്രിൽ 12 ബുധനാഴ്ച മുതൽ സജിൽ ശ്രീധർ എഴുതുന്ന പുതിയ നോവൽ ശാന്ത വായിക്കാം, കേൾക്കാം മനോരമ ഓൺലൈനിൽ മാത്രം.

Content Summary: New Malayalam E-Novel ' Santha ' written by Sajil Sreedhar in Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com