ADVERTISEMENT

അധ്യായം 4

മാഷ് നീണ്ട താടിയിൽ പെരുവിരലും തള്ളവിരലും കൊണ്ടു താഴേക്കു വലിച്ചു പിടിച്ചു ഒരു നിമിഷം കണ്ണടച്ചിരുന്നു. കാക്ക- ജീവികൾക്ക് തലച്ചോറിന്റെയും ശരീരത്തിന്റെയുമൊക്കെ അനുപാതത്തിൽ വളരെ വിചിത്രമായ ഒരു ബോധ തലം പ്രകൃതി കൽപ്പിച്ചു കൊടുത്തിട്ടുണ്ട്, പക്ഷേ പല ജീവികളും അവരുടെ പരിണാമ പ്രക്രിയയില്‍ ആ പ്രകൃതിയെും തോൽപ്പിക്കുന്ന തരത്തിലുള്ള ബൗദ്ധിക നിലവാരം പ്രകടിപ്പിക്കും. ഉദാഹരണം മനുഷ്യൻ...

അതേപോലെ തലച്ചോറിന്റെ വലിപ്പം വച്ചു കംപെയ്ർ ചെയ്യാവുന്ന നിലവാരമല്ല കാക്കയുടേത്. പ്രകൃതി നൽകിയ മേധാശക്തിക്കുള്ളിൽ നിന്നുകൊണ്ട് അതിന്റെ പരമാവധി സാധ്യതകൾ  ഉപയോഗപ്പെടുത്തുന്ന ജീവിയാണ് കാക്ക. എ ക്രിയേഷൻ ആക്ട്സ് ബിയോണ്ട് ദ ക്രിയേറ്റേഴ്സ് ലിമിറ്റ്.

പക്ഷികളെ ആവശ്യമില്ലാതെ ഭയപ്പെടുന്ന ഫോബിയയുടെ പിടിയിലാണോ താനെന്നതും പരിശോധിക്കേണ്ടതുണ്ട്. താൻ പക്ഷികളുടെ ആക്രമണം സ്വപ്നം കാണാറുണ്ടോ?. ഇല്ല.

ഒരാളെ പിന്തുടർന്നു കാക്ക ആക്രമിക്കുന്ന സംഭവങ്ങൾ ഞാൻ ഇന്റർനെറ്റിലൂടെ കണ്ടിട്ടുണ്ട്, വായിച്ചിട്ടുമുണ്ട്. പക്ഷേ അതിനൊക്കെ ഓരോ റീസൺ ബിഹൈൻഡ് ദാറ്റ്. പക്ഷേ ഇവിടെ താന്‍ പറഞ്ഞതുവച്ചു ക്രോ കമ്യൂണിറ്റിയുമായി ഒരുവിധ ഉരസലും ഉണ്ടായിട്ടില്ല. സംതിങ് സസ്പീഷ്യസ്.

ഇതിന് ഒരു സൊലൂഷൻ എനിക്കറിയില്ല. 

................ ................................... .......................

ഇരുളിനു കനംവച്ചു തുടങ്ങിയിരിക്കുന്നു, ചുറ്റും ചീവീടുകളുടെ കാക്കക്കരച്ചിൽ. എന്തിനും ഏതിനും കാക്കകളുമായി ചിന്തിക്കുന്നത് മാറ്റണമെന്ന് ജികെ ഉറപ്പിച്ചു, അവൻ മനസ്സിനെ നിയന്ത്രിക്കാന്‍ ഒരു പാട്ടു മൂളിത്തുടങ്ങി. വാച്ചു മുഖത്തോടടുപ്പിച്ചു നോക്കി. സമയം 11 ആകുന്നു. ഇനി ഒരു ഒരു കിലോമീറ്റർ കൂടി നടന്നാൽ മതി. 

രഘുവിന്റെ വീടിനടുത്തുകൂടി പോയപ്പോൾ അവന്റെ കണ്ണുകൾ അറിയാതെ മുകളിലെ ജനാലയ്ക്കലേക്കു പോയി.  ദേവയാനിയുടെ മുറി, വളരെ നാളായി തുറക്കാതെ മാറാലകെട്ടി കിടക്കുന്ന ജനലുകൾ. അവിടെ തൂണുകളുടെ മറവിലെവിടെയോ അവളുടെ മുഖം സങ്കൽപ്പിച്ചു അവൻ നടന്നു.

അവളുണ്ടായിരുന്നെങ്കില്‍ ഈ ഒറ്റപ്പെടലുണ്ടാകില്ലായിരുന്നുവെന്ന് അവനോർത്തു. വീടും പരിസരവും കടന്നുപോകവേ. ദേവയാനിയുടെ ശരീരം പൊന്തിവന്ന കുളത്തിലേക്കു അറിയാതെ പോലും നോക്കാതിരിക്കാൻ അവൻ മനസ്സിനെ നിയന്ത്രിച്ചു അറിയാതെ കാലുകള്‍ക്കു വേഗം കൂടി. ‌

ഇടതൂർന്നു ചിതറിക്കിടക്കുന്ന കരിയിലകളുടെ മുകളിലെ അവന്റെ പാദപതനം അവിടെ മുഴുവൻ പ്രതിധ്വനിക്കുന്നതുപോലെ തോന്നി. അരോഹണ അവരോഹണ ക്രമത്തിൽ മുഴങ്ങിയ ചീവിടുകളുടെ കലമ്പൽ പെട്ടെന്നു നിശബ്ദമായി അവൻ അമ്പരന്നു ചുറ്റും  നോക്കി, കനത്ത മുളങ്കൂട്ചങ്ങള്‍ ഇരുട്ടിൽ മുടിയഴിച്ചാടുകയാണ്, അകലെ നിന്നും എന്തോ ഒന്നു നേർക്കു ചലിച്ചെത്തുന്നതുപോലെ തോന്നി അവൻ സർവശക്തിയുമെടുത്തോടി.

ഓടുന്നതിനിടെ എന്താണു വരുന്നതെന്നു ഒന്നു നോക്കണമെന്നു അവന്റെ തലയിലൂടെ ഒരു ചിന്ത മിന്നായം പോലെ കടന്നു. ഇരുട്ടുകട്ടപിടിച്ചപോലെ ഒരൂ രൂപം തറയിൽ നിന്നു 4 അടി ഉയരത്തിൽ ഉയർന്നു നോക്കുന്നതാണ് അവൻ കണ്ടത്. തീപോലെ പ്രകാശിക്കുന്ന കണ്ണുകൾ. അവൻ അലറിക്കൊണ്ടു അവിടെ നിന്നും എണീറ്റു ഓടിയകന്നു.

Content Summary: Kakka Saapam- Episode 04, Malayalam Novel Written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com