യുദ്ധങ്ങൾ ബാക്കിവച്ചത്; ദീപാ നിശാന്ത് ഓർമിപ്പിക്കുന്നു

war
SHARE

യുദ്ധങ്ങൾ അവശേഷിപ്പിക്കുന്നതെന്താണ്? ലോകചരിത്രത്തിൽ ഇന്നും ഉണങ്ങാത്ത മുറിവുകൾ ബാക്കിവെച്ചാണ് രണ്ട് ലോകമഹായുദ്ധങ്ങൾ കടന്നുപോയത്. യുദ്ധങ്ങളൊടുവിൽ നഷ്ടങ്ങൾ മാത്രം അവശേഷിപ്പിക്കുന്നു. വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും. ലോകത്തിനു മുന്നിൽ യുദ്ധം ബാക്കിവെച്ചുപോയ രണ്ടു ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നു എഴുത്തുകാരി ദീപാ നിശാന്ത്.

യുദ്ധത്തിന്റെ പരിണിതഫലങ്ങളോർമിപ്പിച്ച് ദീപാ നിശാന്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ–

ഓരോ യുദ്ധവും അവശേഷിപ്പിക്കുന്ന ചിത്രങ്ങളാണിത്!

1945 ൽ ജോയ് ഓ ഡണൽ എന്ന മനുഷ്യൻ എടുത്ത ഫോട്ടോയാണ് ആദ്യത്തേത്.

ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക വർഷിച്ച അണുബോംബാക്രമണത്തിൽ മരിച്ച അനുജന്റെ മൃതശരീരവും ചുമന്ന് ശവം സംസ്കരിക്കുന്നിടത്ത് ഊഴവും കാത്ത് നിൽക്കുന്ന ആ കുട്ടിയുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കുക. തന്റെ ചുണ്ടുകൾ ബലമായി കടിച്ച് പിടിച്ച് എല്ലാ സങ്കടങ്ങളും അകത്തേക്കൊഴുക്കി നിൽപ്പാണവൻ..

രണ്ടാമത്തേത് വിയറ്റ്നാമിലെ പെൺകുട്ടിയാണ്.

ചിത്രങ്ങൾ ഇനിയും നിരവധി കിട്ടും...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA