ADVERTISEMENT

ഉണ്ണി ആർ. കഥകളുടെ ഇംഗ്ലിഷ് പതിപ്പ് 'വൺ ഹെൽ ഓഫ് എ ലവർ' പുറത്തിറങ്ങി. ഒരു ഭയങ്കര കാമുകൻ, ലീല, വാങ്ക് തുടങ്ങി പത്തൊന്‍പത് ഉണ്ണി ആർ. കഥകള്‍ ഇനി ഇംഗ്ലിഷിലും വായിക്കാം. ജെ. ദേവികയാണ് കഥകളുടെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. വെസ്റ്റ് ലാന്റ് പബ്ലിക്കേഷൻ ആണ് പുസ്തകത്തിന്റെ പ്രസാധകർ.

 

തനതായ രചനാശൈലിയിലൂടെ മലയാളസാഹിത്യത്തിൽ ഇടം നേടിയ എഴുത്തുകാരനാണ് ഉണ്ണി ആർ. കഥകളിലെ ഹാസ്യരൂപേണയുള്ള സാമൂഹിക വിമർശനം മലയാളവായനക്കാർക്കിടയിൽ എഴുത്തുകാരനെ പ്രിയങ്കരനാക്കി. 

 

തന്റെ കഥകളിലൂടെ വ്യക്തമായ രാഷ്ട്രീയവും ശക്തമായ സാമൂഹിക വിമർശനവും മുന്നോട്ട് വയ്ക്കുന്ന കഥാകാരൻ ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് അമ്മയ്ക്കും, ഭാര്യക്കും മകൾക്കുമാണ്. "എന്റെ അമ്മയ്ക്ക്, ഭാര്യക്ക് മകൾക്ക്. എഴുത്തുകാർ തൂലിക ചലിപ്പിക്കുമ്പോൾ കൊല്ലപ്പെടുന്ന ഈ കാലത്ത്, ഈ മൂന്നു സ്ത്രീകളും എന്നോടൊപ്പം നിന്നതിന്.."

 

ഉണ്ണി ആർ കഥകളെ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കുകയാണ് ' 'വൺ ഹെൽ ഓഫ് എ ലവർ' എന്ന പുസ്തകം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com