ADVERTISEMENT

പൊതുപ്രവർത്തകനായ ജോസഫ് എം. പുതുശേരി കാത്തുസൂക്ഷിക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ പരസ്യമായ പ്രഖ്യാപനങ്ങളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുതുശേരിയുടെ ലേഖന സമാഹാരം ‘വീണ്ടുവിചാരം’ പ്രകാശനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പുസ്തകം ഏറ്റുവാങ്ങി.

 

മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രവർത്തകനാണു പുതുശേരിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. എഴുത്തിലും ആ കരുതലും മാനുഷികതയും നിരീക്ഷണപാടവവും പുലർത്തുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള മേഖലകളിലുള്ളവരുമായും അദ്ദേഹത്തിനുള്ള സൗഹൃദവും എടുത്തുപറയേണ്ട മേന്മയാണെന്ന് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.

 

ജോസ് കെ. മാണി എംപി അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, നേതാക്കളായ എം.കെ. മുനീർ, ബിനോയ് വിശ്വം, ചെറിയാൻ ഫിലിപ്പ്, മലയാളമനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ്, സൈകതം ബുക്സ് പ്രതിനിധി സംഗീത ജസ്റ്റീൻ എന്നിവർ പ്രസംഗിച്ചു. ജോസഫ് എം. പുതുശേരി മറുപടി പ്രസംഗം നടത്തി.

 

ജോസഫ് എം. പുതുശേരിയുടെ ആദ്യപുസ്തകം ‘വീണ്ടുവിചാരം’ അദ്ദേഹം സമർപ്പിച്ചിരിക്കുന്നത് മലയാള മനോരമ മുൻചീഫ് എഡിറ്റർ കെ.എം. മാത്യുവിനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com