ADVERTISEMENT

ഈ വര്‍ഷത്തെ ഇടശ്ശേരി പുരസ്‌കാരം നാലു കഥാകൃത്തുക്കള്‍ക്ക് നല്‍കുവാന്‍ സ്മാരക സമിതി തീരുമാനിച്ചു. ഉണ്ണി ആറിന്റെ ‘വാങ്ക്’, വി.ആര്‍. സുധീഷിന്റെ ‘ശ്രീകൃഷ്ണന്‍’,  ജി.ആര്‍. ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’, ഇ. സന്ധ്യയുടെ ‘അനന്തരം ചാരുലത’ എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരമെന്ന് സമിതി സെക്രട്ടറി ഇ മാധവന്‍ അറിയിച്ചു. പുരസ്‌കാരത്തുകയായ 50,000 രൂപ പങ്കുവയ്ക്കും. ജനുവരിയിൽ പൊന്നാനിയില്‍ സംഘടിപ്പിക്കുന്ന ഇടശ്ശേരി അനുസ്മരണ ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. പ്രഫ. കെ.വി. രാമകൃഷ്ണനും ഡോ. ഇ. ദിവാകരനുമാണ് പുരസ്കാരത്തിനു കൃതികള്‍ തിരഞ്ഞടുത്തത്‌.

English Summery : Edasseri Award 2019 Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com