ADVERTISEMENT

കൊച്ചി: ജാഗ്രതയോട് കൂടി സംരക്ഷിക്കേണ്ട കാര്യമാണ് നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയുമെന്നും അതിനെതിരായ എല്ലാ നീക്കങ്ങളെയും നമ്മള്‍ ചെറുക്കണമെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കലയും ചെറുത്തുനില്‍പും എന്ന വിഷയത്തില്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര നയങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപക പ്രതിരോധമുണ്ടായിട്ടുണ്ട്. കേരളത്തില്‍ വലിയ രീതിയില്‍ ചെറുത്തുനില്‍പ്പുണ്ടായത് അഭിമാനകരമായ കാര്യമാണ്. തെറ്റായ നീക്കങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാര്‍ഥികളെ ഭരണഘടനയുടെ ആമുഖം പഠിപ്പിക്കണമെന്നും അടൂര്‍ പറഞ്ഞു. 

രാജ്യത്ത് ഒരുപാട് ഭീതി പടര്‍ന്നിട്ടുണ്ട്. പ്രതിഷേധമില്ലാതാവുന്നത് മോശമായ അവസ്ഥയാണ്. അഭിപ്രായം പറയേണ്ടവര്‍ പോലും പറയാതെ മിണ്ടാതിരിക്കുന്നു. കേരളം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അറിഞ്ഞ് വോട്ട് ചെയ്തു. എന്നാല്‍ ആ അവബോധം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലില്ല. വലിയ ആള്‍ക്കൂട്ടത്തെ മാനിപ്പുലേറ്റ് ചെയ്യുകയാണെന്നും അടൂര്‍ പറഞ്ഞു. 

English Summary: Adoor Gopalakrishnan Talks At Krithi Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com