തമ്പി ആന്റണിയുടെ ചെറുകഥ ‘ഡോഗ്‌വോക്കർ’ ഭാഷാപോഷിണിയിൽ
Mail This Article
കവിയും അഭിനേതാവും നിർമ്മാതാവുമായ തമ്പി ആന്റണിയുടെ പ്രവാസ കഥ ഡോഗ് വോക്കർ ഭാഷാപോഷിണിയിൽ.
ഡോഗ് വോക്കർ എന്ന കഥയെപ്പറ്റി അദ്ദേഹം കുറിച്ചതിങ്ങനെ:-
‘‘അമേരിക്കയിൽ ജനിച്ചുവളർന്ന മുക്കായുടെ സ്ഥിരം ജോലി പട്ടിസംരക്ഷണമായിരുന്നു. അതായത്
ഡോഗ് സിറ്റിംഗ്. പട്ടികുട്ടികളെയൊക്കെ പണക്കാരുടെ വീടുകളിൽ പോയി നോക്കുകയും സമയാസമയങ്ങളിൽ നടക്കാൻ കൊണ്ടുപോകുകായും ഒക്കെ . മണിക്കൂറിനു ഇരുപതു ഇരുപത്തഞ്ചും ചിലപ്പോൾ പട്ടികളുടെ സ്വഭാവമനുസരിച്ച് മുപ്പതും മുപ്പത്തഞ്ചും ഡോളർ കിട്ടും. ഏതു പട്ടികളെയും മെരുക്കാനറിയാവുന്ന അവന് എല്ലാ ഇനം പട്ടികൾക്കും ഇഷ്ടവുമാണ് .ഏതു പട്ടിക്കും മുക്കായെ കാണുബോൾ ഒരു സന്തോഷമാണ് ,ഒരുൾപ്പുളകമാണ്. അവനൊന്നു തലോടിയാൽ എത്ര ശൗര്യമുള്ള പട്ടിയാണെങ്കിലും സ്നേഹപൂർവ്വം വാലാട്ടിക്കൊണ്ടു നിൽക്കും’’.
മാർച്ച് 20 ന് പുറത്തിറങ്ങുന്ന ഭാഷാപോഷിണി ലക്കത്തിലാണ് ഡോഗ്‌വോക്കർ പ്രസിദ്ധീകരിക്കുന്നത്.