ADVERTISEMENT

ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി കോവിഡ് 19 പടരുമ്പോള്‍, അതിനെപ്പറ്റി പ്രവചിച്ച പുസ്തകങ്ങള്‍ക്കും വായനക്കാരേറുകയാണ്. പ്രവചനങ്ങള്‍ ഓരോന്നും ദുരൂഹത വര്‍ധിപ്പിച്ച് കോവിഡിന്റെ ഉറവിടത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ ആക്കം കൂട്ടുകയും ചെയ്യുന്നു. കോവിഡ് ഒരു വൈറസ് ബാധ മാത്രമല്ലെന്നും വ്യക്തമായ ലക്ഷ്യത്തോടെ ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ട ജൈവായുധമാണെന്നു മടക്കമുള്ള കോൺസ്പിറസി തിയറികൾ വ്യാപിക്കുന്നതിനിടെയാണ് രോഗം പ്രവചിക്കപ്പെട്ടിരുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നത്. 

40 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഡീന്‍ കുന്‍ട്സിന്റെ ‘ദ് ഐസ് ഓഫ് ഡാര്‍ക്നെസ്’ എന്ന പുസ്തകമാണ് അടുത്തകാലത്ത് ലോകം വീണ്ടും ശ്വാസമടക്കിപ്പിടിച്ച് വായിച്ച പുസ്തകം. ചൈനീസ് നഗരമായ വുഹാനിലെ ഒരു ലബോറട്ടറിയില്‍ സൃഷ്ടിക്കപ്പെട്ട്,  25 രാജ്യങ്ങളിലേക്ക് പടരുന്ന ജൈവായുധത്തെക്കുറിച്ചാണ് ഡീന്‍ ഈ പുസ്തകത്തിൽ ദീര്‍ഘദൃഷ്ടിയോടെ പ്രവചിച്ചത്. 1981 ലാണ് ‘ദ് ഐസ് ഓഫ് ഡാര്‍ക്നെസ്’  പ്രസിദ്ധീകരിച്ചത്. 

end-of-days-001

ഇപ്പോള്‍ ഇതാ മറ്റൊരു പുസ്തകം ജനപ്രിയമായിരിക്കുന്നു– ലോകത്തിന്റെ അവസാനത്തെക്കുറിച്ചുള്ള പ്രവചനവും ചിന്തകളും അടങ്ങിയ ‘എന്‍ഡ് ഓഫ് ഡേയ്സ്’. എഴുതിയത് സില്‍വിയ ബ്രൗണ്‍. 12 വര്‍ഷം മുമ്പാണ് ബ്രൗണ്‍ തന്റെ പ്രവചന പുസ്തകം എഴുതിയത്. അതിലെ ഒരു പാരഗ്രാഫ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലവുമായി കൂട്ടിവായിക്കാവുന്നതാണ് സില്‍വിയ ബ്രൗണിന്റെ വാക്കുകള്‍. 

‘ 2020 ല്‍ ന്യൂമോണിയയ്ക്ക് സമാനമായ ഒരു രോഗം ലോകത്ത് ഭീതി വിതയ്ക്കും. മനുഷ്യന്റെ ശ്വാസകോശത്തെയായിരിക്കും ഈ രോഗം പ്രധാനമായും ആക്രമിക്കുക. എല്ലാത്തരം പ്രതിരോധങ്ങളെയും നിഷ്ഫലമാക്കിക്കൊണ്ടായിരിക്കും വൈറസിന്റെ ആക്രമണമുണ്ടാകുക. രോഗത്തെക്കുറിച്ചുള്ള ഏറ്റവും അതിശയകരമായ കാര്യം, ഇതെങ്ങനെയാണോ പ്രത്യക്ഷപ്പെട്ടത് അതേ രീതിയില്‍ത്തന്നെ അപ്രത്യക്ഷമാകുമെന്നതാണ്; ദുരൂഹമായി. എന്നാല്‍ 10 വര്‍ഷത്തിനുശേഷം രോഗം വീണ്ടും എത്തും. അതിനുശേഷം ഈ മഹാമാരി പൂര്‍ണമായും അപ്രത്യക്ഷമാകും’. 

സില്‍വിയ ബ്രൗണിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ ലോകമാകെ ചര്‍ച്ച ചെയ്യുന്നത്. സില്‍വിയ പ്രവചിച്ചത് കോവിഡിനെക്കുറിച്ചാണെന്നും വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡും മനുഷ്യരുടെ ശ്വാസകോശത്തെത്തന്നെയാണ് ബാധിക്കുന്നത്. പ്രതിരോധം നിഷ്ഫലമായ അവസ്ഥയിലാണ് ഇപ്പോള്‍ ലോകമെന്നതും പുസ്തകത്തിലെ വാക്കുകള്‍ക്ക് പ്രവചന സ്വഭാവം നല്‍കുന്നു.

English Summary : This book predicted 2020 coronavirus outbreak 12 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com